നോവലെഴുതിക്കോളൂ...വാര്‍ത്ത എഴുതരുത്- സുധാകരന്‍
കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണൂര്‍ മുന്‍ എംപി കെ സുധാകരന്റെ രൂക്ഷ വിമര്‍ശനം. എപി അബ്ദുളളക്കുട്ടി വിഷയത്തില്‍ ഡിസിസി യോഗത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് സുധാകരന്റെ രോഷ പ്രകടനം.
നിങ്ങളില്‍ പലരും നല്ല സാഹിത്യ ഭാവനയുള്ളവരാണ്. നിങ്ങള്‍ നോവലെഴുതിക്കോളൂ... പക്ഷേ വാര്‍ത്ത എഴുതരുത്- ഇങ്ങനെയായിരുന്നു സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പറയുകയാണെങ്കില്‍ ചില പ്രമുഖ മാധ്യമ പ്രവര്‍ത്തകരെപ്പറ്റിയും പലതും പറയാനുണ്ടാകും എന്നും സുധാകരന്‍ പറഞ്ഞു.

അബ്ദുള്ളക്കുട്ടിക്കെതിരെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചമക്കുകയാണ്. ഒരാളോടും ഇങ്ങനെ ചെയ്യരുത്. അദ്ദേഹത്തിന് ഒരു കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ്സുകാര്‍ക്ക് നേരെ മാത്രമാണ് ഇങ്ങനെയുളള മാധ്യമ ആക്രമണങ്ങള്‍ നടക്കുന്നത്. മറ്റുള്ളവര്‍ക്ക് നേരെ ഇങ്ങനെ വാര്‍ത്തകള്‍ കൊടുക്കാന്‍ പേടിയാണെന്നും സുധാകരന്‍ ആരോപിച്ചു.
അബ്ദുള്ളക്കുട്ടിയെ രാജിവപ്പിച്ച് താന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നു എന്നാണ് ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അങ്ങനെ ചിന്തിച്ചിട്ടുപോലും ഇല്ല. അബ്ദുള്ളക്കുട്ടിക്ക് സരിത വിഷയത്തില്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി അധ്യക്ഷന്‍ സുരേന്ദ്രനും എപി അബ്ദുള്ളക്കുട്ടി എംഎല്‍എയും പങ്കെടുത്തിരുന്നു. എല്ലാവരും മാധ്യമങ്ങളെയാണ് വിവാദത്തില്‍ കുറ്റപ്പെടുത്തിയത്.












Click it and Unblock the Notifications