തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കാൻ കർമ്മപദ്ധതി; കോൺഗ്രസിന്റെ നീക്കം ഇങ്ങനെ
സുൽത്താൻബത്തേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പിടിച്ചെടുക്കാൻ കർമ്മ പദ്ധതിയൊരുക്കി കെ പി സി സി ക്യാമ്പ് എക്സിക്യൂട്ടീവ്. ആറ് കോർപ്പറേഷനുകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും ഉൾപ്പെടെ ഉള്ള കോൺഗ്രസ് നേതാക്കൾക്ക് നൽകിയാണ് രണ്ട് ദിവസമായി വയനാട് സുൽത്താൻബത്തേരി സപ്ത റിസോർട്ടിൽ ചേർന്ന കെ പി സി സി എക്സിക്യൂട്ടീവ് ക്യാമ്പ് സമീപിച്ചത്.
ചിട്ടയായ സംഘടന പ്രവർത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുക എന്നതാണ് യോഗത്തിന്റെ പൊതു തീരുമാനം. അതിനാവശ്യമായ കർമ്മ പദ്ധതികളും പ്രവർത്തന രേഖയും രണ്ട് ദിവസമായി നടന്ന ക്യാമ്പ് എക്സിക്യൂട്ടീവ് നേതാക്കൾ ചർച്ച ചെയ്ത് രൂപം നൽകി.

കണ്ണൂർ നഗരസഭയുടെ ചുമതല കെ പി സി പ്രസിഡന്റെ കെ സുധാകരൻ എം പിക്കും എറണാകുസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോഴക്കോട് കോൺഗ്രസ് രമേശ് ചെന്നിത്തലയ്ക്കും തൃശൂർ എ ഐ സി സി സെക്രട്ടറി റോജി എം ജോണിനും കൊല്ലം മുൻ മന്ത്രി വി എസ് ശിവകുമാറിനും തിരുവന്തപുരം പി സി വിഷ്ണുനാഥിനും നൽകി.
ഇതിന് പുറമെ ജില്ലകളെ മൂന്ന് മേഖലകളാഇ വിഭജിച്ച് കെ പി സി സി വർക്കിംഗ് പ്രസിഡന്റുമാർക്കും ചുമതല നൽകി. തിരുവനന്തപുരം മേഖലയുടെ ചുമതല കൊടിക്കുന്നിൽ സുരേഷ് എം പിക്കും, എറണാകുളം മേഖലയുടേത് ടി എൻ പ്രതാപനും കോഴിക്കോട് മേഖലയുടേത് ടി സിദ്ധിഖ് എം എൽ എയ്ക്കും നൽകി.
ജില്ലകളുടെ സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടരിമാർക്ക് പുറമെ ജില്ലാത്തല മേൽനോട്ടം ചുമതസ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് കൂടി നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ തിരുവനന്തപുരം, അടൂർ പ്രകാശ് എം പി കൊല്ലം, പത്തനംതിട്ട ഷാനി മോൾ ഉസ്മാൻ,
ആലപ്പുഴ മുൻ മന്ത്രി കെ സി ജോസഫ്, കോട്ടയം ബെന്നി ഹെഹനാൻ എം പി, ഇടുക്കി ജോസഫ് വാഴയ്ക്കൻ, എറണാകുശം ആന്റോ ആന്റണി, തൃശൂർ എ പി അനിൽ കുമാർ, പാലക്കാട് ടി എൻ പ്രതാപൻ, മലപ്പുറം എം കെ രാഘവൻ എം പി, കോഴിക്കോട് രാജ്‌മോഹൻ ഉണ്ണിത്താൻ, വയനാട് സണ്ണി ജോസഫ് എം എൽ എ, കണ്ണൂർ ടി സിദ്ധിഖ് എം എൽ എ, കാസർഗോഡ് ഷാഫി പറമ്പിൽ എം പി എന്നിവർക്കും നൽകി.












Click it and Unblock the Notifications