Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഭ്യന്തര വകുപ്പ് നിർജീവമെന്ന് കെ സുധാകരൻ; കേരളം ഗുണ്ടാ ഇടനാഴിയായി മാറിയെന്ന് വിഡി സതീശൻ

പാലക്കാട് എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കേരളത്തില്‍ ആരുവേണമെങ്കിലും ഏതു സമയത്തുവേണമെങ്കിലും കൊല്ലപ്പെടാവുന്ന അവസ്ഥയാണ്. സ്വന്തം സുരക്ഷ മാത്രം നോക്കാതെ ജനങ്ങളുടെ സുരക്ഷ കൂടി ഉറപ്പു വരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ സുധാകരൻ പറഞ്ഞു.

 page-1646304432

പിതവാവിന്റെ കൺമുന്നിൽ വെച്ചാണ് മകനെ വെട്ടികൊലപ്പെടുത്തിയത്. കേരള മനസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് കൊലപാതകങ്ങൾ ഇവിടെ തുടർക്കഥയാകുകയായണ്. കൊല നടന്നത് വളരെ വൈകി മാത്രമേ പോലീസ് കാര്യങ്ങൾ അറിയുന്നുള്ളൂ. അക്രമ സാധ്യത മുന്‍ക്കൂട്ടി തിരിച്ചറിയാനോ അതിന് തടയിടാനോ സംസ്ഥാനത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിയുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

കൊലപാതകം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് പൊലീസിന്റെ പിടിപ്പുകേടാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സി പി എമ്മിന്റെ രഹസ്യകക്ഷികളാണ് തെരുവിൽ വെട്ടി മരിക്കുന്നത്. ആഭ്യന്തര വകുപ്പ് നിർജീവമാണ്. നാഥനില്ലാത്ത കളരിപോലെയാണ് വകുപ്പിന്റെ പ്രവർത്തനം. കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം കേരളം ഗുണ്ടാ കോറിഡോറായി മാറിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചത്. വർഗീയ ശക്തികളായ ആർ എസും എസ് ഡി പി ഐയും അഴിഞ്ഞാടുകയാണ് കേരളത്തിൽ. സോഷ്യൽ എൻജിനീയറിംഗ് എന്ന് മനപേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണന നയത്തിന്റെ പരിണിത ഫലമാണ് കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്ന വർഗീയ കൊലപാതകങ്ങൾ.ആരേയും ശക്തമായി എതിർക്കാനിള്ള ശക്തി സർക്കാരിനില്ല. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയവാദികൾ പോലീസിലും നുഴഞ്ഞ് കയറിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. ഭയത്തോടെയാണ് കേരളത്തിൽ ജനം ജീവിക്കുന്നത്.

പൊതുഗതാഗത മേഖല മെച്ചപ്പെടുത്താൻ രണ്ട് ലക്ഷം കോടിയുടെ സിൽവർ ലൈൻ നടപ്പാക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി. കേരളത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവിനും ഈസ്റ്ററിനും ശമ്പളം കൊടുത്തിട്ടില്ല.പൊതുഗതാഗത സംവിധാനത്തെ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് സർക്കാർ. കെഎസ്ഇബിയിൽ ബോർഡ് ജീവനക്കാരേയും മന്ത്രിയേയും സി ഐ ടി യുക്കാർ ഭീഷണിപ്പെടുത്തുകയാണ്. വാട്ടർ അതോറിറ്റിയിൽ ഘടകകക്ഷി മന്ത്രിയെ സി ഐ ടി യു നേതാക്കൻമാർ വിരട്ടുകയാണ്. പ്രധാനപ്പെട്ട മൂന്ന് പൊതുമേഖല സ്ഥാപനങ്ങളിലും തോന്നിയവാസമാണ് നടക്കുന്നത്. ഇതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ. മുഴുവൻ പാർട്ടിക്ക് വിട്ടുകൊടുത്ത് മുഖ്യമന്ത്രി വെറുതേ ഇരിക്കുകയാണ്.

അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ പാര്‍ട്ടി നേതാവിനെ നിയമിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശമ്പളമായ രണ്ടര ലക്ഷം രൂപയ്ക്കാണ്. സ്വന്തക്കാരെ പ്രത്യേക ലാവണങ്ങളില്‍ നിയമിച്ച് ശമ്പളം കൊടുക്കാനുള്ള പണം സര്‍ക്കാരിന്റെ കയ്യിലുണ്ട്. മുഴുവന്‍ വകുപ്പുകളും സമ്പൂര്‍ണ പരാജയമാണ്. പാര്‍ട്ടിക്കും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സംഘടനകളെയും കയറഴിച്ച് വിട്ട് മുഖ്യമന്ത്രി വെറുതെയിരിക്കുകയാണ്. ഭരിക്കാനുള്ള ഉത്തരവാദിത്തം മറന്ന് മുഖ്യമന്ത്രി സില്‍വര്‍ ലൈനിന് പിന്നാലെ നടക്കുന്നു. കേരളത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണോ സില്‍വര്‍ ലൈന്‍? അതാണോ കേരളത്തിന്റെ മുന്‍ഗണന വിഡി സതീശൻ ചോദിച്ചു.

Recommended Video

cmsvideo
    പാര്‍ട്ടി കോണ്‍ഗ്രസില്‍ മൈക്കിളപ്പനായി പിണറായി വിജയന്‍, വൈറല്‍

    സർക്കാർ ഒന്നാം വാർഷിക പരിപാടികളെല്ലാം പിൻവലിക്കണം. ആഘോഷ പരിപാടികളെല്ലാം വേണ്ടെന്ന് വെയ്ക്കാൻ തയ്യാറാകണം. സർക്കാർ സിൽവർ ലൈനിന് പുറകേയാണ്. വൈദ്യുതി, ജലസേചനം, ആരോഗ്യം, ആഭ്യന്തരം, ഗതാഗതം ഉൾപ്പെടെയുള്ള സകല വകുപ്പുകളിലും പ്രതിസന്ധിയാണ്. ഇതുപോലൊരു ഭരണം കേരളത്തിൽ മുൻപ് ഉണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+