കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായിയുടെ തണലില്‍ ബിജെപി ഞങ്ങളോട് കളിക്കരുത്': ഷമ മുഹമ്മദിന് പിന്തുണയുമായി സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളിലെ പരാമര്‍ശങ്ങങളുടെ പേരില്‍ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും അധിക്ഷേപം നേരിടുന്ന എ ഐ സി സി വക്തമാവ് ഷമ മുഹമ്മദിന് പിന്തുണയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ചാനൽ ചർച്ചകളിൽ രാഷ്ട്രീയം പറയുമ്പോൾ അത് പറയുന്നയാളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നത് എത്ര ഉന്നത സ്ഥാനീയനും ഭൂഷണമല്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.

പിണറായി വിജയന്റെ തണലിൽ കോൺഗ്രസിന് നേരെ വന്നാൽ രാഷ്ട്രീയമായി അതിനെ നേരിടാൻ ഞങ്ങളും തയ്യാറെടുക്കും എന്ന് ബിജെപിയെ ഓർമിപ്പിച്ചു കൊള്ളുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

'ദിലീപ് ജയിലില് കിടന്നപ്പോള്‍ തറയില്‍ പായ വിരിച്ച് കിടന്നവനാണ്': ധര്‍മ്മജനെതിരെ രൂക്ഷ വിമര്‍ശനം'ദിലീപ് ജയിലില് കിടന്നപ്പോള്‍ തറയില്‍ പായ വിരിച്ച് കിടന്നവനാണ്': ധര്‍മ്മജനെതിരെ രൂക്ഷ വിമര്‍ശനം

ചാനൽ ചർച്ചകളിൽ രാഷ്ട്രീയം പറയുമ്പോൾ

ചാനൽ ചർച്ചകളിൽ രാഷ്ട്രീയം പറയുമ്പോൾ അത് പറയുന്നയാളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നത് എത്ര ഉന്നത സ്ഥാനീയനും ഭൂഷണമല്ല. ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തെ സൃഷ്ടിച്ചതും വൻ സൈനിക ശക്തിയാക്കി മാറ്റിയതും ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. പുൽവാമയിലും പത്താൻ കോട്ടും ഉറിയിലും ഒക്കെ രാജ്യത്തിൻ്റെ കാവൽക്കാരുടെ ജീവനെടുത്ത ഗുരുതരമായ ഇൻ്റലിജൻസ് വീഴ്ചയെ പറ്റി കോൺഗ്രസ് മിണ്ടരുത് എന്ന് പറയാൻ ആർക്കാണ് അവകാശം?

ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി അനിഘ സുരേന്ദ്രന്‍: ചിത്രം ഏറ്റെടുത്ത് ആരാധാകര്‍

സ്വാതന്ത്ര്യ സമരം മുതൽ

സ്വാതന്ത്ര്യ സമരം മുതൽ ഇങ്ങോട്ടുള്ള ചരിത്രമെടുത്താൽ, ഒറ്റിക്കൊടുക്കലിന്റെയും ഭിന്നിപ്പിക്കലിന്റെയും കഥകൾ മാത്രം പറയാൻ അവകാശമുള്ള സംഘപരിവാറുകാർ കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ മുതിരേണ്ട. തുടർച്ചയായ ഭീകരാക്രമണങ്ങളിൽ നമ്മുടെ ജവാൻമാർ കൊല്ലപ്പെടുമ്പോൾ നരേന്ദ്ര മോദി നോക്കുകുത്തിയായി നിൽക്കുകയാണ്.

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ശവപ്പെട്ടിയിൽ വരെ കുംഭകോണം നടത്തിയ പാരമ്പര്യമുള്ളവർ രാജ്യം ഭരിക്കുമ്പോൾ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ! കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന് ഐക്യദാർഢ്യം.

ബിജെപിയുടെ കേരള ഘടകത്തോട്,

ബിജെപിയുടെ കേരള ഘടകത്തോട്, മുഖമില്ലാത്ത ഫേസ്ബുക്ക് പ്രൊഫൈലുകളുമായി കോൺഗ്രസ് വക്താക്കളെ ആക്രമിക്കാനുള്ള എല്ലാവിധ പിന്തുണയും നിങ്ങൾക്ക് തരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. പിണറായി വിജയന്റെ തണലിൽ കോൺഗ്രസിന് നേരെ വന്നാൽ രാഷ്ട്രീയമായി അതിനെ നേരിടാൻ ഞങ്ങളും തയ്യാറെടുക്കും എന്ന് ബിജെപിയെ ഓർമിപ്പിച്ചു കൊള്ളുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതിര്‍ത്തിയിലെ ഭീകരാക്രമണങ്ങള്‍

അതിര്‍ത്തിയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 24 ന്യൂസ് ചാനലില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഷമ മുഹമ്മദിന് നേരെ സംഘപരിവാര്‍ അനുകൂലികളുടെ ഭാഗത്ത് നിന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിടേണ്ടി വന്നത്. പുൽവാമയിലും പത്താൻ കോട്ടും ഉറിയിലും ഒക്കെ ഉണ്ടായ ഇന്റലിജന്‍സ് വീഴ്ചയായിരുന്നു ഷമ മുഹമ്മദ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

 ഷമ മുഹമ്മദും മുന്‍ കേണലായ ആര്‍ജി നായരും

ചര്‍ച്ചയില്‍ ഷമ മുഹമ്മദും മുന്‍ കേണലായ ആര്‍ജി നായരും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും നടന്നിരുന്നു. ഒരു മുസ്ലിം ആയതുകൊണ്ട് മാത്രം തന്റെ ദേശസ്നേഹം കേണല്‍ ചോദ്യം ചെയ്യുകയാണെന്നായിരുന്നു ഷമ മുഹമ്മദിന്റെ ആരോപണം. 'ഞാനൊരു മുസ്ലിം ആയതുകൊണ്ടാണ് നിങ്ങള്‍ക്ക് ആ സംശയം ഉണ്ടായത്. ഇത് അപമാനിക്കലാണ്. നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. എന്തുകൊണ്ടാണ് എന്റെ ദേശ സ്നേഹം സംശയിക്കുന്നത്' ഷമ ചോദിച്ചു.

ചര്‍ച്ചയ്ക്ക് പിന്നാലെ

ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഷമ മുഹമ്മദിന് നേരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം ഉണ്ടാവാന്‍ തുടങ്ങിയത്. ഒരു സംഘിക്കും എന്റെ നാഷനലിസം ചോദ്യം ചെയ്യാൻ പറ്റില്ല. ആ മിലിട്ടറിക്കാരൻ എന്റെ ദേശസ്നേഹത്തെ ചോദ്യം ചെയതത് കൊണ്ടാണ് ഞാൻ ശക്തമായി പ്രതികരിച്ചത് . അയാൾ അത് ചെയ്തത് എന്റെ മത പേര് കൊണ്ട് മാത്രമാണ്. എനിക്കാർക്കും വേറൊരു മറുപടി നൽകേണ്ട ആവശ്യമില്ലെന്നുമായിരുന്നു ഇതിനോടുള്ള ഷമയുടെ മറുപടി.

Recommended Video

cmsvideo
Colleagues paying tribute to Vyshakh

പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് സൂര്യ ജെ മേനോന്‍: തകര്‍ത്തെന്ന് ആരാധകര്‍

English summary
k Sudhakaran backs AICC spokesperson Shama Mohammad on BJP attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X