കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാവില്ല, മുല്ലപ്പള്ളി മത്സരിക്കാനുമില്ല, കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ വരില്ല. അത് അടഞ്ഞ അധ്യായമാണെന്ന് സുധാകരന്‍ തന്നെ വ്യക്തമാക്കി. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഉണ്ടാവില്ല. ഇതോടെ ആ രണ്ട് സ്ഥാനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്. മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് താന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നത് അടഞ്ഞ അധ്യായമാണെന്ന് പ്രതികരിച്ചത്. താന്‍ പ്രായോഗിക രാഷ്ട്രീയക്കാരനാണ് കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

1

നേരത്തെ മുല്ലപ്പള്ളി മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കളും ഹൈക്കമാന്‍ഡും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു മുല്ലപ്പള്ളി. കണ്ണൂരില്‍ മുല്ലപ്പള്ളിയെ മത്സരിപ്പിച്ച് പകരം സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഫോര്‍മുല. മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെ ഇത് പാളി. മുല്ലപ്പള്ളിക്ക് മത്സരിക്കാന് താല്‍പര്യമില്ലെങ്കില്‍പാര്‍ട്ടി അങ്ങനെയൊരു തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്ന് കണ്ണൂരില്‍ നിന്ന് മത്സരിക്കുന്നതില്‍ കോണ്‍ഗ്രസിലെ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.

മത്സരിക്കുകയാണെങ്കില്‍ മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനമൊഴിയണമെന്ന് എകെ ആന്റണി ആവശ്യപ്പെട്ടിരുന്നു. പകരം സുധാകരന്‍ വരട്ടെയെന്നായിരുന്നു ആന്റണിയുടെ നിലപാട്. എന്നാല്‍ കെസി വേണുഗോപാലും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ളവര്‍ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. കെപിസിസി അധ്യക്ഷ പദവിയില്‍ ഇരുന്ന് മത്സരിക്കുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. പിന്നീട് ഇത് തിരുത്തി അദ്ദേഹം മത്സരിക്കാനെത്തിയത് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പുകള്‍ കാലുവാരാന്‍ സാധ്യതയുള്ളത് കൊണ്ടാണ് മുല്ലപ്പള്ളി മാറിയതെന്നാണ് സൂചന. രണ്ട് ഗ്രൂപ്പുകളും താല്‍പര്യമില്ലാത്ത നേതാവ് കൂടിയാണ് മുല്ലപ്പള്ളി.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

അതേസമയം പാലക്കാട് വിമത നീക്കം നടത്തിയ എവി ഗോപിനാഥിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ദില്ലിയില്‍ നിന്ന് നേതാക്കള്‍ തിരിച്ചുവന്ന ശേഷമുണ്ടാകുമെന്ന് സുധാകരന്‍ പറഞ്ഞു. നേരത്തെ പാലക്കാട് സീറ്റിലേക്ക് ഗോപിനാഥിനെ പാര്‍ട്ടി പരിഗണിച്ചിരുന്നു. എന്നാല്‍ തനിക്ക് താല്‍പര്യമില്ല എന്ന് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. താല്‍പര്യമില്ലാത്തയാളെ എന്തിനാണ് നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗോപിനാഥിന് പൂര്‍ണമായി വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. അത് കൂടുതല്‍ വിമത നീക്കത്തിന് വഴി വെക്കുമെന്നാണ് ഭയം. ഡിസിസി അധ്യക്ഷ സ്ഥാനം അദ്ദേഹത്തിന് നല്‍കാന്‍ തന്നെയാണ് സാധ്യത.

നീലയിൽ അതിസുന്ദരിയായി പ്രിയനായിക- നിക്കി ഗൽറാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam

English summary
k sudhakaran can't get kpcc president post because mullapally ramachandran not contesting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X