പിണറായിയെ വെല്ലുവിളിച്ച് സുധാകരന്‍; നട്ടെല്ലുണ്ടെങ്കില്‍ പ്രതിയാക്കൂ... തട്ടിക്കൊണ്ടുപോകല്‍ മൂടിവച്ചോ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എറണാകുളം ഡിസിസി ഓഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്റെ മറുപടി. മക്കളെ തട്ടക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു എന്നാണ് തനിക്കെതിരെ പിണറായി ഉന്നയിച്ച ഒരു ആരോപണം. നട്ടെല്ലുണ്ടെങ്കില്‍ എന്നെ പ്രതിയാക്കി കേസെടുക്കൂ എന്നും സുധാരരന്‍ വെല്ലുവിളിച്ചു.

ഇക്കാര്യം പിണറായിയോട് പറഞ്ഞ ആളുടെ പേര് പറയുന്നില്ല. സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല. ഭാര്യയോടു പോലും പറഞ്ഞില്ല. പിണറായി വിജയന്‍ ഒരച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് യോജിച്ചതല്ല. സ്വന്തം അനുഭവം ഞാന്‍ നേരിട്ട് തുറന്നുപറയുകയാണ്. എന്നാല്‍ പിണറായി വിജയന്‍ എഴുതി വായിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
എനിക്ക് വിദേശ കറന്‍സി ഇടപാടുണ്ടെന്നാണ് അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായി ഭരണം നടത്തിയ വ്യക്തി ആരോപിക്കുന്നത്. വിദേശ കറന്‍സി ഇടപാട് നടത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. നാല് വര്‍ഷം കൂടെ കൊണ്ടുനടന്നു സ്വപ്‌ന സുരേഷിനെ. അവസാനം എനിക്കറിയില്ലെന്ന് പറഞ്ഞു. മണല്‍ മാഫിയയുമായി ബന്ധമുള്ള വ്യക്തിയാണ് കെപിസിസി അധ്യക്ഷന്‍ എങ്കില്‍ നിങ്ങള്‍ അന്വേഷിക്കൂ.
Recommended Video
വെടിയുണ്ട കണ്ടെടുത്തപ്പോള്‍ കോടതിയില്‍ നിന്ന് കിട്ടിയ തിരിച്ചടി പിണറായിക്ക് ഓര്‍മയുണ്ടോ. വെടിയുണ്ട എന്നില്‍ നിന്ന് കിട്ടിയിട്ടില്ല. പിണറായി വിജയനില്‍ നിന്നാണ് കിട്ടിയത്. ഉണ്ട കൊണ്ടുനടക്കുന്നത് പുഴുങ്ങി തിന്നാനല്ലല്ലോ. തോക്കുമായി നടക്കുന്ന പിണറായിയാണോ മാഫിയ, ഒരു തോക്കുപോലും വാങ്ങാത്ത ഞാനാണോ മാഫിയ എന്ന് ജനങ്ങള്‍ പറയട്ടെ. ചീഞ്ഞളിഞ്ഞ മനസാകരുത് ഒരു മുഖ്യമന്ത്രിക്ക് എന്നും സുധാകരന്‍ പറഞ്ഞു.
നടി മധുരിമയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്- ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications