കെ സുധാകരൻ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രം; പട്ടികയിൽ മാറ്റമുണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കെ സുധാകരൻ്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാൻ്റ് അംഗീകരിച്ചുവെന്ന വാർത്തകൾ തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പ്രചരിക്കുന്നതെല്ലാം അഭ്യൂഹം മാത്രമാണെന്നും ഇപ്പോൾ തയ്യാറാക്കിയ പട്ടികയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കേരളത്തിലേക്ക് പോയി അവരുടെയൊക്കെ മണ്ഡലത്തിൽ പര്യടനവും പ്രചരണവും ആരംഭിച്ചിരിക്കുകയാണ്. തികഞ്ഞെടുപ്പ് കമ്മിറ്റി അന്തിമമാക്കിയ ലിസ്റ്റിൽ ഇനി മാറ്റം വരുത്തണം എന്നുണ്ടെങ്കിൽ ഒരുപാട് നടപടിക്രമങ്ങൾ വേണ്ടി വരും. സ്വാഭാവികമായി കേരളത്തിലെ നേതാക്കന്മാർ ഇവിടെ തിരിച്ചുവരികയോ അല്ലെങ്കിൽ അവരുടെ അനുമതി മേടിക്കുകയോ ചെയ്യേണ്ടിവരും. അതിനുള്ള സാധ്യത കാണുന്നില്ല. ഇനിയിപ്പോൾ രാഷ്ട്രീയം സാധ്യതകളുടെ ഒരു കലയായതുകൊണ്ട് എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.

ഓരോ ചാനലുകൾ ഓരോ വാർത്തകൾ കൊടുക്കുന്നുണ്ട്. ആ വാർത്തകളൊക്കെ വെറും അഭ്യൂഹം മാത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അന്തിമമായ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺഗ്രസിന്റെ പരമോന്നതനായ നേതാവ് പ്രസിഡന്റ് ആണ് .അദ്ദേഹത്തിന്റെ മുമ്പിൽ ഇരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് എന്തെങ്കിലും ആധികാരികമായി പറയാൻ ഞാൻ ആളല്ല. അതുകൊണ്ട് തീരുമാനം എടുക്കാനുള്ള അധികാരം അദ്ദേഹത്തിൽ നിക്ഷിപ്തമാണ്. ആ അധികാരം അദ്ദേഹം എങ്ങനെ വിനിയോഗിക്കുമെന്ന് കണ്ടെത്താനുള്ള വിദ്യയൊന്നും എൻ്റെ കൈയ്യിൽ ഇല്ല', ഉണ്ണിത്താൻ പറഞ്ഞു. എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് തുടക്കം മുതൽ ആവർത്തിച്ച നേതാവാണ് രാജ്മോഹൻ ഉണ്ണിത്താൻ. ഒരാൾക്ക് വേണ്ടി വഴങ്ങിയാൽ മറ്റുള്ളവരും ആവശ്യവുമായി വരുമെന്നും അത് പാർട്ടിക്ക് വലിയ തലവേദനയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം ഉണ്ണിത്താൻ്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിവെയ്ക്കുന്ന സാഹചര്യമാണ് ഇപ്പോൾ കോണ്‍ഗ്രസിൽ ഉണ്ടായിരിക്കുന്നത്. സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സിക്കുമെന്നതടക്കമുള്ള ഭീഷണികളാണ് സുധാകരൻ ഉയർത്തിയത്. അനുയായികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവും കണ്ണൂരിൽ അരങ്ങേറി. സുധാകരനെ അനുനയിപ്പിക്കാൻ ഒടുവിൽ എകെ ആൻ്റണിയും രമേശ് ചെന്നിത്തലയും അടക്കം ഇടപെട്ടുവെന്നും മൂന്നാം പിണറായി ഭരണത്തിന് അവസരമൊരുക്കാതിരിക്കാണ് സുധാകരന് സീറ്റ് നൽകണമെന്ന് ഹൈക്കമാൻ്റിനോട് ഇരുവരും അഭ്യർത്ഥിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. തുടർന്ന് സമ്മർദ്ദത്തിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയെന്നുളള വാർത്തകളും വരുന്നുണ്ട്.
അതിനിടെ സുധാകരന് സീറ്റ് നൽകാനാണ് തീരുമാനമെങ്കിൽ തനിക്കും മത്സരിക്കണമെന്ന നിലപാടാണ് അടൂർ പ്രകാശും സ്വീകരിച്ചിരിക്കുന്നത്. കോന്നിയിൽ ഇക്കുറി മത്സരിക്കാനില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച പ്രകാശ് ആ കുറിപ്പ് പിന്നീട് നീക്കം ചെയ്തു. കോന്നിയിൽ പാർട്ടി പരാജയപ്പെട്ടാൽ അതിൻ്റെ ഉത്തരവാദിത്തം തനിക്കല്ലെന്ന ഭീഷണിയാണ് ഇപ്പോൾ അദ്ദേഹം മുഴക്കുന്നത്.
-
പികെ നവാസ് താനൂരില്‍; 985 വോട്ട് മറികടക്കുമോ? പ്രചാരണം തുടങ്ങാതെ വി അബ്ദുറഹ്മാന് -
കേരള ചരിത്രം മാറ്റിയെഴുതിയ 2021 ലെ തിരഞ്ഞെടുപ്പ്! ആ വോട്ടുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം -
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
"നുണകൾ പൊളിക്കണം, വീടുകളിൽ എത്തണം!"പ്രചാരണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം -
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
ഇനിയുമെത്ര പിളരും ലയിക്കുമീ കേരള കോൺഗ്രസ്... പിളർന്നും പുണർന്നും വളർന്നും -
ആറുതവണ മന്ത്രി, ഗായകൻ, കർഷകൻ; അതികായൻ ജനനായക സഭയിറങ്ങുമ്പോൾ... -
താമര ചിഹ്നം മറ്റു പാര്‍ട്ടിക്കാര്‍ക്കും നല്കി ബിജെപി; കപ്പും സോസറും ഭാഗ്യചിഹ്നമായ മലപ്പുറം, കൗതുക കാഴ്ച












Click it and Unblock the Notifications