സുധാകരനും കാര്യം മനസിലായി; പിണറായിയെ നേരിടാന്‍ ചങ്കുറപ്പുള്ള നേതൃത്വം വേണമെന്ന് സുധാകരന്‍
ദില്ലി: കെപിസിസി അവിച്ചു പണിക്ക് ഹൈക്കമാന്റ് തയ്യാറാവണമെന്ന് കെ സുധാകരന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണം പാര്‍ട്ടി നേതൃത്വമാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.
പാര്‍ട്ടിക്ക് ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഭൂരിപക്ഷത്തിന്റെ വോട്ട് ബിജെപിയിലേക്ക് പോയെന്നും സിപിഎമ്മിനെയും ബിജെപിയെയും ഒരേപോലെ പ്രതിരോധിക്കാന്‍ കഴിയുന്ന നേതൃത്വം വേണമെന്നും സുധാകരന്‍ പറഞ്ഞു.

നെഞ്ചുറപ്പുള്ള പിണറായി വിജയന്‍ ഭരിക്കുന്ന ഒരു കൊച്ചു സംസ്ഥാനത്ത് അതിനു തക്ക നേതാവിനെയാണ് കോണ്‍ഗ്രസിനാവസ്യമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരില്‍ മാത്രമല്ല കേരളത്തിലെമ്പാടും അതിനുപറ്റിയ ചങ്കുറപ്പുള്ള നേതാവുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
ദില്ലിയില്‍ നേതൃത്വത്തെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി സുധീരനെയും ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് സുധാകരനും അതിനു മുന്നോടിയായി നേതൃത്വത്തെ കണ്ടത്.












Click it and Unblock the Notifications