'എസ്എഫ്ഐയെ അടിയന്തരമായി പിരിച്ചുവിടണം,കേരളം കേൾക്കാൻ കാത്തിരിക്കുന്ന തീരുമാനം': കെ സുധാകരൻ
തിരുവനന്തപുരം: സഹാപാഠികളെ കൊല ചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ് എഫ് ഐയുടെ മൃഗീയവിനോദമായ സഹാചര്യത്തിൽ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി. എസ് എഫ് ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തിൽ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേൾക്കാൻ കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇക്കാര്യത്തിൽ കേരള സമൂഹത്തോടൊപ്പം നിൽക്കണമെ സുധാകരൻ പറഞ്ഞു.
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വർഷം തികയുന്നതിനിടയിൽ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയതെന്നും ഏറ്റവും ഒടുവിൽ കാര്യവട്ടം ക്യാമ്പസും എസ് എഫ് ഐ ചോരയിൽ മുക്കി. ബയോടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസിനെ എസ് എഫ് ഐയുടെ ഇടിമുറിയിൽ മർദ്ദിച്ച് അവശനാക്കിയെന്നും സുധാകരൻ പറഞ്ഞു.

ഇതൊരു നരഭോജി പ്രസ്ഥാനമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നു. കോട്ടയം ഗവ. നഴ്സിംഗ് കോളേജിൽ നടന്നതും അതിക്രൂരമായ റാംഗിങ്ങാണ്. അറസ്റ്റിലായവർ ഇടത് സംഘടനയുടെ ഭാരവാഹികളും എസ് എഫ് ഐ പ്രവർത്തകരുമാണ്. എന്നാൽ പതിവ് പോലെ പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാണ് ശ്രമിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് പ്രസിഡന്റ് ചെയർമാന് ടി പി ശ്രീനിവാസനെ അടിച്ച് വീഴ്ത്തിയതിനെ ഇപ്പോഴും വ ന്യായീകരിക്കുന്ന എസ് എഫ് ഐയുടെ ഉള്ളിലുള്ളത് കണ്ണൂരിലെ സി പി എമ്മുകാരുടെ കൊലപാതക രാഷ്ട്രീയത്തിന്റെ വിത്തുകളണ്. സിദ്ധാർഥിന്റെ ശരീരത്തിൽ 19 ഗുരുതര മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദികളായ എസ് എഫ് ഐക്കാരുടെ ജാമ്യം, തുടർ പഠനം എന്നിവയിൽ സർക്കാർ സംരക്ഷണം നൽകിയത് കൊണ്ട് അവർ ഇപ്പോഴും വിലസി നടക്കുന്ന, സുധാകരൻ പറഞ്ഞു.
പിണറായി വിജയന്റെ രണ്ടാം ഭരണമാണ് എസ് എഫ് ഐയെ ഇത്രമാത്രം അധപതിപ്പിച്ചത് എന്നും സി പി ഐയുടെ വിദ്യാർത്ഥി സംഘടനയിലെ പെൺകുട്ടികളടക്കം കൊടിയ മർദ്ദനമാണ് എസ് എഫ് ഐയിൽ നിന്ന് നേരിടേണ്ടി വന്നത് എന്നും പറഞ്ഞ സുധാകരൻ മയക്ക് മരുന്ന് ലോബി മുതൽ ഗുണ്ടാത്തസവന്മാർ വരെയുള്ളവരുടെ സഹായത്തോടെയാണ് ക്യാമ്പസുകളിൽ കുട്ടി സഖാക്കൾ വിലസ്സുന്നതെന്നും പറഞ്ഞു.
ക്യാമ്പസുകലില് മയക്ക് മരുന്ന് വ്യാപിക്കുന്നതിൽ എസ് എഫ് ഐയുടെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും സുധാകരൻ പറഞ്ഞു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications