ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല; പിസി ചാക്കോ ഇല്ലാത്ത കാര്യം പറയുന്നു എന്ന് കെ സുധാകരന്‍
കണ്ണൂര്‍: കോണ്‍ഗ്രസ് മടുത്തു എന്ന് പിസി ചാക്കോയോട് താന്‍ പറഞ്ഞിട്ടില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. പിസി ചാക്കോ ഇല്ലാത്ത കാര്യം പറയരുത്. അദ്ദേഹവുമായി അടുത്തൊന്നും സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസിലെ പോരായ്മകള്‍ പലപ്പോഴും പറയുന്ന വ്യക്തിയാണ് ഞാന്‍. അതിനര്‍ഥം കോണ്‍ഗ്രസ് വിടുമെന്നല്ല. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കകത്ത് പരിഹരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പിസി ചാക്കോ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെക്കുമെന്ന് പറഞ്ഞിരുന്നു. അതോടൊപ്പമാണ് കെ സുധാകരന്‍ കോണ്‍ഗ്രസ് മടുത്തു എന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അര ഡസന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെ രാജിവെച്ച് എന്‍സിപിയില്‍ ചേരുമെന്നും പിസി ചാക്കോ പറഞ്ഞത്. ഇത് നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ് കെ സുധാകരന്‍.
കഴിഞ്ഞാഴ്ചയാണ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് പാര്‍ട്ടി വിടാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലെന്നും എ, ഐ ഗ്രൂപ്പുകളാണ് ഉള്ളതെന്നും ചാക്കോ ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുകള്‍ ഇരു ഗ്രൂപ്പുകളും വീതം വയ്ക്കുകയാണ്. എ ഗ്രൂപിന്റെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ മകനാണ് എന്നും പിസി ചാക്കോ പറഞ്ഞിരുന്നു.
ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ പിസി ചാക്കോയെ എന്‍സിപി കേരള നേതൃത്വം സ്വാഗതം ചെയ്തിരുന്നു. അദ്ദേഹം പിന്നീട് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെയാണ് എന്‍സിപിയില്‍ ചേര്‍ന്നത്. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പിസി ചാക്കോ പറഞ്ഞു. എന്‍സിപി കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമാണ്.
അവതാരക അഞ്ജനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം












Click it and Unblock the Notifications