കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാസീറ്റ് വിവാദത്തിൽ ശവപ്പെട്ടി പ്രതിഷേധം; കെ സുധാകരൻ എെ ഗ്രൂപ്പിന് പുറത്തേക്ക്

  • By Desk
Google Oneindia Malayalam News

കൊച്ചി: രാജ്യസഭാസീറ്റ് വിവാദവുമായി ബന്ധപ്പെട്ട തർക്കത്തിൽ കെ. സുധാകരൻ െഎ ഗ്രൂപ്പിൽ നിന്നും പുറത്തേക്ക്. കേരളാ കോൺഗ്രസിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഒാഫീസിൽ ശവപ്പെട്ടി പ്രതിഷേധം നടത്തിയത് സുധാകരന്റെ നേതൃത്വത്തിലാണെന്ന സംശയത്തെ തുടർന്നാണ് നടപടിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അണികളെ ഉപയോഗിച്ച് സമൂഹമാധ്യമങ്ങൾ വഴി സുധാകരൻ പ്രചാരണം നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്.

രമേശ് ചെന്നിത്തലയും കെ സുധാകരനുമായി നേരത്തെ തന്നെ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ രാജ്യസഭാ സീറ്റ് വിവാദം ഭിന്നത രൂക്ഷമാക്കുകയായിരുന്നു. കെ സുധാകരൻ, കെ മുരളീധരൻ എന്നിവരുമായി സഹകരിക്കേണ്ടന്ന് െഎ ഗ്രൂപ്പ് നേതൃത്വം നിർദ്ദേശം നൽകിയതായാണ് സൂചന.

ശവപ്പെട്ടി പ്രതിഷേധം

ശവപ്പെട്ടി പ്രതിഷേധം

കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് മുന്നണിയിലേക്ക് മടങ്ങിവന്ന കേരളാ കോൺഗ്രസിന് നൽകാനുള്ള നേതൃത്വത്തിന്റെ തീരുമാനം നേതാക്കൾക്കിടയിൽ തന്നെ അതൃപ്തി ഉളവാക്കിയിരുന്നു. പാർട്ടിക്കകത്ത് നിന്ന് തന്നെ വലിയ പ്രതിഷേധമാണ് ഉയർന്നത്. എറണാകുളത്തെ ഡിസിസി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തും വച്ചായിരുന്നു പ്രതിഷേധം. ശവപ്പെട്ടിക്ക് മുകളിൽ രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും ചിത്രങ്ങളും പതിപ്പിച്ചിരുന്നു
. ഞങ്ങളുടെ മനസ്സിൽ നിങ്ങൾ മരിച്ചു, ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും യൂദാസുമാർ തുടങ്ങിയ പോസ്റ്ററുകളും പതിച്ചിരുന്നു.

അറസ്റ്റ്

അറസ്റ്റ്

ഡിസിസി നേതൃത്വത്തിന്റെ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിൽ കെഎസ് യു പ്രവർത്തകരായ ഷബീർ മുട്ടം,അനൂപ് ഇട്ടൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ രണ്ടുപേരും കെ സുധാകരനൊപ്പം നിൽക്കുന്നവരാണ്, ഇതാണ് ശവപ്പെട്ടി പ്രതിഷേധം സുധാകരന്റെ അറിവോടെയാണ് നടന്നതെന്ന സംശയത്തിന് ഇടയാക്കിയത്. ഇതോടെ സുധാകരനെതിരായ വികാരം െഎ ഗ്രൂപ്പിൽ ശക്തമാകുകയായിരുന്നു. സുധാകരനോട് സഹകരിക്കേണ്ടെന്ന് താഴേത്തട്ടിലുള്ള അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടഞ്ഞു നിൽക്കുന്ന മുരളീധരനെയും അടുപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് െഎ ഗ്രൂപ്പ്.

പ്രസിഡന്റാകാൻ ശ്രമം

പ്രസിഡന്റാകാൻ ശ്രമം

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം കെപിസിസിയിൽ തുടരുകയാണ്.എംഎം ഹസ്സൻ തുടരുമെന്നും , മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റാകുമെന്നുമുള്ള അഭ്യൂങ്ങളുണ്ട്. കെ സുധാകരൻരെയും കെ മുരളീധരന്റെയും പേരുകളും ഉയർന്നു വന്നിരുന്നു. പ്രസിഡന്റാകാൻ സുധാകരൻ സ്വന്തം നിലയ്ക്ക് ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്. ഇത് െഎ ഗ്രൂപ്പിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. നിലവിൽ പാർട്ടിക്കകത്ത് ഉയർന്നിരിക്കുന്ന പ്രതിഷേധങ്ങളെ ആളിക്കത്തിക്കുന്ന നടപടികളാണ് സുധാകരൻ നടത്തുന്നതെന്ന നിലപാടിലായിരുന്നു പാർട്ടി നേതൃത്വം.

കോൺഗ്രസിലെ പൊട്ടിത്തെറി

കോൺഗ്രസിലെ പൊട്ടിത്തെറി

മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നൽകിയതിനെ തുടർന്ന് വലിയ പൊട്ടിത്തെറികളാണ് കോൺഗ്രസിനുള്ളിൽ നടന്നത്. കെപിസിസിയിൽ ചർച്ച ചെയ്യാതെ ദില്ലിയിൽ വച്ച് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസനും ചേർന്നാണ് രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതായി പ്രഖ്യാപനം നടത്തിയത്. വിഎം സുധീരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ മുതിർന്ന നേതാക്കളും കോൺഗ്രസിലെ ഇളമുറക്കാരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയും സംഘവും തന്ത്രപരമായി പ്രശ്നങ്ങൾ ഒതുക്കിതീർക്കുകയായിരുന്നു.

English summary
k sudhakaran expelled from i group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X