പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന് സുധാകരന്‍; സിപിഎമ്മുകാര്‍ക്കില്ലാത്ത വിഷയം കോണ്‍ഗ്രസുകാര്‍ക്കോ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റ് എന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. ഒരു തൊഴില്‍ വിഭാഗത്തെ കുറിച്ച് പറഞ്ഞതില്‍ എന്താണ് അപമാനം. തൊഴിലാളി വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പറയുന്നവര്‍ സംസ്ഥാന ഖജനാവ് ദുര്‍വിനിയോഗം ചെയ്യുന്നു. ഇക്കാര്യമാണ് താന്‍ ഉന്നയിച്ചത്. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് 18 കോടി രൂപ ചെലവഴിച്ചു. ഇത് കമ്യൂണിസ്റ്റ് നേതാവിന് ചേര്‍ന്നതാണോ എന്നും സുധാകരന്‍ ചോദിച്ചു.

കുലത്തൊഴില്‍ പറഞ്ഞാല്‍ എന്താണ് തെറ്റ്. പറഞ്ഞ വാക്കുകളുടെ തെറ്റും ശരിയുമെല്ലാം നല്ല ബോധ്യമുണ്ട്. ഇക്കാര്യത്തില്‍ സിപിഎമ്മുകാര്‍ക്കില്ലാത്ത വിഷയം എന്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. സിപിഎം ആരോപിക്കാത്ത കാരണങ്ങള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് വരുന്നു. കെപിസിസി നേതൃത്വം നയം വ്യക്തമാക്കണം. വസ്തുത വസ്തുതയായി നില്‍ക്കണം. പരാമര്‍ശത്തില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. പിണറായി വിജയനെ കുറിച്ച് നല്ലത് പറയേണ്ട കാലത്ത് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ മറ്റെന്തോ താല്‍പ്പര്യമാണ് എന്നും സുധാകരന്‍ പറഞ്ഞു.
ഷാനിമോള്‍ ഉസ്മാന് എന്താണ് പ്രയാസം എന്നറിയില്ല. ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. അത് വലിയ കാര്യമല്ല എന്ന് അവര്‍ക്കറിയാം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ എന്തെല്ലാം മറ്റുള്ളവര്‍ പറഞ്ഞിട്ടുണ്ട്. അന്നൊന്നും പ്രതികരിക്കാതിരുന്ന ഷാനിമോള്‍ ഉസ്മാന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ കുറിച്ച് പറയുമ്പോള്‍ രംഗത്തുവരുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു. തൊഴിലിനെ പറ്റി പറഞ്ഞാല്‍ അധിക്ഷേപമാകില്ലെന്നും സുധാകരന്‍ പറഞ്ഞു.
ചെത്തുകാരന്‍ കുടുംബത്തില്‍ നിന്ന് വന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്തിരിക്കുന്നു എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സുധാകരന്‍ മാപ്പ് പറയണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടിരുന്നു. വിവാദ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.












Click it and Unblock the Notifications