കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കെ സുധാകരനെ ഏറ്റെടുത്ത് പ്രവര്‍ത്തകര്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കെ സുധാകരനെ ഏറ്റെടുത്ത് പ്രവര്‍ത്തകര്‍ | Oneindia Malayalam

കണ്ണൂരില്‍ താന്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ച് കെ സുധാകരന്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സുധാകരന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലേങ്കിലും തത്വത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുന്നതെന്ന് വ്യക്തമാക്കിയ സുധാകരന്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

sudhacon-1552457373.jpg -

കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ പാതയിലാണ്. കേരളത്തില്‍ രണ്ട് ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായാണ് ഇത്തവണ പോരാട്ടം. ആക്രമാരാഷ്ട്രീയത്തിനും വാഗ്ദാന ലംഘത്തിനുമെതിരുള്ള പോരാട്ടമാണ് ഇത്തവണ നടക്കുകയെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരും കാസര്‍ഗോഡും കൊല്ലപ്പെട്ട് വീണ രക്തസാക്ഷികളുടെ വികാരങ്ങള്‍ നെഞ്ചേറ്റിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടകയെന്നും സുധാകരന്‍ പറഞ്ഞു.

ലോക്സഭാ തരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു കെ സുധാകരന്‍ ആദ്യം വ്യക്തമാക്കിയത്. വ്യക്തിപരമായ അസൗകര്യം ഉണ്ടെന്നായിരുന്നു വിശദീകരണം. എന്നാല്‍ സുധാകരനെ മത്സരിപ്പിക്കണമെന്ന് ഹൈക്കമാന്‍റ് നിര്‍ദ്ദേശിക്കുകയായിരുന്നു. കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പികെ ശ്രീമതിയാണ് സുധാകരന്‍റെ എതിരാളി. കഴിഞ്ഞ തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുധാകരന്‍ 8566 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്‍റെ ശ്രീമതിയോട് പരാജയപ്പെട്ടത്. 1984 മുതല്‍ 1998 വരെ അഞ്ച് തവണയായി മുസ്സപ്പള്ളി രാമച്ന്ദ്രന്‍ വിജയിച്ച മണ്ഡലം കൂടിയാണ് കണ്ണൂര്‍.

English summary
k sudhakaran in kannur constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X