Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ജു ബോബി ജോര്‍ജ്ജിന്റെ 'ഭര്‍ത്താവിനെ മാറ്റി' കെ സുധാകരന്‍... ഇപിയേക്കാള്‍ വിവരക്കേടോ!!!

കണ്ണൂര്‍: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളിയാക്കിയ ഇപി ജയരാജനേക്കാള്‍ കഷ്ടമാണ് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് ക സുധാകരന്റെ കാര്യം. ഒളിംപ്യനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ആയ അഞ്ജു ബോബി ജോര്‍ജ്ജിന്റെ ഭര്‍ത്താവിനെ തന്നെ സുധാകരന്‍ മാറ്റിക്കളഞ്ഞു.

ഇപി ജയരാജന്‍ അഞ്ജുവിനോട് അപമര്യാദയായി പെരുമാറി എന്ന വിവാദത്തില്‍ പ്രതികരിച്ചതായിരുന്നു സുധാകരന്‍. ഇപി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സുധാകരന്റെ പത്രസമ്മേളനം.

അഞ്ജു ബോബി ജോര്‍ജ്ജ് ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യയാണെന്നാണ് സുധാകരന്റെ കണ്ടെത്തല്‍. ജിമ്മി ജോര്‍ജ്ജ് ആരാണെന്നും സുധാകരന് വലിയ പിടിയില്ലെന്നാണ് തോന്നുന്നത്!!!

അഞ്ജു ബോബി ജോര്‍ജ്ജ്

അഞ്ജു ബോബി ജോര്‍ജ്ജ്

ഒളിംപ്യനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ആണ് അഞ്ജു ബോബി ജോര്‍ജ്ജ്. കായിക താരവും പരിശീലകനും ആയ റോബര്‍ട്ട് ബോബി ജോര്‍ജ്ജ് ആണ് അഞ്ജുവിന്റെ ഭര്‍ത്താവ്.

സുധാകരന്റെ കണ്ടെത്തല്‍

സുധാകരന്റെ കണ്ടെത്തല്‍

ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യയാണ് അഞ്ജു ബോബി ജോര്‍ജ്ജ് എന്നാണ് കെ സുധാകരന്റെ കണ്ടെത്തല്‍.

ജിമ്മി ജോര്‍ജ്ജും കുടുംബവും

ജിമ്മി ജോര്‍ജ്ജും കുടുംബവും

അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ കുടുംബം തുടങ്ങിയവരെല്ലാം കാ.ിക രംഗത്തിന് ജീവിതമര്‍പ്പിച്ചവരാണെന്നാണ് സുധാകരന്‍ പറഞ്ഞത്.

ആരാണ് ജിമ്മി ജോര്‍ജ്ജ്

ആരാണ് ജിമ്മി ജോര്‍ജ്ജ്

കേരളത്തിന്റെ പ്രശസ്തി ലോകമെമ്പാടും എത്തിച്ച വോളിബോള്‍ താരമാണ് ജിമ്മി ജോര്‍ജ്ജ്. ആ ജിമ്മി ജോര്‍ജ്ജിനെ തന്നെ ആയിരിക്കാം കെ സുധാകരന്‍ ഉദ്ദേശിച്ചത്.

ജിമ്മി മരിച്ചിട്ട്

ജിമ്മി മരിച്ചിട്ട്

1987 ല്‍ തന്റെ 32-ാം വയസ്സില്‍ അന്തരിച്ച അളാണ് വോളി ബോള്‍ താരം ജിമ്മി ജോര്‍ജ്ജ്. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പ്രൊഫഷണല്‍ വോളിബോള്‍ താരമായിരുന്നു അദ്ദേഹം.

മറ്റൊരു ജിമ്മി ജോര്‍ജ്ജ്

മറ്റൊരു ജിമ്മി ജോര്‍ജ്ജ്

മറ്റൊരു ജിമ്മി ജോര്‍ജ്ജ് കൂടി ഉണ്ട്. അത് അഞ്ജു ബോബി ജോര്‍ജ്ജിന്റെ സഹോദരനാണ്.

ജയരാജന്‍ രാജിവയ്ക്കണം

ജയരാജന്‍ രാജിവയ്ക്കണം

കായികരംഗവുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ഇപി ജയരാജന്‍ എന്നാണ് കെ സുധാകരന്‍ പരിഹസിച്ചത്. ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ട്രോളുകള്‍ തുടങ്ങി

ട്രോളുകള്‍ തുടങ്ങി

എന്തായാലും ഇപി ജയരാജന് ശേഷം മറ്റൊരു ഇരയെ കിട്ടിയ സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍.

വീഡിയോ കാണാം

അഞ്ജു ബോബി ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ് ആണ് എന്ന് കെ സുധാകരന്‍ പറയുന്നതിന്റെ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+