'സുധാകരനെ കൊണ്ട് കൂട്ടിയാൽ കൂടില്ല'; തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ അധ്യക്ഷൻ? 6 പേര് നിർദേശച്ച് കനുഗോലു
തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ നയിക്കാൻ പുതിയ അധ്യക്ഷൻ എത്തിയേക്കുമെന്ന് സൂചന. കെ സുധാകരന് പകരം മറ്റൊരാളെ നിയോഗിക്കണമെന്ന ആവശ്യമാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലു ഹൈക്കമാന്‌റിനെ അറിയിച്ചിരിക്കുന്നത്. സുധാകരന് പകരം 6 പേരുകളും കനുഗോലു നിർദ്ദേശിച്ചിതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് കെ സുധാകരൻ സംസ്ഥാന അധ്യക്ഷനാകുന്നത്, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് 'ഗ്രൂപ്പിന് അതീതമായി' വിഡി സതീശനും എത്തി. പാർട്ടിയിൽ ഐക്യം കൊണ്ടുവരാനും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താനും ലക്ഷ്യം വെച്ചായിരുന്നു നേതാക്കളെ നിയമിച്ചത്. എന്നാൽ ഇരുവരും തമ്മിലുള്ള അധികാര വടംവലിയാണ് പിന്നീട് കോൺഗ്രസിൽ കണ്ടത്. ഇരുനേതാക്കളും പരസ്യമായി കൊമ്പുകോർക്കുന്ന സാഹചര്യം പോലും ഉണ്ടായി.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ വിജയത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഇരുവരും തമ്മിൽ മൈക്കിന് വേണ്ടി അടികൂടിയ സംഭവമെല്ലാം വലിയ പരിഹാസത്തിന് തന്നെ കാരണമായി. നേതാക്കളുടെ ഐക്യമില്ലായ്മയാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ എന്ന് പാർട്ടിയിൽ തന്നെ പലരും അടക്കം പറഞ്ഞു. ഈ സംഭവത്തിന് പിന്നാലെ തങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് ഇരുവരും വിശദീകരിച്ചെങ്കിലും ഇത്തരം നടപടികൾ നേതാക്കളുടെ ഭാഗത്ത് നിന്ന് പതിവായി. കഴിഞ്ഞ ദിവസം രാഷ്ട്രീയകാര്യ സമിതി നേരത്തേ മാറ്റിവെച്ചതും സംയുക്ത വാർത്താസമ്മേശനം നടത്താൻ ഇരുനേതാക്കളും തയ്യാറാകാതിരുന്നതുമെല്ലാം ഇരുവരും തമ്മിലുള്ള ഐക്യമില്ലായ്മ കൂടിവരുന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു.
ഇതുമാത്രമല്ല തുടക്കം മുതലുള്ള കെ സുധാകരന്റെ ചില നിലപാടുകളും ഹൈക്കമാന്റിന്റെ അനിഷ്ടത്തിന് വഴിവെച്ചിരുന്നു. സുധാകരന്റെ ആർ എസ് എസ്-ബി ജെ പി അനുകൂല പ്രതികരണങ്ങളാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കെ പി സി സി അധ്യക്ഷൻ തന്നെ ആർ എസ് എസിനെ പ്രകീർത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഘടകക്ഷിയായ മുസ്ലീം ലീഗ് അടക്കം പരസ്യ പ്രതികരണം നടത്തിയ സാഹചര്യവും ഉണ്ടായി. സുധാകരന്റെ നെഹ്റു വിരുദ്ധ പരാമർശങ്ങളിലും എ ഐ സി സി നേതൃത്വം അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ ഇനിയും സുധാകരൻ നയിക്കുന്നത് ഉചിതമാകില്ലെന്ന നിലപാട് ദേശീയ നേതൃത്വത്തിനുണ്ട്. വിഡി സതീശനും സുധാകരനും ഒന്നിച്ച് നിന്നില്ലെങ്കിൽ സമാനതകൾ ഇല്ലാത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഹൈക്കമാന്റ് നൽകുന്നുണ്ട്. അതേസമയം സുധാകരൻ മാറിയാൽ ആരാകും അധ്യക്ഷ സ്ഥാനത്ത് എത്തുകയെന്നതാണ് മറ്റൊരു ചോദ്യം. ടി എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരൻ എന്നിവരെ ചുറ്റി പറ്റിയാണ് പ്രധാനമായും ചർച്ചകൾ. എന്നാൽ പുതിയ അധ്യക്ഷനെ കണ്ടെത്തുക കോൺഗ്രസിനെ സംബന്ധിച്ച് അത്ര എളുപ്പമായേക്കില്ല, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications