അടിമുടി മാറുമോ കോണ്‍ഗ്രസ്: ഡിസംബര്‍ 28 ന് മുമ്പ് വരുന്നത് ഒരു ലക്ഷത്തിലേറെ യൂണിറ്റ് കമ്മറ്റികള്‍
പാലക്കാട്: സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി കെ സുധാകരന്‍ ചുമതലേയേറ്റടുത്തതോടെ സംഘടനാ തലത്തില്‍ തന്നെ വലിയ അഴിച്ചു പണികള്‍ക്കാണ് പാര്‍ട്ടിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. നിലവിലെ ഏറ്റവും അടിസ്ഥാന യൂണിറ്റായ ബൂത്തിനും താഴെ യൂണിറ്റ് കമ്മറ്റികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതാണ് സുധാകരന്‍ കൊണ്ടുവന്ന ഒരു പ്രധാന മാറ്റം.
തീരുമാനം പ്രഖ്യാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ സംവിധാനം നടപ്പില്‍ വരുത്താനും കെ സുധാകരന് സാധിച്ചു. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി ഇറക്കിങ്ങലിലാണ് കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികള്‍ക്ക് ( സി യു സി) തുടക്കം കുഴിച്ചിരിക്കുന്നത്. താഴെക്കിടയില്‍ പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടിത്തട്ടിലെ ദൗർബല്യമാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്നാണ് യൂണിറ്റ് കമ്മറ്റി രൂപീകരണം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ സുധാകരന്‍ പാലക്കാട് പറഞ്ഞത്. രോഗമറിഞ്ഞുള്ള ചികിത്സയാണ് ഇതിന് പരിഹാരം. അത്തരത്തില്‍ ഒരു ചികിത്സയാണ് യൂണിറ്റ് കമ്മറ്റികള്‍. കോൺഗ്രസിന്‍റെ അസ്തിത്വം അരക്കിട്ടുറപ്പിക്കാൻ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റികള്‍ക്ക് സാധിക്കുമെന്നും കെ പി സി സി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

ഇതൊരു തുടക്കം മാത്രമാണ്. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തിലും സി യു സി കളുടെ ട്രയല്‍ നടത്തിയിട്ടുണ്ട്. പ്രായഭേദമന്യേ ലക്ഷങ്ങൾ കോൺഗ്രസിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. അടിത്തട്ടില്‍ പാര്‍ട്ടി ശക്തമാവുന്നതോടെ തിരിച്ച് വരവും എളുപ്പമാവും. 100 വർഷം മുമ്പ് കേരളത്തിൽ കോൺഗ്രസിന്‍റെ ആദ്യ സംസ്ഥാന യോഗവും സമ്മേളനം നടന്ന സ്ഥലമാമ് ഇത്. അന്ന് നടന്നത് രാഷ്ട്രീയ അസ്തിത്വത്തിനായിരുന്നെങ്കിൽ ഇന്ന് കോൺഗ്രസിന്‍റെ അസ്തിത്വത്തിന് വേണ്ടിയാണ്.

കേരളത്തിലെ എല്ലാ ബൂത്തുകളിലും സമാനമായ രീതിയില്‍ സി യു സികള്‍ രൂപീകരിക്കും. ആറുമാസത്തിനകം സംസ്ഥാന വ്യാപകമായി ഒരു ലക്ഷം മൈക്രോ യൂണിറ്റുകള്‍ സ്ഥാപിക്കും. 15 മുതല്‍ 20 വരെ കുടുംബങ്ങള്‍ അടങ്ങുന്നതാണ് ഒരു സി യു സി. കോൺഗ്രസ് ജന്മദിനമായ ഡിസംബർ 28ന് ഒന്നേകാൽ ലക്ഷം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാനാണ് കെ പി സി സിയുടെ തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒറ്റപ്പാലം സാക്ഷ്യം വഹിക്കുന്നത് ഒരു ചരിത്ര മുഹുര്‍ത്തത്തിനാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവായ പി സരിന്‍ ആഭിപ്രായപ്പെട്ടത്. 1921 ഏപ്രിൽ 23ന് ആദ്യ കെ.പി.സി.സി. സമ്മേളനം നടന്നത് ഒറ്റപ്പാലത്ത്. മലബാറിലെയും തിരുവിതാംകൂറിലെയും കൊച്ചിയിലെയും നേതാക്കൾ ഒത്തുകൂടിയ ഈ സമ്മേളനമാണ് ഐക്യകേരളം എന്ന സ്വപ്നത്തിന് വഴിതെളിച്ചത്. ആദ്യ കെ.പി.സി.സി. സമ്മേളനത്തിന്റെ നൂറാം വാർഷികവേളയിലാണ് മറ്റൊരു ചരിത്ര മുഹൂർത്തത്തിനും ഒറ്റപ്പാലം സാക്ഷ്യം വഹിക്കുന്നു.

കരിമ്പുഴയിലെ ആറ്റാശ്ശേരിയിൽ ഇറക്കിങ്ങൽ യൂണിറ്റിൽ നടക്കുന്ന ആദ്യ സി യു സി സമ്മേളനം ഒരു പുതിയ തുടക്കമാണ്. മാറ്റത്തിന് തുടക്കം കുറിച്ച് കൊണ്ട് , ചർക്ക മുദ്രണം ചെയ്ത പതാക ഖാദിയിൽ നെയ്തെടുത്ത കരിമ്പുഴ തെരുവിലെ വീട്ടമ്മമാർക്ക് അഭിവാദ്യങ്ങൾ നേരുന്നു.
പാർട്ടിയിലെ മാറ്റങ്ങൾ ശിരസ്സാവഹിച്ച് തോളോടുതോൾ ചേർന്ന് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ പ്രിയപ്പെട്ട പ്രവർത്തകർ കൂടെതന്നെയുണ്ടാകണം. ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മളെന്നും പി സരിന്‍ പറഞ്ഞു.

കരിമ്പുഴ പഞ്ചായത്ത് കോണ്ഗ്രസ്സ് രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു നാമമായി ഇന്നത്തോടെ മാറി. സെപ്ത 30നു ദേശീയ നേതൃത്വത്തിന്റെ വരെ ശ്രദ്ധ ഈ ഗ്രാമീണ മേഖലയിലെക്കെത്തുന്നു. മൈക്രോ ലെവൽ സി യു സി യൂണിറ്റ് രൂപീകരണത്തിന്റെ സംസ്ഥാന തല ഉത്ഘാടനം കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എംപി നിർവ്വഹിക്കുന്നു. അത് ഈ നാടിൻറെ തന്നെ ഉത്സവമാക്കി മാറ്റി അതീവ ജാഗ്രതയോടെ മുന്നൊരുക്കങ്ങൾ നടത്തിയ നിങ്ങൾക്കൊപ്പം തന്നെയാണ് കോൺഗ്രസ് പ്രസ്ഥാനത്തെ സ്വാർത്ഥതയില്ലാതെ സ്നേഹിക്കുന്ന ഓരോ പ്രവർത്തകന്റെയും അനുഭാവിയുടെയും മനസ്സ്.

ഒരുമിച്ച് ഒറ്റക്കെട്ടായി കൊണ്ഗ്രെസ്സ് എന്ന പ്രസ്ഥാനത്തിന്റെ പുനർ നിർമ്മിതിക്കായി, ശാക്തീകരണത്തിനായി ഒരുമിച്ചു മുന്നേറാം. അന്തിമ വിജയം നമ്മുടേത് മാത്രം. നമ്മുടെ നാടിൻറെ മഹത്തായ പൈതൃകം മതേതര ജനാധിപത്യം അത് വീണ്ടെടുക്കണം. ഈ നാടിനെ വർഗീയ ഫാസിസ്റ്റു ശക്തികളിൽ നിന്നും നമുക്കൊരുമിച്ചു മോചിപ്പിക്കാമെന്നും പി സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
-
സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു -
പ്രതീക്ഷിച്ചത് തന്നെ... സ്വര്‍ണം കുതിച്ചു; ആഗോളവിപണിയില്‍ വന്‍വില; വെള്ളിയും കുതിക്കുന്നു -
കൊച്ചിക്കാർ ഇനിയും കാത്തിരിക്കണം; അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ വൈകും? മാർച്ചിൽ തുറക്കില്ല..! -
'ഉർവശി എന്തിനാണ് ഇങ്ങനെ പച്ചനുണ പറയുന്നത്..നിൽപ്പിലും നടപ്പിലുമുണ്ട് 10 പൈസയുടെ കുറവ്';ശാന്തിവിള ദിനേശ് -
സ്വര്‍ണവില ഇടിയുന്നത് നോക്കേണ്ട..! വില കുതിക്കുന്നത് ഗ്രാമിന് 20000 ത്തിലേക്ക്! വെള്ളി 4 ലക്ഷത്തിലേക്ക് -
പരീക്ഷകളില്‍ വിജയിക്കും, വ്യാപാരം ലാഭകരമാകും, സന്തോഷവാര്‍ത്ത കേള്‍ക്കും, ദാമ്പത്യ സന്തോഷം, നാൾഫലം -
സ്വർണ വില ഗ്രാമിന് 19,000ത്തിന് മുകളിൽ, പവൻ വില 1.75 ലക്ഷത്തിലേക്കും?; ഇനി പിടിച്ചാൽ കിട്ടില്ലെന്ന് പ്രവചനം -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
കേരളത്തില്‍ വീണ സ്വര്‍ണം ദുബായില്‍ കുതിച്ചു, ഒറ്റയടിക്ക് 10 ദിര്‍ഹം കൂടി, 22 കാരറ്റും 600 ദിര്‍ഹത്തിലേക്ക് -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സ്വർണ വില പവന് 1.50 ലക്ഷത്തിന് വാങ്ങാൻ തയ്യാറാണോ? ഇല്ലെങ്കിൽ ഇപ്പോൾ വിട്ടോ ജ്വല്ലറിയിലേക്ക്..വ്യാപാരി പറയുന്നു -
ദേശീയപാത 66 ല്‍ എന്‍ട്രിയും എക്സിറ്റുമില്ല; കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എങ്ങനെയെത്തും?












Click it and Unblock the Notifications