• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉമ്മന്‍ചാണ്ടിയല്ല, കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സ് അറിയാന്‍ സീ ഫോറുമായി ചേര്‍ന്ന് വളരെ നേരത്തെ തന്നെ ഒരു സര്‍വ്വെ നടത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ ആര് അധികാരം പിടിക്കം, കോവിഡ് രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ ബാധിച്ചു, എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളുമായി നടത്തിയ സര്‍വ്വേയുടെ ആദ്യദിനത്തിലെ പ്രവചനങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവാണം എന്നുള്ളതായിരുന്നു ഇന്നലത്തെ പ്രവചനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്തതും.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്

കോണ്‍ഗ്രസിന്‍റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്ന ചോദ്യത്തിന് മൂന്ന് ഓപ്ഷനുകളുമായിട്ടായിരുന്നു സര്‍വ്വേ ഏജന്‍സി ജനങ്ങളെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരായിരുന്നു പട്ടികയില്‍ ഇടം പിടിച്ചവര്‍.

ഫലം പുറത്തു വന്നപ്പോള്‍

ഫലം പുറത്തു വന്നപ്പോള്‍

സര്‍വ്വേ ഫലം പുറത്തു വന്നപ്പോള്‍ ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും ബഹൂദൂരം മുന്നിലാക്കി ഉമ്മന്‍ചാണ്ടി മുന്നേറിയതാണ് കാണാന്‍ കഴിഞ്ഞത്. സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം പേരും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് അഭിപ്രായം ഉള്ളവരാണ്. പ്രതിപക്ഷ നേതാവായിട്ട് പോലും രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ച പിന്തുണ 13 ശതമാനം മാത്രം.

ജനകീയത

ജനകീയത

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇതിലും കുറവായി 12 ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത്. പ്രത്യേക പാര്‍ട്ടി ചുമതലകള്‍ ഒന്നും ഇല്ലെങ്കിലും തന്‍റെ ജനകീയത നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്ക് ഇപ്പോഴും കഴിയുന്നുവെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നുവെന്ന വിലയിരുത്തലുമുണ്ടായി.

ചെന്നിത്തലയാണ് സ്ഥാനാര്‍ത്ഥി

ചെന്നിത്തലയാണ് സ്ഥാനാര്‍ത്ഥി

എന്നാല്‍ ഈ സര്‍വെ ഫലത്തെ പാടെ തള്ളിക്കളയുകാണ് കെ സുധാകരന്‍ എംപി. കേരളത്തില്‍ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഏഷ്യാനെറ്റ് നടത്തിയ സര്‍വേ രമേശ് ചെന്നിത്തലയെ തരം താഴ്ത്തികാണിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

തരംതാഴ്ത്തിക്കാണിക്കാന്‍

തരംതാഴ്ത്തിക്കാണിക്കാന്‍

'യുഡിഎഫിന്‍റെ വരാന്‍ പോകുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയാണ്. അദ്ദേഹത്തെ തരംതാഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് ഏഷ്യാനറ്റ് ന്യൂസിന്‍റെ സര്‍വ്വെ. ഉമ്മന്‍ചാണ്ടി, കേരളത്തിന്‍റെ നല്ലമുഖ്യമന്ത്രിയാണെന്ന് തെളിയിക്കപ്പെട്ട ആള് തന്നെയാണ്. അതില്‍ തര്‍ക്കമൊന്നും ഇല്ല. അതുകൊണ്ടാകാും അദ്ദേഹത്തെ ആളുകള്‍ പിന്തുണച്ചിട്ടുണ്ടാകുക'-സുധാകരന്‍ പറഞ്ഞു.

അഴിമതികള്‍

അഴിമതികള്‍

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ അഴിമതി ഒരോന്നായി പുറത്തു കൊണ്ടുവന്നത് രമേശ് ചെന്നിത്തലയാണ്. പിണറായി വിജയനും സിപിഎമ്മിനും വേണ്ടിയുള്ള സര്‍വ്വേയാണ് ഏഷ്യാനെറ്റ് നടത്തിയത്. മുഖ്യമന്ത്രിയെ പ്രൊജക്ട് ചെയ്യാന്‍ കോടികള്‍ വാരിക്കോറി ചിലിവഴിക്കുന്നുണ്ട്. വീട്ടില്‍ നിന്നോ പാര്‍ട്ടിയില്‍ നിന്നോ ഉള്ള പണമല്ല ഇതിനൊക്കെ ചിലവഴിക്കുന്നത്, സര്‍ക്കാറ്‍ ഖജനാവിലെ പണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  UDF നേതൃത്വത്തെ കുടഞ്ഞ് MM മണി | Oneindia Malayalam
  ഗ്രൂപ്പിസം

  ഗ്രൂപ്പിസം

  രമേശ് ചെന്നിത്തലയാണ് കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന കെ സുധാകരന്‍റെ പ്രസ്താവന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കൂടുതല്‍ ശക്തമാവും എന്നതിന്‍റെ വ്യക്തമായ സൂചനയാണ്. സംസ്ഥാന സര്‍ക്കാറിന് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയില്ലെന്ന് എ വിഭാഗം കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നുണ്ട്.

  ഭരണത്തുടര്‍ച്ച

  ഭരണത്തുടര്‍ച്ച

  നിരവധി അഴിമതിയാരോപണങ്ങള്‍ സര്‍ക്കാറിനെതിരെ രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഈ ആരോപണങ്ങള്‍ക്ക് കഴിഞ്ഞില്ല. അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ഒരു സര്‍ക്കാറിന് ഭരണത്തുടര്‍ച്ച എന്ന ചര്‍ച്ചകള്‍ക്കാണ് പൊതുസമൂഹത്തില്‍ ഇപ്പോള്‍ മുന്‍തൂക്കം ലഭിക്കുന്നത്.

  ചെന്നിത്തല പരാജയപ്പെട്ടു

  ചെന്നിത്തല പരാജയപ്പെട്ടു

  കേരള രാഷ്ട്രീയത്തന്‍റെ സമീപകാല ചരിത്രം പരിശോധിക്കുമ്പോള്‍ സര്‍ക്കാറിന്‍റെ അവസാനവര്‍ഷങ്ങളില്‍ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നത് കാണാറുണ്ട്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ അത്തരത്തിലൊരു ഭരണവിരുദ്ധ വികാരം സൃഷ്ടിക്കുന്നതില്‍ രമേശ് ചെന്നിത്തല പരാജയപ്പെട്ടെന്നും അതിനാല്‍ നേതൃമാറ്റം വേണമെന്നുമാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.

  നടക്കില്ലെന്ന്

  നടക്കില്ലെന്ന്

  നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ മാറ്റം ഉണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനം പിടിക്കുകയെന്നത് തന്നെയാണ് ഉമ്മന്‍ചാണ്ടിയുടേയും എ ഗ്രൂപ്പിന്‍റെയും ലക്ഷ്യം. എന്നാല്‍ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും ഇത് അനുവദിച്ചു കൊടുക്കാന്‍ തയ്യാറാവില്ല. ഇതിന്‍റെ വ്യക്തമായ സൂചന ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും നല്‍കുന്നതാണ് കെ സുധാകരന്‍റെ ഇന്നത്തെ പ്രതികരണം.

  ജോസ് വന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കോ? എല്‍ഡിഎഫില്‍ ജോസിനെതിരെ എതിര്‍പ്പ് ശക്തം

  English summary
  k sudhakaran mp says ramesh chennithala is udf chief minister candidate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X