കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗ്ഗീയ ലഘുലേഖയ്ക്ക് പിന്നില്‍ സിപിഎം ആണോയെന്ന് സംശയം; ഷാജി തികഞ്ഞ മതേതരവാദിയെന്നും സുധാകരന്‍

Google Oneindia Malayalam News

കാഞ്ഞങ്ങാട്: 2016 ലെ തിരഞ്ഞെടുപ്പ് സമയത്ത് കെഎം ഷാജിയുടെ ഫോട്ടോ പതിച്ച് പുറത്തിറക്കിയ വിവാദ ലഘുലേഘയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം ആണോയെന്ന് സംശയമുണ്ടെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

<strong>കോണ്‍ഗ്രസ്സുമായി ചര്‍ച്ച; ഗോവ ബിജെയില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തി മുന്‍ മുഖ്യമന്ത്രി പര്‍സേക്കർ</strong>കോണ്‍ഗ്രസ്സുമായി ചര്‍ച്ച; ഗോവ ബിജെയില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തി മുന്‍ മുഖ്യമന്ത്രി പര്‍സേക്കർ

വര്‍ഗീയ വാദികളോട് സന്ധിയില്ലാ സമരം നടത്തുന്ന നേതാവാണ് ഷാജി. അതുപോരൊരു നേതാവിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതില്‍ സങ്കടമുണ്ട്. തിരഞ്ഞെടുപ്പ് കാലത്തും അതിന് മുന്‍പും ഷാജി നടത്തിയ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സുധാകരന്‍ പറഞ്ഞു.

km

അതേസമയം കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി കര്‍ശന ഉപാധികോടെ രണ്ടാഴ്ച്ചത്തേക്ക് സ്‌റ്റേ ചെയ്തു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സാവകാശത്തിനായാണ് രണ്ടാഴ്ച്ചത്തെ സ്റ്റേ അനുവദിച്ചത്.

മുഅ്മിനായ കെ മുഹമ്മദ് ഷാജി വിജയിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥികുക'; ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖമുഅ്മിനായ കെ മുഹമ്മദ് ഷാജി വിജയിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥികുക'; ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖ

നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാണ്ടി എതിര്‍സ്ഥാനാര്‍ത്ഥിയായ എംവി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് ഷാജിയെ അയോഗ്യനാക്കിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

English summary
k sudhakaran on km shaji's disqualification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X