കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരൂഹതകൾ മാറാതെ ഷുഹൈബ് വധം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയില്ല, സർവ്വകക്ഷി യോഗം വെറും പ്രഹസനം!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സിപിഎമ്മിന്റെയും പോലീസിന്റെയും വാദങ്ങൾ കഴിഞ്ഞ ദിവസം പൊളിഞ്ഞിരുന്നു. സിപിഎം പ്രവർത്തകർ പോലീസിൽ കീഴടങ്ങിയെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നത്. എന്നാൽ ആകാശ് തില്ലേങ്കേരി അടക്കമുള്ള പ്രതികളെ ഓടിച്ചിട്ട് പിടിച്ചതായിരുന്നുവെന്നും ഇവരാണ് യഥാർത്ഥ പ്രതികളെന്നുമായിരുന്നു ഉത്തരമേഖല ഡിജിപി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

തുടർന്ന് ഷിഹൈബിന്റെ കൂടെ വെട്ടേറ്റ നൗഷാദിന്റെ മൊഴി ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു. ആകാശ് തില്ലങ്കേരിയെ തനിക്കറിയാമെന്നും ആകാശ് അക്രമിസംഘത്തിലുണ്ടായിരുന്നില്ലെന്നുമാണ് നൗഷാദ് വ്യക്തമാക്കിയത്. ഇതോടെ പോലീസ് അറസ്റ്റ് ചെയ്തത് ഡമ്മി പ്രതികളാണെന്ന പോലീസിന്റെ വാദം വീണ്ടും സമർത്ഥിക്കപ്പെടുകയായിരുന്നു.

കസ്റ്റഡിയിലെടുക്കാത്തതിൽ ദുരൂഹത

കസ്റ്റഡിയിലെടുക്കാത്തതിൽ ദുരൂഹത

ഷുഹൈബ് വധക്കേസിൽ പ്രതികളെ പിടികൂടി എന്ന് പറയുമ്പോഴും അവരെ കസ്റ്റഡിയിൽ വാങ്ങാത്തതിൽ ദുരൂഹതയുണ്ടെന്നാണ് കോൺഗ്രസ് നേതാവ് കെ സുധാകരൻ പറയുന്നത്. പ്രതികളെ ചോദ്യം ചെയ്യാനെങ്കിലും കസ്റ്റഡിയിലെടുത്തില്ലെന്നും സുധാകരൻ ആരോപിച്ചു. ഷുഹൈബ് വധക്കേസിലെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിലാണ് സുധാകരൻ.

എകെ ബാലന്റെ നേതൃത്വത്തിൽ

എകെ ബാലന്റെ നേതൃത്വത്തിൽ

ബുധനാഴ്ച നടക്കുന്ന സർവ്വകക്ഷി യോഗം വെറും പ്രഹസനം മാത്രമാണെന്നും തെളിവു നശിപ്പിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കണ്ണൂർ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി എകെ ബാലന്റെ നേതൃത്വത്തിൽ രാവിലെ 10.30നാണ് സമാധാന യോഗം വിളിച്ചിരിക്കുന്നത്.

പ്രാദേശിക നേതാക്കളും കുടുങ്ങും

പ്രാദേശിക നേതാക്കളും കുടുങ്ങും

അതേസമയം അറസ്റ്റിലായ ആകാശ്, രജിൻരാജ് എന്നീ സിപിഎം പ്രവർത്തകർക്കു പുറമേ ചില പ്രാദേശിക ഭാരവാഹികളും പ്രതികളാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. പാർട്ടി ഇടപെടലിനു ശേഷമാണ് അഞ്ചംഗ അക്രമിസംഘം രൂപപ്പെട്ടതെന്നു പൊലീസ് കരുതുന്നു.

പ്രതികളുമായി നേതാക്കൾ ബന്ധപ്പെട്ടു

പ്രതികളുമായി നേതാക്കൾ ബന്ധപ്പെട്ടു

സംഭവത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പ്രതികളുമായി സിപിഎം പ്രാദേശിക നേതാക്കൾ തുടരത്തുടരെ ബന്ധപ്പെട്ടതായി ഫോൺകോൾ രേഖകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ക്വട്ടേഷൻ നൽകിയ സിപിഎം പ്രാദേശിക നേതാക്കൾ, അക്രമികൾക്കു ഷുഹൈബിനെ ചൂണ്ടിക്കാണിച്ചു കൊടുത്തയാൾ, മുടക്കോഴി മലയിൽ കഴിയാൻ സഹായം ചെയ്തവർ എന്നിവരെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സ്കൂളിലെ വിഷയം

സ്കൂളിലെ വിഷയം

എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ കെഎസ്‌യു-എസ്എഫ്ഐ സംഘർഷത്തെ തുടർന്ന് എടയന്നൂരിലെ കോൺഗ്രസ് ഓഫിസ് സിഐടിയു സംഘം തകർത്തിരുന്നു. മുടക്കോഴിയിലെ സിപിഎം നേതാവിന്റെ ബന്ധുവും ഉൾപ്പെട്ട സിഐടിയു സംഘം മടങ്ങുമ്പോൾ ഷുഹൈബിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ട്.

<strong>ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ അറസ്റ്റിൽ, രാജ് നാഥ് സിംഗ് റിപ്പോർട്ട് തേടി </strong>ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ അറസ്റ്റിൽ, രാജ് നാഥ് സിംഗ് റിപ്പോർട്ട് തേടി

<strong>തമിഴകം കീഴടക്കാൻ കമൽ ഹാസനെത്തുന്നു.. മധുരയിൽ പാർട്ടി പ്രഖ്യാപനം.. ഒപ്പം കെജ്രിവാൾ</strong>തമിഴകം കീഴടക്കാൻ കമൽ ഹാസനെത്തുന്നു.. മധുരയിൽ പാർട്ടി പ്രഖ്യാപനം.. ഒപ്പം കെജ്രിവാൾ

<strong>അഫ്രിനില്‍ സിറിയന്‍ സൈന്യമെത്തി; തുര്‍ക്കി ആക്രമണത്തെ തുടര്‍ന്ന് പിന്‍വാങ്ങി</strong>അഫ്രിനില്‍ സിറിയന്‍ സൈന്യമെത്തി; തുര്‍ക്കി ആക്രമണത്തെ തുടര്‍ന്ന് പിന്‍വാങ്ങി

English summary
K Sudhakaran on Shuhaib murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X