സുധാകരന്റെ അറസ്റ്റ്: പ്രതിഷേധം കടുപ്പിക്കും, നാളെ കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റിനെ പോലീ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. രണ്ട് ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. നാളെ കരിദിനം ആചരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കോടതി ഉത്തരവുള്ളതിനാല്‍ സുധാകരനെ ജാമ്യത്തില്‍ വിട്ടു.
കേസില്‍ രണ്ടാം പ്രതിയാണ് കെപിസിസി പ്രസിഡന്റ്. അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സുധാകരന്‍ ആരോപിച്ചു. തനിക്കെതിരെ തെളിവുകളില്ല. നിയമപരമായി കേസിനെയും അറസ്റ്റിനെയും നേരിടുമെന്നും സുധാകരന്‍ വ്യക്തമാക്കി. ഈ കേസില്‍ തന്നെ ശിക്ഷിക്കാന്‍ കഴിയില്ല. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. മോന്‍സനെ താന്‍ തള്ളിപറഞ്ഞതാണ്. അദ്ദേഹം തനിക്ക് ഈ കേസില്‍ പങ്കില്ലെന്നും പറഞ്ഞതാണ്. അതുകൊണ്ട് കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഏഴര മണിക്കൂര്‍ നീണ്ടചോദ്യം ചെയ്യലിന് ശേഷമായിരുന്നു സുധാകരനെ അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റ് വേണ്ടി വന്നാല്‍ 50000 രൂപയ്ക്കും, തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു സുധാകരന്‍.
സുധാകരനെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിനെതിരെ തെരുവില്‍ ഇറങ്ങിയിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ പണം വാങ്ങിയെന്ന കാര്യത്തെ സുധാകരന്‍ തള്ളുകയാണ് ചെയ്തത്. പരാതിക്കാര്‍ മോന്‍സനെ കാണാന്‍ വന്നപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് പിണറായി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നാളെ വൈകീട്ട് സെക്രട്ടേറിയേറ്റ് മാര്‍ച്ചും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. മുക്കം, നോര്‍ത്ത് കാരശ്ശേരി, കണ്ണൂര്‍, എന്നിവര്‍ പ്രതിഷേധ പ്രകടനം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉപരോധത്തിനായിട്ടാണ് പ്രവര്‍ത്തകര്‍ എത്തിയത്. കൊല്ലം ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്.
ഇന്ന് എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. നാദാപുരത്തും, വടകരയിലുമെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. അതേസമയം പരാതിയില്‍ ഗള്‍ഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ മോന്‍സന് വന്‍ തുക ലഭിച്ചെന്ന് പരാിക്കാരെ വിശ്വസിപ്പിച്ചെന്നാണ് പറയുന്നത്.












Click it and Unblock the Notifications