നിലക്കലിൽ നടന്ന അക്രമത്തെ ന്യായീകരിച്ച് കെ സുധാകരൻ; പോലീസ് സംയമനം പാലിക്കണം, ഒറ്റപ്പെട്ട സംഭവം!!
കണ്ണൂർ: ശബരിമല വിഷയത്തിൽ നിലക്കലിൽ നടക്കുന്ന അക്രമ സംഭവങ്ങളെ ന്യായീകരിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍. വഴിതടഞ്ഞെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വറിനെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തത് ആരുടെയും പരാതിയില്ലാതെയാണെന്നാണ് സുധാകരന്റെ വാദം. പോലീസുകാര്‍ കുറച്ചുകൂടി സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പമ്പയിലും നിലയ്ക്കലിലും നടന്നത് സമരത്തിനിടെ നടക്കാറുള്ള ഒറ്റപ്പെട്ട സംഭവമെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തിൽ അർധരാത്രിമുതൽ ശബരിമലയിൽ നാലിടങ്ങളിൽ നിരോധനാജ്ഞ ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അർധരാത്രി 12 മണിമുതൽ നിരോധനാജ്ഞ നിലവിൽവരുമെന്ന് ജില്ലാ കളക്ടർ പിബി നൂഹ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അയ്യപ്പ ഭക്തരെ തടയില്ല. എന്നാൽ ഈ മേഖലകളിലൊന്നും പ്രതിഷേധങ്ങൾ അനുവദിക്കില്ല. നിലയ്ക്കലിലും പമ്പയിലും സമരത്തിനിടെ വ്യാപകമായ അക്രമമുണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്നും കലക്ടർ വ്യക്തമാക്കി. യുവതീപ്രവേശത്തിനെതിരെയുള്ള പ്രക്ഷോഭം ശക്തമായതോടെ നിലയ്ക്കലിൽ തെരുവുയുദ്ധത്തിന് സമാനമായ അന്തരീക്ഷമാണ് നടന്നുകൊണ്ടിരിക്കുന്നത്. പോലീസിന് നേരെ കല്ലേറ് നടന്നതോടെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തി.
നിരവധി പേരെ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിലയ്ക്കല്‍ വഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയും കല്ലേറുണ്ടായി. ഉച്ചവരെ പോലീസുകാർ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ സമരക്കാര്‍ നിലയ്ക്കലിന്റെ നിയന്ത്രണം കൈവശപ്പെടുത്തുന്ന സ്ഥിതിയായിരുന്നു. തുടര്‍ന്ന് മുന്നൂറോളം പോലീസുകാരെ അധികം വിന്യസിച്ചാണ് പൊലീസ് കര്‍ശന നടപടിയിലേക്കു കടന്നത്.












Click it and Unblock the Notifications