കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്റെ നിരാഹാരം എട്ടാം ദിവസം; സമരം ശക്തമാക്കുന്നു, റോഡ് ഉപരോധം... വീണ്ടും കൊലപാതകം!

Google Oneindia Malayalam News

Recommended Video

cmsvideo
ഷുഹൈബിനു ശേഷം വീണ്ടും കൊലപാതകം! | Oneindia Malayalam

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂരിലെ ഷുഹൈബ് കൊലപാതകത്തിൽ പ്രതിഷേധിച്ച് കെ സുരേന്ദ്രൻ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്. അതേസമയം സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. സുധാകരൻ ക്ഷീണിതനാണെങ്കിലും സമരത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം തയ്യാറായിട്ടില്ല.

സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരത്തില്‍നിന്ന് പിന്മാറേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. നിയമസഭയില്‍ യുഡിഎഫ് ഈ വിഷയമുന്നയിക്കും. സിബിഐ അന്വേഷണത്തോട് സര്‍ക്കാരിന്റെ പ്രതികരണം എങ്ങനെയാകുമെന്നതിനനുസരിച്ചാകും യുഡിഎഫിന്റെ തുടര്‍നടപടി. സുധാകരനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സോഡിയത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നുവെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്. എന്നാൽ സുധാകരൻ ഇതുവരെ അതിന് തയ്യാറായിട്ടില്ല.

കൂടുതൽ സമര പരിപാടികൾ

കൂടുതൽ സമര പരിപാടികൾ

ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ ധർണ്ണമാത്രമാണ് നടക്കുന്നത്. എന്നാൽ തുടർന്ന് മന്ത്രിമാരെ തടയൽ അടക്കമുള്ള ശക്തമായ സമര പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കടന്നപ്പള്ളി രാമചന്ദ്രന്റെ കൈയ്യേറ്റം ചെയ്യാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. തിങ്കളാഴ്ച ദേശീയ പാത ഉപരോധവും ഉണ്ടാകും.

സമരം സംസ്ഥാന തലത്തിലേക്ക്

സമരം സംസ്ഥാന തലത്തിലേക്ക്

തിങ്കളാഴ്ച മലബാറിലെ കെപിസിസി ഭാരവാഹികളെല്ലാം സുധാകരന്റെ സമരപ്പന്തലില്‍ ഉപവാസമിരിക്കും. ജില്ലയിലെ ജനശ്രീ അംഗങ്ങളും അവരുടെ കുടുംബവും ഉപവാസത്തിനൊപ്പം ചേരാനും തീരുമീനിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലേക്ക് സമരം വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് നേരിട്ടിറങ്ങും

പ്രതിപക്ഷ നേതാവ് നേരിട്ടിറങ്ങും

സിബിഐ അന്വേഷണത്തോട് സർക്കാർ മുഖം തിരിച്ചാൽ പ്രതിപക്ഷ നേതാവ് തന്നെ നിരാഹാരം കിടക്കാനും സാധ്യതയുണ്ട്. അങ്ങിനെയാണെങ്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരം ശക്തമായി ഏറ്റെടുക്കും. അതേസമയം കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കുന്നില്ലെന്നാണ് പാലക്കാട് മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ ഒരു സംഘം കുത്തിക്കൊന്നതിലൂടെ അർത്ഥമാക്കുന്നത്.

യൂത്ത് ലീഗ് പ്രവർ‌ത്തകന്റെ കൊലപാതകം

യൂത്ത് ലീഗ് പ്രവർ‌ത്തകന്റെ കൊലപാതകം

പാലക്കാട് മണ്ണാർക്കാടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സഫീറിന്റെ കൊലപാതക്തതിന് പിന്നിൽ സിപിഎമ്മാണെന്നാണ് ലീഗ് ആരോപിക്കുന്നത്. മണ്ണാർക്കാട് ലീഗ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച ഒമ്പത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

വസ്ത്ര വ്യാപാര സ്ഥാപനം

വസ്ത്ര വ്യാപാര സ്ഥാപനം

ന്യൂയോർക്ക് ജെൻഡ്സ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് സഫീർ. അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ കയറിയാണ് അക്രമികൾ വെട്ടിവീഴ്ത്തിയത്. മണ്ണാർക്കാട് നഗരസഭ കൗൺസിലർ സിറാജിന്റെ മകനാണ് സഫീർ. മൂന്നംഗ സംഘമാണ് സഫീറിനെ കടയിൽ കയറി ആക്രമിച്ചത്. ‌

നിയമസഭയിൽ ബഹളം

നിയമസഭയിൽ ബഹളം

അതേസമയം നിയമസഭ ബജറ്റ് സമ്മേളനം പുനരാരംഭിച്ച തിങ്കലാഴ്ച യൂത്ത ലീഗ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ ചൊല്ലി സഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം സഭയിൽ വിഷയം ഉന്നയിച്ചതിനെ തുടർന്ന് ചോദ്യോത്തര വേള തടസ്സപ്പെടുത്തുകയായിരുന്നു.

പ്ലക്കാർഡുകളും കറുത്ത ബാഡ്ജും

പ്ലക്കാർഡുകളും കറുത്ത ബാഡ്ജും

പ്രതിപക്ഷാംഗങ്ങൾ നടുക്കളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ഷുഹൈബിന്റഎ ചിത്രം പതിച്ച പ്ലക്കാർഡുകളും ബാനറുകളും ഏന്തി കറുത്ത ബാഡിജും ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിക്കുന്നത്. സ്പീക്കർ ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു.

കരിപ്പൂര്‍ പ്രവാസികള്‍ കൈയ്യൊഴിയുന്നു; ഇനി കണ്ണൂര്‍ വിമാനത്താവളംകരിപ്പൂര്‍ പ്രവാസികള്‍ കൈയ്യൊഴിയുന്നു; ഇനി കണ്ണൂര്‍ വിമാനത്താവളം

ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍

ഖത്തറിലെ 11 സ്‌കൂളുകള്‍ക്കും 16 കെജികള്‍ക്കും ഫീസ് കൂട്ടാന്‍ അനുമതിഖത്തറിലെ 11 സ്‌കൂളുകള്‍ക്കും 16 കെജികള്‍ക്കും ഫീസ് കൂട്ടാന്‍ അനുമതി

English summary
K sudhakaran;s hunger strike in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X