Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ കെ സുധാകരൻ നിരാഹാരം അവസാനിപ്പിക്കുന്നു! കോടതിയിൽ പോകാതെ നീതി കിട്ടില്ലെന്ന്; യുഡിഎഫ് നിർദേശം

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

തിരുവനന്തപുരം/കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ നടത്തിവരുന്ന നിരാഹാര സമരം ചൊവ്വാഴ്ച അവസാനിപ്പിക്കും. തിരുവനന്തപുരത്ത് ചേർന്ന യുഡിഎഫ് യോഗത്തിലാണ് സുധാകരന്റെ നിരാഹര സമരം അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്. സമരം അവസാനിപ്പിക്കാൻ യുഡിഎഫ് നേതൃത്വം കെ സുധാകരന് നിർദേശം നൽകി.

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയില്ലാത്തതിനാൽ കെ സുധാകരൻ സമരം തുടരുന്നതിൽ അർത്ഥമില്ലെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. ഷുഹൈബ് വധത്തിൽ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് മൂന്ന് മുതൽ സംസ്ഥാന വ്യാപകമായി രാപ്പകൽ സമരം ആരംഭിക്കാനും യുഡിഎഫ് യോഗത്തിൽ ധാരണയായി.

ksudhakaran

ഷുഹൈബിന്റെ കുടുംബം സമരവുമായി മുന്നോട്ടുപോയാൽ അവർക്ക് പൂർണ്ണ പിന്തുണ നൽകാനും, നിയമ, സാമ്പത്തിക സഹായം നൽകാനും യുഡിഎഫ് തീരുമാനമെടുത്തു. അതേസമയം, യുഡിഎഫിന്റെ നിർദേശം അനുസരിക്കുമെന്നും, കോടതിയിൽ പോകാതെ നീതി കിട്ടില്ലെന്ന് ബോധ്യമായെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

സിബിഐ വരുമെന്ന് പ്രതീക്ഷിച്ചില്ല സമരം തുടങ്ങിയത്. എന്നാൽ സമരം ചെയ്യുകയെന്നത് എന്റെ ഉത്തരവാദിത്വമാണ്. ഇടതുസർക്കാരിന്റെ മുഖം തുറന്നുകാട്ടാൻ വേണ്ടിയായിരുന്നു സമരമെന്നും, നിരാഹാരം ചൊവ്വാഴ്ച അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സമരപ്പന്തലിൽ എത്തുന്ന വയലാർ രവി കെ സുധാകരന് നാരങ്ങനീര് നൽകുന്നതോടെ ഏഴ് ദിവസം പിന്നിട്ട നിരാഹാര സമരം അവസാനിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+