Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ 'ഡാഷ്' പ്രയോഗം; തെരുവ് ഗുണ്ടയില്‍ നിന്ന് ഉണ്ടാകുന്നതെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസുകാരെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എംപി കെ സുധാകരന്‍. പിണറായി വിജയന്‍ അവനവെ വിളിക്കേണ്ട പേരാണ് ഡാഷ് എന്ന് കെ സുധാകരന്‍ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം മോശപ്പെട്ട പ്രയോഗങ്ങള്‍ ഉണ്ടാകാറുള്ളത്. മുഖ്യന്‍റെ പദവിക്ക് ചേരുന്ന പ്രയോഗങ്ങള്‍ അല്ല പിണറായി വിജയന്‍ നടത്താറുള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു.

sudhapib

കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്നതിനെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രി ഡാഷ് പ്രയോഗം നടത്തിയത്. കര്‍ണാടകയിലേയും ഗോവയിലേയും സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിഹാസം. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് പണ്ട് മുതല്‍ക്കേ സിപിഎം പറയുന്നതാണ്. അതിനുളള തെളിവാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

കോണ്‍ഗ്രസുകാരന്‍ എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ല.
ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കും ഇല്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെ പോലെയാണ് കോണ്‍ഗ്രസുകാര്‍. ഇവരെ പറയാന്‍ വേറെ വാക്കുണ്ട്. പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നാറിയവനെ പേറിയാല്‍ പേറിയവനും നാറും എന്നതാണ് കര്‍ണാടകത്തിലെ അവസ്ഥയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+