കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സരിതയെ പോലെ തോന്നുന്നത് വിളിച്ചുപറയുന്നവളല്ല സ്വപ്‌ന, സ്വപ്‌നയുടെ പുസ്തകം എല്ലാവരും വായിക്കണം': കെ സുധാകരൻ

Google Oneindia Malayalam News

മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സ്വപ്നയ്ക്ക് മുന്നിൽ മൗനം വിദ്വാന് ഭൂഷണം എന്നാണ് സിപിഐഎം നയമെന്നും നാണവും മാനവും ഉളുപ്പും ഇല്ലെന്ന നിലയിലാണ് സിപിഐഎം എന്നും സുധാകരൻ പരിഹസിച്ചു സ്വപ്ന സുരേഷിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ പരാമർശം.

സരിത പറയും പോലെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നവളല്ല സ്വപ്ന സുരേഷെന്ന് സുധാകരൻ പറഞ്ഞു. സ്വപ്നയുടെ കൈയിൽ എല്ലാ തെളിവും ഉണ്ട്. സ്വപനയ്ക്ക് മുന്നിൽ മൗനം വിദ്വാന് ഭൂഷണം എന്നാണ് സിപിഐഎം നയം. നാണവും മാനവും ഉളുപ്പും ഇല്ലെന്ന നിലയിലാണ് സിപിഐഎം എന്നാണ് സുധാകരൻ പറഞ്ഞത്. മൂന്ന് മന്ത്രിമാർ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോൾ ലജിച്ച് പോയി എന്നും സുധാകരൻ പറഞ്ഞു.

1

തോമസ് ഐസക്കിനോട് ബഹുമാനം ഉണ്ടായിരുന്നു. വേണമായിരുന്നോ ഇതൊക്കെ. ശ്രീരാമകൃഷ്ണൻ കുടിച്ച്, സ്വപ്നയുടെ മുറിയിൽ കിടന്നില്ലേ. മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത് ഭയം കൊണ്ടാണ്. സ്വപ്നയുടെ പുസ്തകം വാങ്ങി എല്ലാവരും വായിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് സുധാകരൻ ഉയർത്തിയത്. മുഖ്യമന്ത്രി കൊള്ളയ്ക്ക് കൂട്ട് നിൽക്കുന്നു എന്നും പിണറായി വിജയൻ ഭരണം മകൾക്കും കുടുംബത്തിനും വേണ്ടി മാറ്റിവെച്ചുവെന്നും പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സുധാകരന്ർ പറഞ്ഞു.

2

പിണറായി ഭരണത്തിൽ കേരളം മാഫിയകളുടെ നാടായി മാറിയെന്നും സുധാകരൻ പറഞ്ഞു. പിണറായി വിജയൻ ഭരണം മകൾക്കും കുടുംബത്തിനും വേണ്ടി മാറ്റി വെച്ചു. സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം കേരളത്തിൽ ഇല്ല.ക്രമസമാധാന നില തകർന്നു. പൊലീസ് ക്രിമിനലുകളുടെ സങ്കേതമെന്നും കെ.സുധാകരൻ വിമർശിച്ചു.

3

വില വർധനവിന് കാരണം സർക്കാരാണെന്നാണ് സുധാകരൻ വിമർശിക്കുന്നത്. വില വർധനവ് നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്തില്ല. ഇക്കാലയളവിൽ വില കുറഞ്ഞത് പിണറായി വിജയന് മാത്രമെന്നും കെ.സുധാകരൻ പരിഹസിച്ചു. വിവിധ വിഷയങ്ങളുന്നയിച്ച് പിണറായി സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുധാകരൻ.

4

സർക്കാരിനെതിരെ കോൺഗ്രസ് സമര മുഖത്ത് മാസങ്ങൾ നീളുന്ന പ്രക്ഷോഭം തുടരുമെന്ന് സുധാകരൻ‌ പറഞ്ഞു. കൊടുങ്കാറ്റ് വരും. ബ്രിട്ടീഷുകാരെ കെട്ട് കെട്ടിച്ച കോൺഗ്രസിന് പിണറായിലെ വിജയൻ ഒരു പ്രശ്നം അല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്തം സർക്കാർ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ക്രിമിനലുകളുടെ സങ്കേതമായി. മുൻ ഇടത് സർക്കാരുകളിൽ ഇതുണ്ടായിട്ടില്ല. പൊലീസ് സ്റ്റേഷനിൽ കയറിയാൽ അടി കിട്ടും, കള്ള കേസിൽ കുടുക്കും അതാണ് സ്ഥിതിയെന്നും കെ.സുധാകരൻ പറഞ്ഞു.

5

സംസ്ഥാന സർക്കാരിനെ പിരിച്ചു വിടാൻ ​ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കെ.സുധാകരൻ പറഞ്ഞു. ഗവർണർ ഉയർത്തിയത് വളരെ ഗൗരവത്തിൽ ഉള്ള വിഷയമാണ്. സ്വർണ്ണക്കള്ളക്കടത്ത് ബോധ്യമുണ്ടെങ്കിൽ സർക്കാരിനെ പിരിച്ചു വിടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം. അല്ലെങ്കിൽ അത് അന്വേഷിക്കാൻ എങ്കിലും പറയണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

6

അതിനുള്ള തൻ്റേടം ഗവർണർക്ക് ഉണ്ടോ. മാറിയിരുന്ന് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. കോൺഗ്രസിൻ്റെ നിലപാട് പ്രശ്നാധിഷ്ഠിതമാണ്. ഗവർണർ സർക്കാരുമായി തെറ്റിയപ്പോഴാണ് ഇതൊക്കെ പുറത്ത് വരുന്നത്. അനധികൃത നിയമനങ്ങൾ നടത്തിയത് ഗവർണറല്ലേ. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണറെ ആക്ഷേപിക്കാൻ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

7

സർക്കാരിന് വേണ്ടി വി.സിമാരെ നിയമിച്ചപ്പോൾ കോൺഗ്രസ് ഗവർണറെ എതിർത്തു. സ്വപ്ന വിഷയത്തിൽ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഗവർണർ അംഗീകരിച്ചു. ഗവർണർ പക്ഷപാതപരമായി പെരുമാറിയിട്ടുണ്ട്. ഗവർണറുടെ നടപടിയിലും ദൗർബല്യങ്ങളുണ്ട് സുധാകരൻ പറഞ്ഞു

English summary
K sudhakaran said that swapna suresh is not like saritha, here is waht sudhakaran said about swapna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X