കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പ്രസിഡന്റായി വരുമെന്ന സൂചനയുമായി സുധാകരന്‍, താന്‍ വന്നാല്‍ കോണ്‍ഗ്രസിനെ ശക്തമാക്കും!!

Google Oneindia Malayalam News

കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തര്‍ക്കം കെപിസിസിയില്‍ മുറുകുന്നതിനിടെ പ്രതികരണവുമായി കെ സുധാകരന്‍. താന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി വന്നാല്‍ കോണ്‍ഗ്രസിനെ അടിത്തട്ട് മുതല്‍ ശക്തമാക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഇതോടെ അദ്ദേഹം അധ്യക്ഷകാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസില്‍ സുധാകരന്‍ അധ്യക്ഷനാവുന്ന കാര്യത്തില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്. എന്നാല്‍ തന്റെ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. താരിഖ് അന്‍വര്‍ ഉള്‍പ്പെടെ തന്നെ സംസാരിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

1

കോണ്‍ഗ്രസിന് ഇത്തവണ നിര്‍ണായക പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ഇത്തവണ തോറ്റാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും, കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി സിപിഎം ആണെന്നും സുധാകരന്‍ പറഞ്ഞു. വിജയസാധ്യതയ്ക്ക് മാത്രമാണ് കോണ്‍ഗ്രസ് പരിഗണന നല്‍കുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പരിഗണനയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം പിസി ജോര്‍ജിന്റെ നാവിന് എല്ലില്ല. ജിഹാദി പരാമര്‍ശം അപലപിക്കപ്പെടേണ്ടതാണ്. മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കോണ്‍ഗ്രസില്‍ സ്വാധീനം ചെലുത്താന്‍ ലീഗിന് അവകാശമുണ്ട്. അതില്‍ തെറ്റില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചെത്തുകാരന്‍ പരാമര്‍ശത്തില്‍ തനിക്ക് ഖേദമൊന്നുമില്ല. ജാതീയമായ പരാമര്‍ശമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി. പ്രസിഡന്റായാല്‍ കോണ്‍ഗ്രസ് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകും. ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ബൂത്ത് തലത്തില്‍ പാര്‍ട്ടി ശക്തിപ്പെട്ടാല്‍ ജനങ്ങളുമായി ബന്ധം തിരികെ കൊണ്ടുവരാന്‍ എളുപ്പമാണ്. അധ്യക്ഷനാക്കാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാന്‍ തയ്യാറായാല്‍ കണ്ണൂരില്‍ വിജയിപ്പിക്കും. അദ്ദേഹത്തിന്റെ പ്രചാരണത്തിനും നേതൃത്വം നല്‍കും. താന്‍ മുല്ലപ്പള്ളിയുടെ മനസ്സിനെ നോവിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. ഹൈക്കമാന്‍ഡും സുധാകരന്റെ പേര് അംഗീകരിച്ചിട്ടുണ്ട്. സുധാകരന്‍ അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിനുള്ളില്‍ നിന്ന് അതിനായി ആവശ്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ സുധാകരനെ കൊണ്ടുവരുന്നതില്‍ എതിര്‍പ്പുണ്ട്. കഴിഞ്ഞ ദിവസം സുധാകരനെ എകെ ആന്റണി പിന്തുണച്ചിരുന്നു. എന്നാല്‍ കെസി വേണുഗോപാല്‍ സുധാകരന്‍ അധ്യക്ഷനാവേണ്ടെന്ന നിലപാടാണ് എടുത്തത്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും പറഞ്ഞിരുന്നു.

കരിഷ്മ തന്നയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

English summary
k sudhakaran says he becomes kpcc president congress will be stronger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X