കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതില്‍ കടുത്ത ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ മാറ്റിയതില്‍ ന്യായമില്ലെന്നും കടുത്ത ദുഃഖമുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കിയവരുടെ ത്യാഗങ്ങളെ വിലകുറച്ചു കാണുന്ന സമീപനം ഗുണം ചെയ്യില്ലെന്നും അദ്ദേഹം കണ്ണൂരിലെ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അധികാരസ്ഥാനങ്ങളേക്കാള്‍ വലുത് ആദര്‍ശമാണെന്നും നിലപാടുകള്‍ തുറന്നുപറയാനുള്ള അവകാശം തനിക്കുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. കണ്ണൂരില്‍ കോണ്‍ഗ്രസിനുവേണ്ടി താനും പ്രവര്‍ത്തകരും അനുഭവിച്ച യാതനകള്‍ ചെറുതല്ല. അടിപതറി നിന്ന കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ച ചരിത്രമാണ് തന്റേത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു പ്രവര്‍ത്തകര്‍ സഹിച്ച ത്യാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

K Sudhakaran

തന്റെ നിലപാടുകള്‍ തുറന്നുപറയാന്‍ അവകാശമുണ്ട്. നിലപാടുകളുടെ പേരില്‍ മറ്റുള്ളവര്‍ക്ക് വിയോജിപ്പുണ്ടാകാം. വ്യക്തികള്‍ക്കും സ്ഥാനങ്ങള്‍ക്കും മുകളിലാണ് പ്രസ്ഥാനം. അക്രമരാഷ്ട്രീയത്തോടുള്ള തന്റെ നിലപാടില്‍ മാറ്റമില്ല. സര്‍ക്കാരിന് ആവശ്യം സ്തുതിപാഠകരെയല്ല, തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആര്‍ജവമുള്ള പോരാളികളെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭരണപക്ഷത്തുള്ളവര്‍ക്കും സര്‍ക്കാരിന്റെ തെറ്റുകള്‍ തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം. തെറ്റുകള്‍ തിരുത്താനുള്ള സമീപനമാണ് ഭരണരംഗത്തും രാഷ്ട്രീയത്തിലും വേണ്ടത്. വിവാദങ്ങളില്‍ പരസ്യപ്രതികരണം വേണ്ട എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അടൂര്‍ പ്രകാശും കെ മുരളീധരനും മാത്യുകുഴല്‍നാടനുമെല്ലാം വാക് പോര് തുടരുന്ന സാഹചര്യത്തിലായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

എന്നാല്‍ കെപിസിസി അധ്യക്ഷന്റെ പ്രസ്താവന നേതാക്കള്‍ മുഖവിലക്കെടുത്ത മട്ടില്ല. ജെബി മേത്തര്‍ എംപി വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചു. തൊട്ടുപിന്നാലെയാണ് കെ സുധാകരന്റെ അഭിമുഖം. ഇനിയും പരസ്യപ്രതികരണങ്ങള്‍ നടത്തിയാല്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ ആരും നടത്തരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുഖ്യമന്ത്രി വിഡി സതീശന്റെ ശൈലിയോടുള്ള വിയോജിപ്പാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുറന്നുപറഞ്ഞത്. ഹൈക്കമാന്റിനെയും അദ്ദേഹം ഇക്കാര്യം അറിയിച്ചു. കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് കെ സുധാകരനെ പുകച്ചുപുറത്തുചാടിച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അടൂര്‍ പ്രകാശ് തുടര്‍ച്ചയായി പറയുന്നുണ്ടെങ്കില്‍ കര്‍ട്ടന് പിന്നില്‍ ആരോ ഉണ്ട് എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. മാത്യു കുഴല്‍നാടനും സുധാകരനും അടൂര്‍ പ്രകാശിനുമെല്ലാം ജെബി മേത്തര്‍ക്കുമെല്ലാം ഒരേ സ്വരമാണ്. ഇവര്‍ക്ക് പിന്നില്‍ കെസി വേണുഗോപാലാണ് എന്നാണ് പ്രചാരണം. വിഡി സതീശനെ ന്യായീകരിച്ച് കെ മുരളീധരനാണ് രംഗത്തുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma