• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേയര്‍ക്കെതിരായ അന്വേഷണം വെറും പ്രഹസനം, വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചെന്ന് സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് ഭരണത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അഴിമതിക്കാരിയായ തിരുവനന്തപുരം മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സത്യഗ്രഹത്തില്‍ 28-ാം ദിവസം സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമായി തുടരും. മേയര്‍ക്കെതിരായ അന്വേഷണം വെറും പ്രഹസനമാണ്. വിജിലന്‍സ് അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ചു. അത് പ്രതീക്ഷിച്ചതാണ്. സര്‍വ്വത്ര മേഖലയിലും സ്വജനപക്ഷപാതവും അഴിമതിയുമാണ് നടക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയും വിശ്വാസ്യതയും ഈ സര്‍ക്കാര്‍ തകര്‍ത്തു. സര്‍വകലാശാലകളിലെ വഴിവിട്ട നിയമനങ്ങളെ മുഖ്യമന്ത്രിയുടെ ശുപാര്‍ശയിന്‍മേല്‍ അംഗീകാരം നല്‍കിയ ഗവര്‍ണ്ണര്‍ അവയെ പ്രോത്സാഹിപ്പിച്ചു.

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് വ്യവസ്ഥാപിതമായ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തിയാണ് ഇത്തരം നിയമനങ്ങള്‍ നടത്തുന്നത്. ഇത് തെറ്റാണെന്നും അതിനെതിരായ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും തുടര്‍സമരങ്ങളിലൂടെ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞു. സിപിഎമ്മിന്റെ കേന്ദ്രീകൃത വേദിയായി സര്‍വകലാശാലകളെ മാറ്റിയെന്നും സുധാകരന്‍ പറഞ്ഞു.

5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി

വാഗ്ദാന ലംഘനത്തിന്റെ ഘോഷയാത്രയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. കേരളാ എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ മൗലിക അവകാശങ്ങള്‍ പരിഗണിക്കാനുള്ള സന്മനസ് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്നില്ല. അണികള്‍ക്ക് പോലും സിപിഎം നേതൃത്വത്തില്‍ വിശ്വാസമില്ല. തെഴിലാളി വര്‍ഗ്ഗപാര്‍ട്ടിയെന്ന അവകാശവാദം ഉന്നയിക്കുന്ന സിപിഎം ജീവനക്കാരുടെ അവകാശങ്ങളെ കശാപ്പ് ചെയ്യുകയാണ്. ഈ ഭരണത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണ് സര്‍ക്കാര്‍. മെഡിസെപ്പ് പദ്ധതിപോലും തട്ടിപ്പാണ്.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയും ഉദ്യോഗാര്‍ത്ഥികളെയും വഞ്ചിച്ചു. പിഎസ്സിയെയും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പൂര്‍ണ്ണമായും രാഷ്ട്രീയവത്കരിച്ചു. വഴിവിട്ട് സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലിനല്‍കുന്നു. പക്ഷപാതപരമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പരസ്പരം കൊടുക്കല്‍ വാങ്ങല്‍ നടത്തിയ ശേഷം മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഇപ്പോള്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തുകയാണ്. ഗവര്‍ണ്ണര്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഉള്ളം കൈയിലെ കളിപ്പാവയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

English summary
K Sudhakaran Says investigation against mayor is just a farce and vigilance investigation has ended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X