ശിവശങ്കരൻ വായ തുറന്നാല്‍ പിണറായി വിജയൻ സര്‍ക്കാര്‍ വീഴും; കെ സുധാകരൻ
തിരുവനന്തപുരം; ശിവശങ്കരൻ വായ തുറന്നാല്‍ പിണറായി വിജയൻ സര്‍ക്കാര്‍ വീഴുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ശിവശങ്കരൻ ഗ്രന്ഥരചനയ്ക്ക് സര്‍ക്കാരിന്റെ അനുമതി വാങ്ങിയോ എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ ഉരുണ്ടുകളിച്ച മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമായ മറുപടി പറയേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണ്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച ശിവശങ്കറിനെതിരേ നടപടി സ്വീകരിക്കാന്‍ ഈ ഒരൊറ്റ കാരണം മതിയെങ്കിലും മുഖ്യമന്ത്രി തന്റെ വിശ്വസ്ഥനെ സംരക്ഷിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

സുദീര്‍ഘകാലം കൂട്ടുകക്ഷിയായിരുന്ന ശിവശങ്കരനെ മുഖ്യമന്ത്രിക്ക് കയ്യൊഴിയാനാകില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കരൻ എന്നത് അങ്ങാടിപ്പാട്ടാണ്.
കേരളത്തിലെ മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കരന് മാത്രം ലഭിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ശിവശങ്കരൻ വായ തുറന്നാല്‍ പിണറായി വിജയൻ്റെ സര്‍ക്കാര്‍ വീഴും.
മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിലവിലെ കായിക യുവജനക്ഷേമ സെക്രട്ടറിയുമായ എം ശിവശങ്കരൻ ഗ്രന്ഥരചനയ്ക്ക് സര്‍ക്കാരിന്റെ അനുമതി വാങ്ങിയോ എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ ഉരുണ്ടുകളിച്ച മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമായ മറുപടി പറയേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണ്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച ശിവശങ്കറിനെതിരേ നടപടി സ്വീകരിക്കാന്‍ ഈ ഒരൊറ്റ കാരണം മതിയെങ്കിലും മുഖ്യമന്ത്രി തന്റെ വിശ്വസ്ഥനെ സംരക്ഷിക്കുകയാണ്.
സുദീര്‍ഘകാലം കൂട്ടുകക്ഷിയായിരുന്ന ശിവശങ്കരനെ മുഖ്യമന്ത്രിക്ക് കയ്യൊഴിയാനാകില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കരൻ എന്നത് അങ്ങാടിപ്പാട്ടാണ്.
കേരളത്തിലെ മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കരന് മാത്രം ലഭിക്കുന്നത്. രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട കേസിലും സ്വര്‍ണക്കടത്തു കേസിലും വിചാരണ തടവുകാരനായി ജയിലില്‍ കിടന്ന വ്യക്തിയാണ് ഇദ്ദേഹം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, ഇഡി അന്വേഷണങ്ങള്‍ നേരിടുന്ന ഈ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിലും മുഖ്യമന്ത്രി വല്ലാത്ത വ്യഗ്രത കാട്ടി.
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശിവശങ്കരനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ബിജെപി-സിപിഎം സഖ്യം കൂടുതൽ വ്യക്തമാകുകയാണ്.
"താൻ ടിഷ്യൂ പേപ്പർ കൊടുത്താലും അതിലൊപ്പിടുന്ന വിഡ്ഢിയാണ് പിണറായി വിജയൻ " എന്ന് ശിവശങ്കരൻ പറഞ്ഞതായും ആരോപണമുണ്ട്. ഈ അവസരത്തിൽ കേരളത്തിൻ്റെ പൊതു സമൂഹം ഒന്നടങ്കം ഒരു ചോദ്യമുയർത്തുകയാണ്,
ചട്ടലംഘനം നടത്തിയ ശിവശങ്കരനെതിരെ നടപടിയെടുക്കാൻ പിണറായി വിജയന് നട്ടെല്ലുണ്ടോ?












Click it and Unblock the Notifications