Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്ക് ഇപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലവാരം; ഉത്തരവാദിത്തം നിറവേറ്റുന്നനതിൽ പരാജയം!

കണ്ണൂർ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം കെ സുധാകരന്റെ കത്ത്. മുഖ്യമന്ത്രിയായിട്ടും പിണറായി വിജയൻ പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് യെച്ചൂപിക്കയച്ച കത്തിൽ പറയുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

കേരളത്തിലെ പാർട്ടി ചില ക്രിമിനലുകളുടെ കയ്യിലാണെന്നും ലോകത്തിലെ മനുഷ്യകുരുതികളെ കുറിച്ച് സംസാരിക്കുന്ന നേതൃത്വത്തിന് കേരളത്തിലെ നരനായാട്ടുകൾ കാണാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം യെച്ചൂരിക്കയച്ച കത്തിൽ പറയുന്നു. ഫാസിസത്തനെതിരായ പോരാട്ടം ശക്തമാക്കേണ്ടുന്ന കാലത്താണ് ന്യൂനപക്ഷത്തിൽപെട്ട ഒരു യുവാവിനെ നിഷ്ടൂരം കൊലപ്പെടുത്തിയതെന്നും സുധാകരൻസ പറയുന്നു.

ക്രിമിനലുകളെ നിലയ്ക്ക് നിർത്തണം

ക്രിമിനലുകളെ നിലയ്ക്ക് നിർത്തണം

കണ്ണൂർ ജില്ലയിലെ സിപിഎം ക്രിമിനലുകളെ നിലയ്ക്കു നിർത്താൻ‌ സിപിഎം അഖിലേന്ത്യാ നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. അതേസമയം ഷുഹൈബ് വധക്കേസിൽ മുഖ്യമന്ത്രി പ്രതികരിച്ചത് സംഭവം കഴിഞ്ഞ് അറ് ദിവസത്തിനേഷമാണ്. ഇതിനെതിരെയും കോൺഗ്രസ് നേതൃത്വം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

കീഴടങ്ങിയത് ഡമ്മി പ്രതികൾ

കീഴടങ്ങിയത് ഡമ്മി പ്രതികൾ

ഒന്ന് പ്രതികരിക്കാൻ മുഖ്യമന്ത്രി പോലും ദിവസങ്ങൾ എടുത്ത സാഹചര്യത്തിൽ കേസന്വേഷണത്തിന്റെ ഗതി എന്താകുമെന്നും കോൺഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു. ഡമ്മി പ്രതികളാണ് ഇപ്പോൾ കീഴടങ്ങിയതെന്നും, പ്രതികൾ പാർട്ടി നേതാക്കൾക്കൊപ്പമാണ് കീഴടങ്ങിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കൊലപാതക പാർട്ടികൾ

കൊലപാതക പാർട്ടികൾ

ടിപി വധക്കേസിൽ പരോളിലിറങ്ങിയ പ്രതികൾക്ക് ഷുഹൈബ് വധത്തിൽ പങ്കുണ്ടെന്ന് ചെന്നിത്തല നേരത്തെ ഉന്നയിച്ചിരുന്നു. അതിൽ ഉറച്ചു നിൽക്കുന്നെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു. പോലീസിന്റെ കൈ കെട്ടിയിരിക്കുകയാമ്. സിപിഎമ്മും ബിജെപിയും കൊലപാതക പാർട്ടികളായി മാറിയെന്നും ചെന്നിത്തല ആരോപിച്ചു.

വെട്ടിന്റെ ശൈലി

വെട്ടിന്റെ ശൈലി

ഷുഹൈബ് വധകേസിൽ കിർമാണി മനോജിന്റെയും കൊടി സുനിയുടെയും പങ്ക് വ്യക്തമാണ്. വെട്ടിന്റെ ശൈലി ടിപിയെ കൊലപ്പെടുത്തിയ ശൈലി തന്നെയാണെനാനണ് ചെന്നിത്തല പറയുന്നത്. അതേസമയം ആകാശ് തില്ലങ്കേരി അടക്കമുള്ള പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോഴും, ഷുഹൈബ് വധക്കേസിൽ പാർട്ടിക്ക് പങ്കില്ലെന്നും, പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+