കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥതയ്ക്ക് കൈയ്യടിക്കാൻ പ്രതിപക്ഷത്തിന് സൗകര്യപ്പെടില്ല';വിജയരാഘവന് മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം; പ്രകൃതി ദുരന്തങ്ങളിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവിനെതിരെ കഴിഞ്ഞ ദിവസം എ വിജയരാഘവൻ രംഗത്തെത്തിയിരുന്നു. എന്തു പ്രശ്‌നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്‌ പ്രതിപക്ഷ നേതാവെന്നായിരുന്നു വിജയരാഘവന്റെ വിമർശനം. മഴക്കെടുതി നേരിടാന്‍ കേരളം മികച്ച രീതിയിലാണ്‌ പ്രവര്‍ത്തിച്ചതെന്ന്‌ വിദഗ്‌ദ്ധരടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്‌. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത്‌ മൂലമാണ്‌ ഈ അധഃപതനം. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം സമയം ചെലവിടുന്ന വി ഡി സതീശന്‍ നരേന്ദ്ര മോദിക്ക്‌ ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയാണ്‌. ഉരുള്‍പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോയെന്നും വിജയരാഘവൻ ചോദിച്ചിരുന്നു.

അതേസമയം ഈ വിമർശനങ്ങൾക്ക് വിജയരാഘവന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥതയ്ക്ക് കൈയ്യടിക്കാൻ പ്രതിപക്ഷത്തിന് സൗകര്യപ്പെടില്ലെന്ന് സുധാകരൻ പറഞ്ഞു.സുധാകരന്റെ വാക്കുകളിലേക്ക്

K Sudhakaran

മിസ്റ്റർ വിജയരാഘവൻ,
മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥതയ്ക്ക് കൈയ്യടിക്കാൻ പ്രതിപക്ഷത്തിന് സൗകര്യപ്പെടില്ല. 2018ലെ സർക്കാർ നിർമിത പ്രളയവും CPM ൻ്റെ പ്രളയ ഫണ്ട് തട്ടിപ്പും ഒക്കെ ജനങ്ങളോട് വിളിച്ചു പറയാതിരിക്കാൻ പ്രതിപക്ഷത്തുള്ളത് നിങ്ങളെ പോലെ പിണറായി വിജയൻ്റെ അടിമക്കൂട്ടം അല്ല.

അൽപമെങ്കിലും ധാർമികതയുണ്ടെങ്കിൽ നിങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കണം, കോടികൾ മുടക്കി കുടുംബസമേതം നെതർലാൻ്റിൽ വിനോദയാത്ര നടത്തിയത് ഏത് മോഡൽ പഠിക്കാനായിരുന്നുവെന്ന്.
പ്രളയ ദുരിതാശ്വാസമായ 10000 രൂപയെങ്കിലും വിജയൻ്റെ സർക്കാർ കൊടുത്തു തീർത്തോ?
പെട്ടിമുടിയിലെയും പുത്തുമലയിലെയും കവളപ്പാറയിലെയും കണ്ണീരുണങ്ങാത്ത ജീവിതങ്ങൾക്ക് ആശ്വാസമേകാൻ പുനരധിവാസം നടത്തിയോ?
2018-ൽ CPM ൻ്റെ വിഡ്ഢിത്തം കൊണ്ടു മാത്രം അതിതീവ്രമായ പ്രളയത്തിൽ അന്വേഷണം ഉണ്ടാകുമോ?

2018 ന് ശേഷം പ്രളയ മുന്നറിയിപ്പ് നൽകാൻ സംവിധാനം ഒരുക്കിയോ?2018-ലെ പ്രളയ ശേഷം പുഴകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളും എക്കലും നീക്കം ചെയ്തോ?മഹാപ്രളയത്തിന് ശേഷവും 223 പുതിയ ക്വാറികൾക്ക് അനുമതി കൊടുത്തത് അഴിമതി അല്ലേ?
2696 രാജകീയ മരങ്ങൾ വെട്ടാൻ കാട്ടു കള്ളൻമാർക്ക് കഞ്ഞിവെച്ച മുഖ്യനല്ലേ ശ്രീ.വിജയൻ?
31000 കോടി രൂപയുടെ റീബിൽഡ് കേരള പദ്ധതിയിൽ 1000 കോടി രൂപ പോലും ചിലവഴിക്കാത്ത കഴിവുകെട്ട മുഖ്യനെ പ്രതിപക്ഷം വിമർശിച്ചിരിക്കും.ഇപ്പോൾ പോലും മുന്നൊരുക്കങ്ങൾ നടത്താതെ ദുരന്ത വ്യാപ്തി കൂട്ടിയ സർക്കാരിന് താമ്രപത്രം നൽകാൻ പ്രതിപക്ഷം വിജയരാഘവനെയും സംഘത്തെയും പോലെ പിണറായി വിജയൻ്റെ റാൻ മൂളികളല്ല.

 പൃഥ്വിരാജ് സിനിമകൾക്ക് തീയറ്റർ വിലക്ക്?ഫിയോക്ക് യോഗത്തിൽ നടന്നത്..ദീലീപിന്റെ അഭിപ്രായം ഇങ്ങനെ പൃഥ്വിരാജ് സിനിമകൾക്ക് തീയറ്റർ വിലക്ക്?ഫിയോക്ക് യോഗത്തിൽ നടന്നത്..ദീലീപിന്റെ അഭിപ്രായം ഇങ്ങനെ

ജനപക്ഷത്ത് നിന്ന് പ്രതിപക്ഷം രാഷ്ട്രീയം പറഞ്ഞു കൊണ്ടേയിരിക്കും. കാരണം കണ്ണു തെറ്റിയാൽ കേരളത്തെ മൊത്തമായും വിൽക്കുന്ന ഭൂലോക കള്ളന്മാരാണ് ഭരണപക്ഷത്തുള്ളത്. പ്രളയ ഫണ്ട് തട്ടിച്ച നേതാക്കളെ വരെ തിരിച്ചെടുത്ത നിങ്ങൾ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും വിമർശിക്കാൻ വരണ്ട.

പ്രതിപക്ഷം ദുരന്തഭൂമിയിൽ ജനങ്ങൾക്കൊപ്പം തന്നെയുണ്ട്. പ്രതിപക്ഷത്തിൻ്റെ ശക്തമായ ഇടപെടൽ കൊണ്ടാണ് ഡാമുകൾ കൃത്യമായി തുറന്നതും 2018ലെ പ്രളയം ഇത്തവണ ആവർത്തിക്കാതിരുന്നതുമെന്ന വസ്തുത വിജയരാഘവൻ കാണാതെ പോകരുത്. നിങ്ങളുടെ മുഖ്യമന്ത്രി എവിടെയാണ്? വിഴിഞ്ഞത്തു നിന്ന് ഓടിയതിനു ശേഷം ജനങ്ങൾക്കിടയിൽ ഇറങ്ങാൻ അദ്ദേഹത്തിന് ഭയമായിരിക്കാം. അതിൻ്റെ ജാള്യത മറക്കാൻ ജനങ്ങൾക്കിടയിൽ നിൽക്കുന്ന പ്രതിപക്ഷത്തിൻ്റെമേൽ കുതിര കേറാൻ വരണ്ട. ആ സമയത്ത് പോയി സംഘപരിവാറിന് കീഴടങ്ങിയ മുഖ്യമന്ത്രിയെ നേർവഴിക്ക് നയിക്കാൻ നോക്കൂ.

'സൺ കിസ്ഡ്'.....'ഹേയ് ബ്യൂട്ടി'യെന്ന് ആരാധകർ..കറുപ്പ് ഫ്ളോറൽ സാരിയിൽ ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
Red alert to 6 dams in Kerala | Oneindia Malayalam

English summary
K sudhakaran slams A Vijararaghavan government over the flood like situation in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X