കുടുംബമഹിമ കണ്ടിട്ടല്ല ആഭ്യന്തമന്ത്രിയാക്കിയത്
കണ്ണൂര്‍: ആഭ്യന്തരമന്ത്രി സ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കുടുംബമഹിമ കൊണ്ട് കിട്ടിയതല്ലെന്ന് കെ സുധാകരന്‍ എം പി. ആഭ്യന്തരമന്ത്രി പാര്‍ട്ടിയുടെ വികാരം മാനിക്കുന്നില്ല. ജനങ്ങളുടെയും പാര്‍ട്ടിയുടെയും വികാരം മനസ്സിലാക്കാന്‍ പറ്റില്ലെങ്കില്‍ തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവെച്ച് പോകണമെന്നും കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു.
അല്‍പന് അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും കുടപിടിക്കും എന്നത് പോലെയാണ് ഇപ്പോള്‍ തിരുവഞ്ചൂരിന്റെ അവസ്ഥ. ആഭ്യന്തരമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്വന്തം അജണ്ട നടപ്പിലാക്കാന്‍ കഴിയില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ തിരുവഞ്ചൂര്‍ മറ്റുള്ളവരെ പരിഹസിക്കുകയാണ് - സുധാകരന്‍ കുറ്റപ്പെടുത്തി.

ടി പി വധക്കേസില്‍ തരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സി പി എമ്മുമായി ഒത്തുകളിക്കുകയാണ്. എന്തുകൊണ്ടാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐ അന്വേഷിക്കാത്തത് എന്നും സുധാകരന്‍ ചോദിച്ചു. കോഴിക്കോട് ജില്ലാ ജയിലില്‍ വെച്ച് ടി പി വധക്കേസിലെ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് കെ സുധാകരന്റെ പുതിയ പടയൊരുക്കം.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിവരുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് കെ സുധാകരന്‍ എം പിയുടെ വാക്ശരങ്ങള്‍. തിരുവഞ്ചൂരില്‍ നിന്ന് ആഭ്യന്തരവകുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡി സി സി ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. തിരുവഞ്ചൂരില്‍ നിന്നും മാറ്റി ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കണം എന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.












Click it and Unblock the Notifications