കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ തീവ്രഹിന്ദുത്വ നിലപാടുകള്‍ പകര്‍ത്താനാണോ ഗുജറാത്ത് സന്ദര്‍ശനം? പരിഹസിച്ച് കെ.സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഭരണ നിർവ്വഹണത്തിന് വേണ്ടിയുളള ഇ ഗവണേൻസ് ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ ചീഫ് സെക്രട്ടറി ഉൾപ്പെട്ട സംഘത്തെ ഗുജറാത്തിലേക്ക് അയക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. ആ തീരുമാനത്തിന് എതിരെ വിമർശനവുമായി കെ സുധാകരൻ എംപി രംഗത്ത്.

കോടികള്‍ ചെലവാക്കി പരസ്യം നല്‍കി എല്ലാ മേഖലയിലും നമ്പര്‍ വണ്ണെന്ന് പറയുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് ഗുജറാത്തില്‍ നിന്ന് ഇനിയെന്ത് പഠിക്കാനാണുള്ളതെന്ന് സുധാകരന്‍ ചോദിച്ചു.

k sudrakaran

തീവ്ര ഹിന്ദുത്വ നിലപാടുകളുടെ വിള നിലവും ന്യൂന പക്ഷങ്ങളുടെ രക്തം വീണ് കുതിര്‍ന്നതുമാണ് ഗുജറാത്ത്. ഈ മാതൃക പകര്‍ത്തി കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണോ സർക്കാരിന്റെ പുതിയ തീരുമാനം?. ബി ജെപി യും സി പി എമ്മും തമ്മിലുള്ള ബന്ധം ഭരണ തലത്തിലേക്കും വ്യാപിക്കുന്നതിന്‍റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്നും കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരന്‍ വിമർശിച്ചു.

'സാധാരണക്കാരുടെ ജീവിത നിലവാരം വളരെ താഴോട്ട് പോവുകയും കോര്‍പ്പറേറ്റുകളുടെ സമ്പത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാവുകയും ചെയ്യുന്നതാണ് 'ഗുജറാത്ത് മോഡല്‍ വികസനം'. വൃന്ദാകരാട്ട് അടക്കമുളള സി പി എമ്മിന്‍റെ ദേശീയ നേതൃത്വം തുടര്‍ച്ചയായി വിമര്‍ശിക്കുന്നത് ഗുജറാത്ത് മോഡല്‍ വികസനത്തെ ആണ്. ഈ വികസനം പഠിക്കാനാണ് മുഖ്യമന്ത്രി തന്‍റെ ഉദ്യോഗസ്ഥരെ അങ്ങോട്ട് അയക്കുന്നത്.

ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും തിരിച്ചറിയണം. ഒരു വിഭാഗത്തിന്‍റെ മാത്രം താല്‍പ്പര്യം സംരക്ഷിച്ച് ഏകപക്ഷീയ തീരുമാനം അടിച്ചേല്‍പ്പിക്കുന്ന സമീപനം ആണ് ഗുജറാത്ത് സര്‍ക്കാർ സ്വീകരിക്കുന്നത്. കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരള സര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും ഇക്കാര്യത്തില്‍ സമാനതകള്‍ ഏറെയാണ്.

എല്ലാ മേഖലയിലും നമ്പര്‍ വണ്ണെന്ന് കാണിച്ച് കോടികള്‍ ചെലവാക്കി പരസ്യം നല്‍കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൽ ഉളളത്. അങ്ങനെയുളള മുഖ്യമന്ത്രി ഗുജറാത്തില്‍ നിന്ന് ഇനിയെന്ത് പഠിക്കാനാണ് ഉള്ളതെന്നും സുധാകരന്‍ പരിഹസിച്ചു. സി പി എമ്മിന്റെയും ബി ജെ പി യുടെയും ബന്ധം ഭരണ തലത്തിലേക്ക് വ്യാപിപ്പിക്കാൻ വേണ്ടി ആണ് ഈ സന്ദർശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ആത്മ ബന്ധം ആണ് ഗുജറാത്ത് മാതൃക പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. ബി ജെ പിയും സി പി എമ്മും ദേശീയ തലത്തിൽ ഉണ്ടാക്കിയ ധാരണയാണ് ഇതിനെല്ലാം പിന്നിലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് യാത്ര എന്നാണ് വിശദീകരണം. അതേസമയം, ഈ വിഷയത്തിൽ സാങ്കേതിക പരിജ്ഞാനം ഉള്ള നിരവധി കമ്പനികൾ ഇന്ത്യയിൽ ഉണ്ട്. അവരുടെ സഹായം സർക്കാർ തേടിയില്ല. പകരം ഗുജറാത്ത് സന്ദർശനം ആണ് മുഖ്യമന്ത്രി നിർദേശിച്ചത്. സർക്കാരിന്റെ ഐ ടി വകുപ്പിനെ പോലും മറികടന്നാണ് ഇത്തരം തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ഇത് അത്ഭുതപ്പെടുത്തുന്ന ഒന്നായും കെ സുധാകരൻ പറഞ്ഞു.

സിനിമ സംഘടനകള്‍ക്ക് ക്ഷണം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാം; യോഗം വിളിച്ച് സർക്കാർസിനിമ സംഘടനകള്‍ക്ക് ക്ഷണം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാം; യോഗം വിളിച്ച് സർക്കാർ

ബി ജെ പി - സി പി എം നേതൃത്വത്തിന്‍റെ അറിവോടെയാകും ഇത്തരം സന്ദര്‍ശനത്തിന് കളമൊരുക്കിയത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് വരെ പ്രതിക്കൂട്ടിലായ സ്വര്‍ണ്ണക്കടത്ത് കേസ് എങ്ങനെ ആവിയായിപ്പോയി എന്നതിനുള്ള ഉത്തരം കൂടി നല്‍കുന്നതാണ് ഈ ഗുജറാത്ത് സന്ദർശനം. ആര്‍ എസ് പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണിന്‍റെ ഗുജറാത്ത് സന്ദര്‍ശനം സി പി എം സംസ്ഥാന നേതൃത്വം വിവാദമാക്കി. എന്നാൽ, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവിശ്യപ്പെട്ടു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
k sudhakaran takes a jibe against kerala government after announcing gujarat visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X