കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധര്‍മജനെ സുധാകരന്‍ കൈവിടില്ല; രൂക്ഷ വിമര്‍ശനം ഫലം കണ്ടു... പക്ഷേ, വീണയോട് അനുകമ്പയില്ല?

Google Oneindia Malayalam News

തിരുവനന്തപുരം:സെലിബ്രിറ്റികളില്‍ പലരും കോണ്‍ഗ്രസ്സുകാരാണെന്ന് തുറന്ന് പറയാന്‍ മടിച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ താന്‍ കോണ്‍ഗ്രസ്സാണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്ന ആള്‍ ആയിരുന്നു ധര്‍മജന്. പഴയ സേവാദള്‍ ഭടന്‍ കൂടിയായ ധര്‍മജന്‍ പിന്നീട് ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായി.

മൂഷിക സ്ത്രീ പിന്നേയും മൂഷിക സ്ത്രീ ആകുമോ! കോണ്‍ഗ്രസിന്റെ ഗതി ? സുധാകരപരിഷികാരങ്ങളുടെ ഭാവി...മൂഷിക സ്ത്രീ പിന്നേയും മൂഷിക സ്ത്രീ ആകുമോ! കോണ്‍ഗ്രസിന്റെ ഗതി ? സുധാകരപരിഷികാരങ്ങളുടെ ഭാവി...

കൈരളിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മമ്മൂട്ടിയില്ലേ? ജന്മഭൂമിയ്ക്ക് പറ്റിയ വലിയ അമളി... പേര് പോലും അറിയില്ല!!!കൈരളിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മമ്മൂട്ടിയില്ലേ? ജന്മഭൂമിയ്ക്ക് പറ്റിയ വലിയ അമളി... പേര് പോലും അറിയില്ല!!!

എന്നാല്‍ തിരഞ്ഞെടുപ്പ് ഫണ്ട് പിരിവ് സംബന്ധിച്ച് ധര്‍മജന്‍ നല്‍കിയ പരാതിയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം പുല്ലുവിലയായിരുന്നു നല്‍കിയത്. അത് ധര്‍മജന്‍ തുറന്നടിക്കുകയും ചെയ്തു. എന്തായാലും അതിപ്പോള്‍ ഫലം കണ്ടിരിക്കുകയാണ്. ധര്‍മജന്‍ തന്നെ കാണാന്‍ വരുന്നുണ്ട് എന്നാണ് സുധാകരന്‍ പറഞ്ഞത്. വിശദാംശങ്ങള്‍...

വാര്‍ത്താ സമ്മേളനത്തില്‍

വാര്‍ത്താ സമ്മേളനത്തില്‍

തിരുവനന്തപുരത്ത് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം കെ സുധാകരന്‍ വാര്‍ത്താ സമ്മേളനം നടത്തിയിരിന്നു. ഈ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ധര്‍മജന്റെ വിഷയവും വട്ടിയൂര്‍ക്കാവിലെ പോസ്റ്റര്‍ വിഷയവും എല്ലാം മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്.

ധര്‍മജനുമായി സംസാരിച്ചു

ധര്‍മജനുമായി സംസാരിച്ചു

ധര്‍മജനുമായി താന്‍ സംസാരിച്ചിട്ടുണ്ട് എന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. ധര്‍മജന്‍ തന്നെ കാണാന്‍ വരുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മനോരമ ന്യൂസിലെ നേരെ ചൊവ്വെ പരിപാടിയില്‍ ആയിരുന്നു കോണ്‍ഗ്രസിനെതിരെ ധര്‍മജന്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

കോണ്‍ഗ്രസില്‍ നീതി ലഭിക്കില്ല

കോണ്‍ഗ്രസില്‍ നീതി ലഭിക്കില്ല

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നീതി ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നായിരുന്നു ധര്‍മജന്‍ പറഞ്ഞത്. ഫണ്ടി തട്ടിപ്പ് സംബന്ധിച്ച് മുല്ലപ്പള്ളിയ്ക്ക് പരാതി അയച്ചിട്ട് മറുപടി പോലും ലഭിച്ചില്ല. എന്താണ് കാര്യം എന്ന് അന്വേഷിക്കാനുള്ള മാന്യത പോലും മുല്ലപ്പള്ളി രാമചന്ദ്രന്‍ കാണിച്ചില്ലെന്നും ധര്‍മജന്‍ പറഞ്ഞിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഭേദം

കമ്യൂണിസ്റ്റ് പാര്‍ട്ടി ഭേദം

ഇത്തരം കാര്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഭേദമെന്നും ധര്‍മജന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം പരാതികള്‍ ഉന്നയിക്കപ്പെട്ടാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അത് ചോദ്യം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുമായിരുന്നു എന്നും ധര്‍മജന്‍ പറഞ്ഞിരുന്നു. പുതിയ പ്രസിഡന്റ് ഈ വിഷയം തന്നോട് ചോദിക്കുമോ എന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു.

ഫലം കണ്ടത് പരസ്യ പ്രതികരണം

ഫലം കണ്ടത് പരസ്യ പ്രതികരണം

എന്തായാലും ധര്‍മജന്റെ പരസ്യ പ്രതികരണം തന്നെയാണ് ഇപ്പോള്‍ ഫലം കണ്ടത് എന്ന് പറയേണ്ടിവരും. ആ അഭിമുഖത്തില്‍ അത് പറഞ്ഞതുകൊണ്ട് മാത്രമാണ് കെ സുധാകരന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഈ ചോദ്യം ഉന്നയിച്ചത്. ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിച്ച ധര്‍മജനെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവ് പരാജയപ്പെടുത്തിയത്. അത്രയും വോട്ടിന് തോല്‍ക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയിട്ടുണ്ട് എന്നും ധര്‍മജന്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് തന്നെ

കോണ്‍ഗ്രസ് തന്നെ

എന്തായാലും ഒരു തോല്‍വിയുടെ പേരില്‍ പാര്‍ട്ടി വിടാന്‍ ഒന്നും ധര്‍മജന്‍ തയ്യാറല്ല. താന്‍ എന്നും കട്ട കോണ്‍ഗ്രസ്സുകാരന്‍ തന്നെ ആയിരിക്കുമെന്നാണ് ധര്‍മജന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗ്രൂപ്പുകളില്ലാതെ വന്ന പുതിയ നേതൃത്വത്തില്‍ പ്രതീക്ഷ പുലര്‍ത്തുന്നുമുണ്ട് ധര്‍മജന്‍.

വീണയുടെ കാര്യം

വീണയുടെ കാര്യം

വട്ടിയൂര്‍ക്കാവ് മണ്ഡലം ആയിരുന്നു തിരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും ഏറ്റവും വിവാദമായത്. 2016 ല്‍ കോണ്‍ഗ്രസ് ജയിക്കുകയും 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തുകയും ചെയ്ത മണ്ഡലത്തില്‍ 2021 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ് എത്തിയത്. ഏറ്റവും അവസാനത്തിലായിരുന്നു വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും.

പോസ്റ്റര്‍ വിഷയത്തില്‍

പോസ്റ്റര്‍ വിഷയത്തില്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉപയോഗിക്കാത്ത നോട്ടീസുകളും പോസ്റ്ററുകളും എല്ലാം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍ പരാതി നല്‍കിയിരുന്നു എന്നാല്‍ ആ വിഷയം ഇവിടെ ചോദിക്കേണ്ട എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞത്. അതെല്ലാം പഴയ കഥകളാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും ആയിരുന്നു സുധാകരന്‍ പറഞ്ഞത്.

കുരുങ്ങുന്നത് ആര്‍എസ്എസ്സും; ബിജെപിയില്‍ കുറ്റം ചാര്‍ത്തി കൈകഴുകാന്‍ ആവില്ല... എം ഗണേശനിലേക്ക് നീങ്ങുമ്പോള്‍കുരുങ്ങുന്നത് ആര്‍എസ്എസ്സും; ബിജെപിയില്‍ കുറ്റം ചാര്‍ത്തി കൈകഴുകാന്‍ ആവില്ല... എം ഗണേശനിലേക്ക് നീങ്ങുമ്പോള്‍

Recommended Video

cmsvideo
Dharmajan was a big failure; allegations baseless, say congress leaders

'അറ്റാക്ക് പോലെ ഒരു നെഞ്ചുവേദന, നെഞ്ചിൽ കോടാലിവച്ച് വെട്ടും പോലെ'... ആശുപത്രിക്കിടക്കയിൽ ലൈവുമായി സാന്ദ്ര'അറ്റാക്ക് പോലെ ഒരു നെഞ്ചുവേദന, നെഞ്ചിൽ കോടാലിവച്ച് വെട്ടും പോലെ'... ആശുപത്രിക്കിടക്കയിൽ ലൈവുമായി സാന്ദ്ര

English summary
K Sudhakaran to consider Dharmajan Bolgatty's election fund Complaint, but no hope for Veena S Nair's poster complaint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X