കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ബുധനാഴ്ച ചുമതലയേൽക്കും, പിന്തുണ തേടി സുധാകരൻ

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ബുധനാഴ്ച ചുമതല ഏറ്റെടുക്കും. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ എത്തിയാണ് കെ സുധാകരന്‍ ചുമതല ഏറ്റെടുക്കുക. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് പരിപാടി. രാവിലെ പത്ത് മണിക്ക് കിഴക്കേ കോട്ടയിലെ ഗാന്ധി പ്രതിയിലും തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡലത്തിലും സുധാകരന്‍ ഹാരാര്‍പ്പണം നടത്തും. അതിന് ശേഷമാണ് ഇന്ദിരാ ഭവനിലെത്തി പതാക ഉയർത്തിയ ശേഷം മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്ന് ചുമതല ഏറ്റെടുക്കുക.

k sudha

സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി പാർട്ടി അണികളുടെ പിന്തുണ കെ സുധാകരൻ അഭ്യർത്ഥിച്ചു. സുധാകരന്റെ വാക്കുകൾ ഇങ്ങനെ: ' പ്രിയ സഹപ്രവർത്തകരെ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് എന്റെ പേര് നിർദ്ദേശിച്ച വിവരം അറിഞ്ഞു കാണുമല്ലോ. ഈ അവസരത്തിൽ പാർട്ടി നേതൃത്വം എന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്വം വളരെ വലുതാണെന്ന ഉത്തമ ബോധ്യത്തോടെയാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നത്. നാളെ (ജൂൺ 16 ന്) കാലത്ത് 11 മണിക്ക് കെപിസിസി ആസ്ഥാനത്ത് വെച്ച് പാർട്ടി തന്ന ചുമതല ഔദ്യോഗികമായി ഞാൻ ഏറ്റെടുക്കുകയാണ്.

Recommended Video

cmsvideo
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

എല്ലാവരെയും നേരിൽ കണ്ട് അനുഗ്രഹം വാങ്ങണമെന്ന നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നും നിങ്ങളുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും ആഗ്രഹം ഉണ്ട് എന്നാൽ ഈ പ്രതിസന്ധിഘട്ടത്തിൽ അത് സാധ്യമല്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ. എങ്കിലും എന്റെ പ്രിയ സുഹൃത്തുക്കളെ അനുഗ്രഹങ്ങളും മനസ്സു കൊണ്ടുള്ള സാന്നിധ്യവും എന്നോടൊപ്പം ഉണ്ടാകണമെന്ന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ ആവശ്യപ്പെടുന്നു. കെപിസിസി ആസ്ഥാനത്ത് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ ഓൺലൈനായി നിങ്ങളോരോരുത്തരും പങ്കെടുക്കണമെന്നും തുടർന്നും നിങ്ങളുടെ വലിയ പിന്തുണ നൽകി മുന്നോട്ടുള്ള യാത്രയിൽ എന്നോടൊപ്പം ഉണ്ടാകണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.

English summary
K Sudhakaran to officially take charge as new KPCC president on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X