കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് തിരിച്ച് പിടിക്കാമെന്ന് പറഞ്ഞാൽ പോര, പ്രവർത്തിച്ച് കാണിക്കണം, വിമർശനവുമായി കെ സുധാകരൻ

Google Oneindia Malayalam News

കണ്ണൂര്‍:രമേശ് ചെന്നിത്തല അടക്കമുളള നേതാക്കളെ വേദിയിലിരുത്തി കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ നേതൃയോഗത്തിലാണ് കെ സുധാകരന്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്നാണ് കെ സുധാകരന്റെ വിമര്‍ശനം.

സീറ്റ് തിരിച്ച് പിടിക്കാം എന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും അത് പ്രവര്‍ത്തിച്ച് കാണിക്കണമെന്നും കെ സുധാകരന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുളളൂ എന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

KS

വോട്ടര്‍ പട്ടികയില്‍ പുതിയ ആളുകളുടെ പേര് ചേര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും മുന്‍കൈയെടുക്കുന്നില്ല. പ്രവാസി വോട്ടുകള്‍ നഷ്ടപ്പെടുത്തുകയാണ് എങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവും തെരഞ്ഞെടുപ്പില്‍ നല്‍കുകയെന്നും കെ സുധാകരന്‍ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, കെസി ജോസഫ് എംഎല്‍എ എന്നിവരെ വേദിയില്‍ ഇരുത്തിയാണ് പ്രവര്‍ത്തകരെ കെ സുധാകരന്‍ ശാസിച്ചത്. െസുധാകരന്‍ തന്നെയാവും ഇത്തവണയും കണ്ണൂരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുക. 2014ല്‍ സിപിഎമ്മിന്റെ പികെ ശ്രീമതിയോടാണ് സുധാകരന്‍ മത്സരിച്ച് തോറ്റത്.

English summary
K Sudhakaran warns congress workers infront of Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X