Get Updates
Get notified of breaking news, exclusive insights, and must-see stories!

'വയനാടിന്റെ മണ്ണിലേക്ക് ഇന്ദിരയുടെ പിന്മുറക്കാരിക്ക് സ്വാഗതം'; പ്രിയങ്കയെ സ്വാ​ഗതം ചെയ്ത് കെ സുധാകരൻ

കല്പറ്റ: വയനാട് മണ്ഡലത്തിലേക്ക് പ്രിയ​ങ്കാ ​ഗാന്ധിയെ സ്വാ​ഗതം ചെയ്ത് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ചരിത്ര ഭൂരിപക്ഷത്തോടെ പ്രിയങ്ക ഗാന്ധിയെ വയനാടിന്റെ പ്രിയങ്കരിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ തിരഞ്ഞടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കോൺഗ്രസ്സിനും ഇന്ത്യാ മുന്നണിക്കും രാജ്യത്താകമാനം വലിയ മുന്നേറ്റം സാധ്യമാക്കിയ രാഹുൽ ഗാന്ധിക്ക് ഒരുപോലെ പ്രിയപ്പെട്ട മണ്ഡലങ്ങൾ തന്നെയാണ് വയനാടും റായ്ബറേലിയും എന്ന് സുധാകരൻ പറഞ്ഞു.

അതിൽ ഒരു മണ്ഡലം ഒഴിയുക എന്ന ദുഷ്കരമായ തീരുമാനം തന്റെ പ്രിയപ്പെട്ട ജനങ്ങൾക്ക് വേദനയുണ്ടാക്കുന്ന രീതിയിൽ ആകരുതെന്ന് രാഹുലിനും കോൺഗ്രസ്സ് പാർട്ടിക്കും നിർബന്ധമുണ്ടായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. അതുകൊണ്ടാണ് തന്റെ പ്രിയപ്പെട്ടവളെ വയനാട്ടിൽ തന്റെ പകരക്കാരിയായി നിയോഗിക്കുന്ന തീരുമാനം രാഹുൽ കൈക്കൊണ്ടിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

k sudhakaran

ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായ പ്രിയങ്ക തന്റെ കന്നിയങ്കത്തിന് തിരഞ്ഞെടുത്തിരിക്കുന്ന തട്ടകം നമ്മുടെ വയനാട് ആണെന്നത് ഓരോ കോൺഗ്രസ്സ് പ്രവർത്തകനും മലയാളിക്കും അഭിമാനം തന്നെയാണെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്.

കെ സുധാകരൻ പങ്കുവെച്ച കുറിപ്പ്:

ഇനി മുതൽ കേരളത്തിനുവേണ്ടി പാർലമെന്റിൽ രണ്ട് ഗാന്ധി ശബ്ദങ്ങൾ ഉയരും! വയനാട് ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. ഇക്കഴിഞ്ഞ തിരഞ്ഞടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കോൺഗ്രസ്സിനും ഇന്ത്യാ മുന്നണിക്കും രാജ്യത്താകമാനം വലിയ മുന്നേറ്റം സാധ്യമാക്കിയ രാഹുൽ ഗാന്ധിക്ക് ഒരുപോലെ പ്രിയപ്പെട്ട മണ്ഡലങ്ങൾ തന്നെയാണ് വയനാടും റായ്ബറേലിയും.

അതിൽ ഒരു മണ്ഡലം ഒഴിയുക എന്ന ദുഷ്കരമായ തീരുമാനം തന്റെ പ്രിയപ്പെട്ട ജനങ്ങൾക്ക് വേദനയുണ്ടാക്കുന്ന രീതിയിൽ ആകരുതെന്ന് അദ്ദേഹത്തിനും കോൺഗ്രസ്സ് പാർട്ടിക്കും നിർബന്ധമുണ്ടായിരുന്നു. അതിനാൽ തന്റെ പ്രിയപ്പെട്ടവളെ വയനാട്ടിൽ തന്റെ പകരക്കാരിയായി നിയോഗിക്കുന്ന തീരുമാനം അദ്ദേഹം കൈക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായ പ്രിയങ്കാജി തന്റെ കന്നിയങ്കത്തിന് തിരഞ്ഞെടുത്തിരിക്കുന്ന തട്ടകം നമ്മുടെ വയനാട് ആണെന്നത് ഓരോ കോൺഗ്രസ്സ് പ്രവർത്തകനും മലയാളിക്കും അഭിമാനം തന്നെയാണ്. വയനാടിന്റെ മണ്ണിലേക്ക് ഇന്ദിരയുടെ പിന്മുറക്കാരിക്ക് സ്വാഗതം. ചരിത്ര ഭൂരിപക്ഷത്തോടെ പ്രിയങ്ക ഗാന്ധിയെ വയനാടിന്റെ പ്രിയങ്കരിയാക്കി മാറ്റും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+