കെ സുധാകരന് എന്തുപറ്റി? ഹനുമാന്‍ സേന കണ്‍വന്‍ഷന്‍ ഉദ്ഘാടകന്‍, പോസ്റ്റര്‍ പ്രചാരണം തുടങ്ങി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും നിരവധി പേര്‍ ബിജെപിയില്‍ ചേരുന്നതിനിടെ ഹിന്ദുത്വ സംഘടനയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കെ സുധാകരന്‍. ഹനുമാന്‍ സേനയുടെ എട്ടാമത് സംസ്ഥാന കണ്‍വന്‍ഷന്റെ ഉദ്ഘാടകന്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ ആണെന്ന് സംഘടനയുടെ പോസ്റ്ററില്‍ വ്യക്തമാക്കുന്നു. ഈ മാസം 26ന് കോഴിക്കോട് ടൗണ്‍ഹാളിലാണ് കണ്‍വന്‍ഷന്‍.

മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ പരിപാടിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കണ്‍വന്‍ഷന്റെ പ്രചാരണ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സുധാകരനും കോണ്‍ഗ്രസിനുമെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അധികാരം വേണം ഹൈന്ദവനും, ജനാധിപത്യ അവകാശം നാം വിനിയോഗിക്കുക, മാറ്റും ഞങ്ങള്‍ മാറ്റിമറിക്കും ഞങ്ങള്‍ എന്നിവയാണ് പോസ്റ്ററില്‍ കാണുന്ന വാചകങ്ങള്‍. രാഷ്ട്രീയ നേതാക്കളും സന്യാസിമാരും ചടങ്ങിനെത്തുമെന്നും പോസ്റ്ററില്‍ വിശദീകരിക്കുന്നു.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍
എന്നാല്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കെ സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടി നേരിടുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകാന്‍ കാത്തിരിക്കുന്നവരാണെന്ന് ഇടതുപക്ഷവും സിപിഎമ്മുകാരാണ് കൂടുതല്‍ ബിജെപിയിലേക്ക് പോകുന്നത് എന്ന് കോണ്‍ഗ്രസും ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഹനുമാന്‍ സേനയുടെ പരിപാടി വിവാദമാകുന്നത്.
അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications