കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓളെ കൊണ്ട് നടക്കൂല! വെറുതേ പഠിപ്പിച്ച് ടീച്ചറാക്കി".. സ്ത്രീവിരുദ്ധതയുമായി കെ സുധാകരന്‍റെ വീഡിയോ

  • By
Google Oneindia Malayalam News

ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന് തെരഞ്ഞെടുപ്പ് പരസ്യം ചെയ്തതതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോള്‍ ദാ സുധാകരന്‍റെ മറ്റൊരു തിരഞ്ഞെടുപ്പ് പരസ്യം കൂടി സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

<strong>'ഇടതുപക്ഷം ശരിയായ പക്ഷമാണെന്ന് തിരിച്ചറിയാന്‍ വൈകിക്കൂടാ, 'പിള്ളയുടെ സുവര്‍ണാവസര പ്രസംഗം മറക്കരുത്'</strong>'ഇടതുപക്ഷം ശരിയായ പക്ഷമാണെന്ന് തിരിച്ചറിയാന്‍ വൈകിക്കൂടാ, 'പിള്ളയുടെ സുവര്‍ണാവസര പ്രസംഗം മറക്കരുത്'

<strong>'എംകെ രാഘവന്‍ രക്ഷപ്പെടും'! അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചത് 'ഒറിജിനല്‍' വീഡിയോ അല്ല'</strong>'എംകെ രാഘവന്‍ രക്ഷപ്പെടും'! അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചത് 'ഒറിജിനല്‍' വീഡിയോ അല്ല'

സ്ത്രീകള്‍ ഒരിക്കലും മുന്‍ നിരയിലേക്ക് വരരുതെന്നും നാടിനെ സേവിക്കാന്‍ പുരുഷന്‍ തന്നെയാണ് പ്രാപ്തന്‍ എന്നും തുടങ്ങി അടിമുടി സ്ത്രീ വിരുദ്ധത വിളമ്പുന്ന പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല നിറയുകയാണ്. സംഘപരിവാര്‍ നിലപാടാണ് കെ സുധാകരനും മുന്നോട്ട് വയ്ക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

 വീഡിയോ

വീഡിയോ

കെ സുധാകരന്‍ കഴിഞ്ഞ ദിവസമാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പുറത്തുവിട്ടത്. ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ പാര്‍ലമെന്‍റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

 ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

ഓള് പോയി സംസാരിച്ചിട്ട് കാര്യം നടക്കൂല രാമാ, ഒരുവട്ടം പോയതല്ലേ, ആടപ്പോയിട്ട് ഓള് പറഞ്ഞത് ഓക്കും മനസിലായില്ല. അതാണെങ്കില്‍ ഓക്കൊട്ട് പിടീല്ല. ഓള പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി'

 ഓണ്‍തന്നെ വേണം

ഓണ്‍തന്നെ വേണം

‘ഇനി ഓന്‍തന്നെ പോണം. ഓന്‍ ആണ്‍കുട്ടിയാണ് അനന്തേട്ടാ. ഓന്‍ പോയാല്‍ കാര്യം സാധിപ്പിച്ചിട്ടേ വരൂ, എന്നാണ് പരസ്യം. എതിര്‍ സ്ഥാനാര്‍ത്ഥിയായ പികെ ശ്രീമതി ടീച്ചറെ പരോക്ഷമായി ലക്ഷ്യം വെച്ചുള്ളതാണ് പരസ്യം.

 സ്ത്രീ വിരുദ്ധത

സ്ത്രീ വിരുദ്ധത

കടുത്ത സ്ത്രീ വിരുദ്ധത നിറഞ്ഞ പരസ്യത്തിന് കെ സുധാകരന് എതിരെ വിമര്‍ശനം കടുക്കുകയാണ്. എല്ലാ മേഖകളിലും സ്ത്രീകള്‍ തങ്ങളുടെ കഴിവ് തെളിയിച്ച് മുന്‍പോട്ട് പോകുമ്പോള്‍ സ്ത്രീ സമൂഹത്തെ തന്നെ അടച്ചാക്ഷേപിക്കുന്നതാണ് പരസ്യം എന്നാണ് ആക്ഷേപം ഉയരുന്നത്.

 ഓന്‍ ആണ്‍കുട്ടിയാണ്

ഓന്‍ ആണ്‍കുട്ടിയാണ്

സ്ത്രീകള്‍ പോയാലും ഒന്നും നടക്കാന്‍ പോകില്ലെന്നും മറിച്ച് എവിടേയും ആണുങ്ങള്‍ പോയാല്‍ മാത്രമേ കാര്യം നടക്കുള്ളൂവെന്നുമാണ് പരസ്യം പറഞ്ഞ് വെക്കുന്നത്. ശബരിമല വിഷയത്തില്‍ സ്ത്രീ വിരുദ്ധ നിലപാട് പുലര്‍ത്തിയ സുധാകരനില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാകും എന്നാണ് ചിലര്‍ ഉയര്‍ത്തിയ ആക്ഷേപം.

 അടിമുടി വിമര്‍ശനം

അടിമുടി വിമര്‍ശനം

ശബരിമല സ്ത്രീപ്രവേശനത്തിനെ ശക്തമായി എതിര്‍ത്തി കോണ്‍ഗ്രസ് നേതാവാണ് കെ സുധാകരന്‍. ശബരിമലയില്‍ യുവതി പ്രവേശനത്തിന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ പൊടിപോലും കാണില്ലെന്ന് സുധാകരന്‍ പറഞ്ഞിട്ടുണ്ട്.

 വീട്ടിലിരിക്കട്ടെ?

വീട്ടിലിരിക്കട്ടെ?

ആര്‍ത്തവം അശുദ്ധമാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ പോലും പറയാന്‍ മടിച്ച് നിന്നിടത്താണ് പത്രസമ്മേളനം നടത്തി ആര്‍ത്തവ അശുദ്ധിയെ കുറിച്ച് കെ സുധാകരന്‍ ആഞ്ഞടിച്ചത്. അതിനിടെ സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വീട്ടില്‍ ഇരിക്കട്ടേയെന്നാണോ നേതാവ് ഉദ്ദേശിച്ചതെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

 ആദ്യമായല്ല

ആദ്യമായല്ല

നേരത്തേയും കെ സുധാകരന്‍റെ പ്രചരണ വീഡിയോ വന്‍ വിവാദമായിരുന്നു. ജയിച്ചാല്‍ താന്‍ ബിജെപി വിട്ട് പോകില്ലെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നതായിരുന്നു ആദ്യ വീഡിയോ.

 ഇറച്ചിവെട്ടുകാരന്‍റെ കട

ഇറച്ചിവെട്ടുകാരന്‍റെ കട

ഇറച്ചി വെട്ടുകാരന്‍റെ കടയില്‍ നടക്കുന്ന സംഭാഷണങ്ങളായിട്ടായിരുന്നു പരസ്യം അവതരിപ്പിച്ചത്. ഓന്‍ ജയിച്ചാല്‍കാലുമാറും എന്ന് ഇറച്ചിവെട്ടുകാരന്‍ പറയുമ്പോള്‍ മറുപക്ഷം ഇതിനെ ശക്തമായി എതിര്‍ക്കും.ഓനെ ഇന്നും ഇന്നലേയുമല്ല ഞങ്ങള്‍ കണ്ണൂരുകാര് കാണാന്‍ തുടങ്ങിയത്,വിരിഞ്ഞ് നിന്നപ്പോള്‍ ഓന്‍ ആ പൂവ് പറിക്കാന്‍ പോയിട്ടല്ല, അപ്പോഴാണ് വാടിയപ്പോള്‍ എന്നാണ് മറുപക്ഷം പറയുന്നത്.

ഇടതുപക്ഷക്കാരന്‍

ഇടതുപക്ഷക്കാരന്‍

ഇടതുപക്ഷക്കാരാനണ് ഇറച്ചിവെട്ടുകാരന്‍ എന്ന് സൂചിപ്പിക്കാന്‍ കടയില്‍ ചെഗുവരയുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. നീ പച്ച ഇറച്ചി വെട്ടുന്നവനാണ് നീ ഇങ്ങനെയെ പറയൂവെന്നാണ് അവസാനം കോണ്‍ഗ്രസ് അനുഭാവി പറയുന്നതായി വീഡിയോയില്‍ കാണിക്കുന്നത്.

 ട്രോള്‍

ട്രോള്‍

കണ്ണൂരുകാര്‍ ഇതൊന്നും വിശ്വസിക്കില്ലെന്നും ഓനെ നമ്മുക്ക് വിശ്വാസമാണെന്നും പറയുന്നിടത്ത് വീഡിയോ അവസാനിക്കും. അതേസമയം വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളാണ് ലഭിച്ചത്. ബിജെപിയിലേക്ക് പോകില്ലെന്ന് സുധാകരന് പരസ്യം ചെയ്യേണ്ടി വന്നെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് വീഡിയോ

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
k sudhakarans campaign video gets troll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X