Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ല'! വോട്ടര്‍മാരെ 'ബോധ്യപ്പെടുത്തി' കെ സുധാകരന്‍! വീഡിയോ.. ട്രോള്‍

Recommended Video

cmsvideo
    ചത്താലും ബിജെപിയിലേക്ക് പോവില്ലെന്ന് സുധാകരൻ

    ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പോലും പ്രത്യക്ഷ സമരത്തിന് ഇറങ്ങാതിരുന്ന സമയത്താണ് വിശ്വാസ സംരക്ഷണത്തിന് കുടു പിടിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്തെത്തിയത്. ബിജെപി നേതാക്കളെക്കാളും ശക്തമായി തന്നെ കെ സുധാകരന്‍ ശബരിമല വിഷയത്തില്‍ പ്രതികരിച്ച് കൊണ്ടേയിരുന്നു. ഇതോടെയാണ് സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് സംഘപരിവാര്‍ പാളയത്തിലേക്ക് എത്തും എന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

    എന്നാല്‍ അഭ്യൂഹങ്ങളെല്ലാം തള്ളി കെ സുധാകരന്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയിലേക്ക് പോയാലും താന്‍ ബിജെപിയിലേക്ക് പോകില്ലെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ബിജെപിയിലേക്ക് പോകില്ലെന്ന് തന്‍റെ പ്രചരണ വീഡിയോയിലൂടെ ജനങ്ങളെ കൂടി ബോധ്യപ്പെടുത്തുകയാണ് സുധാകരന്‍. സുധാകരന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

     ശബരിമല സ്ത്രീ പ്രവേശം

    ശബരിമല സ്ത്രീ പ്രവേശം

    ശബരിമലയില്‍ യുവതി പ്രവേശനത്തിന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ പൊടിപോലും കാണില്ലെന്ന് പറഞ്ഞ നേതാവാണ് കെ സുധാകരന്‍. ആര്‍ത്തവം അശുദ്ധമാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ പോലും പറയാന്‍ മടിച്ച് നിന്നിടത്താണ് പത്രസമ്മേളനം നടത്തിയാണ് ആര്‍ത്തവ അശുദ്ധിയെ കുറിച്ച് കെ സുധാകരന്‍ ആഞ്ഞടിച്ചത്.

     ബിജെപിയിലേക്ക്

    ബിജെപിയിലേക്ക്

    ശബരിമല സ്ത്രീ പ്രവേശനത്തേയും അദ്ദേഹം ശക്തമായ എതിര്‍ത്തിതോടെ സുധാകരന്‍ ബിജെപിയിലേക്കെന്ന ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടു. ഇതിനിടെ തന്നെ ആര്‍എസ്എസ് നേതാക്കള്‍ സമീപിച്ചിരുന്നതായി കെ സുധാകരന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

     മുഖ്യമന്ത്രിയുടെ ആക്ഷേപം

    മുഖ്യമന്ത്രിയുടെ ആക്ഷേപം

    കെ സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ പരിഹസിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ പോലും കോണ്‍ഗ്രസില്‍ നിന്ന് വേറെ ഒരിടത്തും പോകില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

     ബോധിപ്പിച്ച്

    ബോധിപ്പിച്ച്

    ഇക്കാര്യം തന്‍റെ വോട്ടര്‍മാരേയും ബോധിപ്പിക്കുന്ന തരത്തിലാണ് തന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ സുധാകരന്‍ ഇറക്കിയിരിക്കുന്നതെന്ന പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം.

     ഇറച്ചി വെട്ടുകട

    ഇറച്ചി വെട്ടുകട

    ഒരു ഇറച്ചി വെട്ടുകടയില്‍ വെച്ചുള്ള സംഭാഷണത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇറച്ചി വെട്ടുകാരന്‍ ഓന്‍ ജയിച്ചാല്‍കാലുമാറും എന്ന് പറയുമ്പോള്‍ മറുപക്ഷം ഇതിനെ ശക്തമായി എതിര്‍ക്കുന്നു.

    വിരിഞ്ഞ് നിന്നപ്പോള്‍

    വിരിഞ്ഞ് നിന്നപ്പോള്‍

    എന്നാല്‍ ഓനെ ഇന്നും ഇന്നലേയുമല്ല ഞങ്ങള്‍ കണ്ണൂരുകാര് കാണാന്‍ തുടങ്ങിയത്,വിരിഞ്ഞ് നിന്നപ്പോള്‍ ഓന്‍ ആ പൂവ് പറിക്കാന്‍ പോയിട്ടല്ല, അപ്പോഴാണ് വാടിയപ്പോള്‍ എന്നാണ് മറുപക്ഷം പറയുന്നത്.

    ഇടതുപക്ഷക്കാരന്‍

    ഇടതുപക്ഷക്കാരന്‍

    ഇടതുപക്ഷക്കാരാനണ് ഇറച്ചിവെട്ടുകാരന്‍ എന്ന് സൂചിപ്പിക്കാന്‍ കടയില്‍ ചെഗുവരയുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. നീ പച്ച ഇറച്ചി വെട്ടുന്നവനാണ് നീ ഇങ്ങനെയെ പറയൂവെന്നാണ് അവസാനം കോണ്‍ഗ്രസ് അനുഭാവി പറയുന്നതായി വീഡിയോയില്‍ കാണിക്കുന്നത്.

    സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

    സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

    കണ്ണൂരുകാര്‍ ഇതൊന്നും വിശ്വസിക്കില്ലെന്നും ഓനെ നമ്മുക്ക് വിശ്വാസമാണെന്നും പറയുന്നിടത്ത് വീഡിയോ അവസാനിക്കും. അതേസമയം വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളാണ്.ബിജെപിയിലേക്ക് പോകില്ലെന്ന് സുധാകരന് പരസ്യം ചെയ്യേണ്ടി വന്നെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം.

    കോണ്‍ഗ്രസ് വാദം

    കോണ്‍ഗ്രസ് വാദം

    എന്നാല്‍ ഇടതുപക്ഷത്തിന്‍റെ കള്ള പ്രചരണത്തെ പൊളിച്ചടുക്കുന്നതാണ് വീഡിയോ എന്നാണ് യുഡിഎഫ് വാദിക്കുന്നത്. കെ സുധാകരന്‍ ആരാണെന്ന് അറിയുന്ന കണ്ണൂരുകാരന്‍റെ പ്രതികരണമാണിതെന്നും കോണ്‍ഗ്രസ് അനുകൂലികള്‍ വാദിക്കുന്നു.

    ഫേസ്ബുക്ക് പോസ്റ്റ്

    വീഡിയോ

    കണ്ണൂരില്‍ അങ്കം കുറിച്ച് യുഡിഎഫും എല്‍ഡിഎഫും.. നിശബ്ദമായി ബിജെപി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+