പെണ്ണ് പെണ്ണ് തന്നല്ലേ? വനിതാ കമ്മിഷന്‍ നടപടിയില്‍ മറുപടിയുമായി കെ സുധാകരന്‍
തെരഞ്ഞെടുപ്പ് പ്രചരണ പരസ്യത്തില്‍ സ്ത്രീകളെ അപമാനിച്ചെന്ന ആക്ഷേപത്തില്‍ നടപടിയെടുത്ത വനിതാ കമ്മീഷന് മറുപടിയുമായി കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. ഒരു വ്യക്തിയുടെ കഴിവ് കേടിനെ തുറന്നുകാട്ടുന്ന പരസ്യം എങ്ങനെ സ്ത്രീത്വത്തെ അപമാനിക്കുന്നതാകുമെന്ന് സുധാകരന്‍ ചോദിച്ചു.

ജീവിതത്തില്‍ ഇതുവരെ സ്ത്രീകളെ അപമാനിച്ചിട്ടില്ല.പെണ്ണ് പെണ്ണ് തന്നല്ലേ? ഒരു ജാഗ്രത കുറവും തനിക്ക് ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് പരസ്യത്തിലൂടെ ഒരു വ്യക്തിയുടെ കഴിവ് കേടിനെ തുറന്ന് കാണിക്കുക മാത്രമാണ് ചെയ്തത്. വനിതാ കമ്മീഷന്‍ നടപടിയെ നിയമപരമായി തന്നെ നേരിടുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
സ്ത്രീ വിരുദ്ധത ഉള്ളടക്കമായ വീഡിയേ പ്രചരിപ്പിച്ചതിന് കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.
സുധാകരന്റെ തിരഞ്ഞെടുപ്പ് പരസ്യ വീഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലടക്കം ഉയർന്നത്. അടിമുടി സ്ത്രീ വിരുദ്ധത നിറയുന്ന പ്രചാരണ വീഡിയോയിൽ കണ്ണൂർ മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥി പികെ ശ്രീമതിയെ ആണ് ലക്ഷ്യം വെച്ചിരുന്നത്.












Click it and Unblock the Notifications