Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതിലും വലിയ കൊടുങ്കാറ്റിൽ കെഎസ് കുലുങ്ങിയില്ല, പിന്നല്ലേ ചെറു കാറ്റിൽ'; ആഞ്ഞടിച്ച് രാഹുൽ

തിരുവനന്തപുരം; പുതിയ കെപിസിസി അധ്യക്ഷനായി കെ സുധാകരനെ തിരഞ്ഞെടുത്തേക്കുമെന്നുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ സുധാരകരനെ അധ്യക്ഷനാക്കുന്നതിൽ എതിർപ്പ് അറിയിച്ച് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ എഐസിസിയെ എതിർപ്പ് അറിയിച്ചെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്. സുധാകരൻ അധ്യക്ഷനായാൽ അത് സംസ്ഥാനത്ത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് നേതാക്കൾ മുന്നറിയിപ്പ് നൽകിയതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

സഖാക്കൾ തന്നെ

സഖാക്കൾ തന്നെ

K സുധാകരൻ KPCC പ്രസിഡൻ്റ് ആകാതിരിക്കുവാൻ പാർട്ടിയിൽ ഗ്രൂപ്പ് യോഗം !പ്രചരിപ്പിക്കപ്പെടുന്ന പുതിയ മാധ്യമ - സാമൂഹിക മാധ്യമ വാർത്തയാണ്. ഈ വ്യാജ വാർത്തയ്ക്ക് പിന്നിൽ ആരെന്ന് ചോദിച്ചാൽ സഖാക്കൾ തന്നെ, സുധാകരേട്ടൻ്റെയും പാർട്ടിയുടെയും രക്തത്തിന് ദാഹിക്കുന്ന സഖാക്കൾ. ഈ പാർട്ടിയെയും, പാർട്ടിക്കാരുടെ അഹങ്കാരമായ സുധാകരേട്ടനെയും നിങ്ങൾക്ക് കൊത്തി വലിക്കുവാൻ വിട്ടു തരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ സഖാക്കളെ?

'രാജിവെക്കുമത്രേ'

'രാജിവെക്കുമത്രേ'

കഴിഞ്ഞ ദിവസം വരെ എന്തായിരുന്നു നിങ്ങളുടെ കുത്തിത്തിരുപ്പ്, "പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുവാൻ കോൺഗ്രസ്സിൽ കൂട്ടത്തല്ല്." "VD സതീശൻ പ്രതിപക്ഷ നേതാവായാൽ ശ്രീ.രമേശ് ചെന്നിത്തലും, ശ്രീ. ഉമ്മൻ ചാണ്ടിയും MLA സ്ഥാനം രാജി വെക്കുമത്രെ." കോൺഗ്രസ്സിൽ പൊട്ടിത്തെറി പ്രതീക്ഷിച്ച നിങ്ങളുടെ കൺമുന്നിലൂടെ, ശ്രീ. ഉമ്മൻ ചാണ്ടിയുടെയും, ശ്രീ. രമേശ് ചെന്നിത്തലയുടെയും അനുഗ്രഹം വാങ്ങി ശ്രീ. VD സതീശൻ പ്രതിപക്ഷ നേതാവായി.

ഞങ്ങളുടെ പടനായകൻ

ഞങ്ങളുടെ പടനായകൻ

ആ മോഹഭംഗത്തിനു ശേഷമുള്ള അടുത്ത കഥയാണ്, സുധാകരേട്ടനെതിരെ പടപ്പുറപ്പാട് പോലും! അല്ലയോ സഖാക്കളെ, ഈ സുധാകരേട്ടൻ തന്നെയാണ് കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി CPIM വിരുദ്ധ പോരാട്ടത്തിലെ ഞങ്ങളുടെ പടനായകൻ. കുറച്ച് കാലം മുൻപ് നിങ്ങൾ പാടി നടന്നു, KS ഇതാ കോൺഗ്രസ്സ് വിടുന്നു, BJP യിൽ ചേരുന്നു. എന്നിട്ടെന്തായി, KS CPIM ൻ്റെയും RSS ൻ്റെയും പാർട്ടി ഗ്രാമങ്ങൾ വാഴുന്ന കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ്സിൻ്റെ MP യും , വർക്കിംഗ് പ്രസിഡൻ്റുമാണ്.

ഞാൻ ആരുമല്ല

ഞാൻ ആരുമല്ല

നിങ്ങളുടെ വാട്സാപ്പ് നുണ ഫാക്ടറിയിലെ പുതിയ നുണ ബോംബാണ്, "സുധാകരേട്ടൻ KPCC പ്രസിഡൻ്റാകാതിരിക്കുവാൻ പത്തനംതിട്ടയിൽ ഗ്രൂപ്പ് യോഗം ചേർന്നു, രാഹുൽ മാങ്കൂട്ടത്തിൽ അതിൽ പങ്കെടുത്തു " പോലും. സഖാക്കളെ നിങ്ങൾ ഇത്ര നിഷ്കളങ്കരാണോ? KPCC പ്രസിഡൻ്റിനെ തീരുമാനിക്കുന്നത് പത്തനംതിട്ടയിൽ നിന്നാണോ? മാത്രമല്ല KPCC പ്രസിഡൻ്റ് ആര് വേണമെന്ന് തീരുമാനിക്കുവാൻ ഞാൻ ആരുമല്ല താനും.

Recommended Video

cmsvideo
    Oommen chandy about the KPCC President?
     കൊടുങ്കാറ്റിൽ കുലുങ്ങിയില്ല

    കൊടുങ്കാറ്റിൽ കുലുങ്ങിയില്ല

    ഇതിനിടയിൽ ഏതോ ഒരു നിഷ്കളങ്കൻ എനിക്ക് വാട്സാപ്പിൽ KS ന് എതിരായ ഒരു വാർത്തയുടെ വീഡിയോ അയക്കുകയും, അതിൽ ആ നിഷ്കളങ്കൻ തന്നെ "Super" എന്ന് കമൻ്റ് ചെയ്യുകയും ചെയ്തു. അതിന് ശേഷം അതിൻ്റെ സ്ക്രീൻ ഷോട്ട് ഞാൻ അയച്ചതാണെന്ന നിലയിൽ പ്രചരിപ്പിച്ചു. അതിൻ്റെ യഥാർത്ഥ സ്ക്രീൻ ഷോട്ട് താഴെ കമൻ്റിൽ ഇടുന്നു ..സുധാകരേട്ടൻ എൻ്റെ മാത്രം അല്ല , കേരളത്തിലെ കോൺഗ്രസ്സിൻ്റെ മുഴുവൻ അഭിമാനമാണ്, ഞങ്ങളുടെ കവചമാണ്...
    ഇതിൽ വലിയ കൊടുങ്കാറ്റിൽ KS കുലുങ്ങിയില്ല, പിന്നല്ലേ നിങ്ങളുടെ ചെറു കാറ്റിൽ!

    കാഷ്വല്‍ ലുക്കില്‍ തിളങ്ങി നടി പ്രിയങ്ക കോത്താരി; വൈറലായ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+