'സുധാകരാ,ഇത്തിരി ഉളുപ്പ്.. പ്രിയങ്കയും സോണിയയും ഇത് കേള്‍ക്കുന്നുണ്ടല്ലോ ല്ലേ"
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അറഞ്ചും പുറഞ്ചും വിമര്‍ശനം. 'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി,ഓന്‍ പോയാലെ കാര്യം നടക്കൂവെന്നാണ് പ്രചരണ വീഡിയോയിലെ വാചകം. കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പികെ ശ്രീമതിയെ പരോക്ഷമായി ഉദ്ദേശിക്കുകയാണ് പരസ്യം.
എന്നാല്‍ സ്ത്രീകള്‍ ഒരിക്കലും മുന്‍ നിരയിലേക്ക് വരരുതെന്നും നാടിനെ സേവിക്കാന്‍ പുരുഷന്‍ തന്നെയാണ് പ്രാപ്തന്‍ എന്നും തുടങ്ങി അടിമുടി സ്ത്രീ വിരുദ്ധത വിളമ്പുന്ന പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല നിറയുകയാണ്. ചില കമന്‍റുകള്‍ വായിക്കാം

വീട്ടില്‍ ഇരിക്കട്ടെ
പ്രിയങ്കാ ഗാന്ധിയും സോണിയ ഗാന്ധിയും ഷാനിമോൾ ഉസ്മാനും രമ്യ ഹരിദാസും വീട്ടിൽ ഇരിക്കട്ടെ, ഞാനും രാഹുൽജിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നാട് ഭരിക്കട്ടെ... ലെ സുധാകരാ.....

പെണ്ണുങ്ങളുടെ വോട്ട്
എന്ത് ഊളയാണെടോ താൻ സുധാകരോ... എന്നാപ്പിന്ന ഇന്നാട്ടിലെ പെണ്ണുങ്ങളുടെ വോട്ടും കൂടി വേണ്ടാന്നങ്ങ് പറയടോ.. 😒അയാളുടെ കോപ്പിലെ ഒര് വീഡിയോ...

മിണ്ടി പോകരുത്
ഇതിനെതിരെ പ്രതികരിക്കാത്ത ഒരൊറ്റ യുഡിഎഫ് അനുഭാവിയും ഇനി മേലാൽ ഇന്ദിര ഗാന്ധി,ഉരുക്കു വനിത,പ്രിയങ്ക ഗാന്ധി എന്നൊന്നും മിണ്ടി പോവരുത്.എന്ത് ദുരന്തമാണിത്

ഏപ്രില്‍ 23 ന് മറുപടി
ഗുണ്ടാകരാ, തന്റെ മനസ്സ് പോലെ തന്നെയാണല്ലോടോ പരസ്യവും? വാതിൽപടിയിൽ നിർത്താനുള്ളതാണ് സ്ത്രീ എന്ന ആ വെപ്പുണ്ടല്ലോ... ഏപ്രിൽ 23 ന് ഒരൊന്നൊന്നര മറുപടി ഉണ്ട്. മേയ് 23ന് നേരിട്ട് കിട്ടി ബോധിച്ചോണം 😏

പിആര്‍ ടീമിന്
ആദ്യം ഇറച്ചി വെട്ടുകാരനോട് പുച്ഛം... ഇപ്പൊ ഇതാ സ്ത്രീ വിരുദ്ധതയും.... അല്ല സുധാകരാ ഇങ്ങള പി ആർ ടീമിന് ഇങ്ങളോട് ന്തോ വൈരാഗ്യം ഉണ്ട്... ഉള്ള വോട്ടും കൂടി കളയും ന്നാ തോന്നുന്നേ

സ്ത്രീകള്‍ തിരുമാനിക്കട്ടെ
ഓന്‍ ആണ്‍കുട്ടിയാ അവനെ കൊണ്ടേ എന്തേലും ചെയ്യാന്‍ പറ്റു. അവള്‍ പെണ്ണാണ്,അവളെ പാര്‍ലമെന്‍റില്‍ അയച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടാവില്ല"കെ. സുധാകരന്‍റെ ഇലക്ഷന്‍ പ്രമോഷന്‍ വീഡിയോയിലെ വാചകം ആണ് ഇത്.വോട്ട് ആർക്ക് ചെയ്യണം എന്ന് കണ്ണൂരിലെ സ്ത്രീകൾക്ക് തീരുമാനിക്കാം..

ഉളുപ്പുണ്ടോ?
എടോ ഗുണ്ട സുധാരാ..... ഉദുമയിൽ തോറ്റാൽ രാഷ്ട്രീയ പ്രവർത്തനം നിർത്തും എന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ താൻ????എന്നിട്ട് നാണവും മാനവും ഉളുപ്പും ഇല്ലാണ്ട് ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു....

പെങ്ങളൂട്ടി മത്സരിക്കുന്ന മണ്ഡലത്തില്‍
ആട്ടെ, വിഷയത്തിലേക്ക് വരാം.... ഈ പറഞ്ഞത് താൻ നിൽക്കുന്ന മണ്ഡലത്തിൽ മാത്രം ആണോ അതോ നിന്റെയൊക്കെ പെങ്ങളൂട്ടി മത്സരിക്കുന്ന ആ മണ്ഡലത്തിലും ബാധകമാണോ????

ഗുണം വെച്ചിറക്കടോ
സ്ത്രീത്വത്തെ അപമാനിക്കാൻ, പിന്നെ ജയിച്ചാൽ ബിജെപി യിൽ പോകില്ല എന്ന് പറയാൻ ഒക്കെ മാത്രം പരസ്യം ഉണ്ടാക്കാതെ തന്റെ ഗുണം വച്ച് പരസ്യം ഇറക്കേടോ......
ഓഹ് സോറി അങ്ങനെയൊന്നും ഇല്ലല്ലേ....

ലക്ഷണമൊത്ത കോണ്‍ഗ്രസ് പരസ്യം
നല്ല ലക്ഷണമൊത്ത കോൺഗ്രസ്സ് പരസ്യം... അവരുടെ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന മിഖച്ച ഒരു ഇത്...
സ്ത്രീകളുടെ വോട്ട് വേണ്ടാന്നുകൂടി 'ആൺകുട്ടി' പറഞ്ഞാരുന്നേൽ പൊളിച്ചേനെ..
വീണ്ടും ഒരിക്കൽ കൂടി രാഷ്ട്രീയം ഉപേക്ഷിക്കാൻ ഈ പരസ്യത്തിലൂടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
ഫേസ്ബുക്ക് പോസ്റ്റ്
വീഡിയോ












Click it and Unblock the Notifications