സുധീരനെ കണ്ടു, ചര്‍ച്ച ചെയ്തു, ക്ഷമയും ചോദിച്ചു, ഇതിനപ്പുറം ഒന്നും ചെയ്യാന്‍ സാധിക്കില്ല
തിരൂര്‍: കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും വി എം സുധീരന് രാജിവെച്ചതിന്റെ പേരിലുള്ള അലൊലികള് നിന്ന് ഇതുവരെ കോണ്‍ഗ്രസ് മുക്തമായിട്ടില്ല. ഇപ്പോഴും ചര്‍ച്ച വിശയമായി മാറികൊണ്ടിരിക്കുകയാണ് വി എം സുധീരന്റെ രാജി.
ഏറ്റവുമൊടുവില്‍ സുധീരനെ കൂട്ടിയോജിപ്പിച്ച് പാര്‍ട്ടിയെ നയിക്കാന്‍ പരാജയപ്പെട്ടോയെന്ന ചോദ്യത്തിന് കെപിസിസി പ്രസിഡന്റ് കെസുധാകരന് പറഞ്ഞത്. അദ്ദേഹമൊക്കെ വലിയ ആളുകളാണെന്നും, എന്നാല്‍ അദ്ദേഹത്തെ എടുത്ത് ചുമലില്‍ വച്ച്കൊണ്ട് നടക്കാന്‍ സാധിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാതൃഭൂമി ന്യൂസിന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുധീരനെ പോയി കണ്ടുവെന്നും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹത്തോട് പറഞ്ഞതായി സുധാകരന് പറഞ്ഞു. ഇതിനപ്പുറം എനിക്കൊന്നും ചെയ്യാനില്ല. അത്രയേ ഞാന്‍ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ. സുധീരന് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയിട്ടില്ല പാര്‍ട്ടിക്കകത്തു തന്നെയുണ്ടെന്നും സുധാകരന് പറഞ്ഞു. ഭാരവാഹി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെങ്കിലും വേറെ പ്രശ്നങ്ങളൊന്നുമില്ല. കടല്‍ നികത്തി കൈത്തോട് നിര്‍മ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചതെന്ന് കെ സുധാകരന് പറഞ്ഞു.

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍
ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അനുകൂല കൊടുങ്കാറ്റാണ് അടിക്കുന്നത്. വരകാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അനിവാര്യമാണ്. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ഭംഗിയും ഗ്രൂപ്പാണ്. കോണ്‍ഗ്രസ് പുതിയ ഉണര്‍വിലേക്ക് പോയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടിയിലും ഗ്രൂപ്പുണ്ട്. ഗാന്ധിജിയുടെ കാലത്തും ഗ്രൂപ്പുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോരളത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ പോലും സീറ്റ് കിട്ടാതെ അലയുകയാണ്. പരീക്ഷഫലപ്രദമായി നടത്താത്തതു കാരണം നൂറു ശതമാനം വിജയം വന്നത്. ഈ പ്രശ്നം മുന്‍കൂട്ടി കാണാന്നതിലും പരിഹാരമുണ്ടാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിന് മുന്‍കരുതല്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെടുകയാണ് ചെയ്തത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടങ്കിലും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി സര്‍ക്കാറിനോട് പൂര്‍ണമായും സഹകരിക്കുമെന്നും സുധാകരന് പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള രാജി പിന്‍വലിക്കണമെന്ന് നേതൃത്വം വി എം സുധീരനോട് ആവശ്യപ്പെട്ടിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുള്ള നേതാക്കള്‍ സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. പുതിയ നേതൃത്വം കിട്ടിയ സുവര്‍ണ്ണാവസരം പാഴാക്കിയെന്ന് തന്നെ വീട്ടിലെത്തി കണ്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സുധീരന് പറഞ്ഞത്. ദേശീയ നേതൃത്വത്തില്‍ അര്‍ഹമായ പദവി ലഭിക്കാത്തതിനാലാണ് സുധീരന് രാജിവെച്ചത് എന്നാണ് അന്ന് പുറത്ത് വന്നത്. പുതിയനേതൃത്വത്തിന് താാന്‍ ആദ്യം പൂര്‍ണ്ണ പിന്തുണ നല്കി, എന്നാല്‍ പിന്നീട് കൂട്ടായ ചര്‍ച്ചകളില്ലാതെ ഡിസിസി പുനസംഘടനയില്‍ ഏകപക്ഷീയ തീരുമാനങ്ങളെടുത്ത് സുവര്‍ണ്ണ അവസരം കളഞ്ഞു എന്നായിരുന്നു വി ഡി സതീശന് അന്ന് പ്രതിപക്ഷ നേതാവിനോട് പറഞ്ഞത്.

കെ സുധാകരന് കെപിസിസി പ്രസിഡന്റായി ചാര്‍ജെടുക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ തലങ്ങും വിലങ്ങും നേതാക്കന്മാരുടെ രാജിയായിരുന്നു കണ്ടത്. പാര്‍ട്ടി സെമി കേഡര്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്ന സുധാകരന്റെ നയം ജനപാധിത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചാണ് പലരും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് വിഎം സുധീരന് രാജിവെച്ചപ്പോഴേക്കും കോണ്‍ഗ്രസ് തളരാന്‍ തുടങ്ങിയിരുന്നു. പിന്നീട് എഐസിസി നേതാക്കള്‍ തന്നെ സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്താന്‍ തുടങ്ങിയതോടെ കെ സുധാകരനും അദ്ദേഹത്തെ കണ്ട് രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്?












Click it and Unblock the Notifications