Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം, ഉടമസ്ഥാവകാശമില്ല, വിശദീകരണവുമായി സുരേന്ദ്രൻ

തിരുവനന്തപുരം: ജനം ടിവി മുന്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് 5 മണിക്കൂറാണ് ചോദ്യം ചെയ്തത്. അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ജനം ടിവിയുമായി ബിജെപി ബന്ധമില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു.

ഇതോടെ തന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി കെ സുരേന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് ബന്ധമില്ല എന്നാണ് പറഞ്ഞതെന്ന് സുരേന്ദ്രന്‍ ന്യായീകരിച്ചു. അതേസമയം ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം ഉണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതില്‍ അപാകതയില്ല. നിഷ്പക്ഷമായാണ് അന്വേഷണം നടക്കുന്നത് എന്നതിനുളള തെളിവാണത്. വിശദമായി തന്നെ കസ്റ്റംസ് അന്വേഷണം നടത്തുന്നതിനെ പോസിറ്റീവായിട്ടാണ് കാണുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

bjp

കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ ജനം ടിവിയില്‍ നിന്നും അനില്‍ നമ്പ്യാര്‍ രാജി വെച്ചിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്‌ന സുരേഷുമായി അനില്‍ നമ്പ്യാര്‍ക്ക് അടുത്ത ബന്ധമുളളതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നയതന്ത്ര ബാഗില്‍ കടത്തിയ സ്വര്‍ണ്ണം പിടിച്ചെടുത്ത ദിവസം സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചവരില്‍ ഒരാള്‍ അനില്‍ നമ്പ്യാരാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. രണ്ട് തവണയാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്.

അനില്‍ നമ്പ്യാരുമായി ഉറ്റ സൗഹൃദമുണ്ടെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിക്ക് വേണ്ടി യുഎഇ കോണ്‍സുലേറ്റിന്റെ സഹായം അനില്‍ നമ്പ്യാര്‍ തേടിയിരുന്നതായും സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണം പിടികൂടിയതിന് പിന്നാലെ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സുല്‍ ജനറലിനെ കൊണ്ട് പ്രസ്താവന ഇറക്കിയാല്‍ രക്ഷപ്പെടാമെന്ന് അനില്‍ നമ്പ്യാര്‍ പറഞ്ഞതായും സ്വപ്‌നം സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+