Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലയ്ക്കല്‍ സംഘര്‍ഷഭരിതം!! ഉത്തരവാദിത്തമില്ലെന്ന് കെ സുരേന്ദ്രന്‍

നിലയ്ക്കിലില്‍ കാര്യങ്ങള്‍ കൈവിട്ടിരിക്കുകയാണ്. സമരക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പോലീസ് സമരക്കാര്‍ക്ക് മേല്‍ ലാത്തി ചാര്‍ജ്ജ് നടത്തി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന ഘട്ടത്തിലേക്ക് മാറുമ്പോള്‍ സംഘര്‍ഷത്തില്‍ ബിജെപിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് വ്യക്തമാക്കുകയാണ് ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രന്‍.സമരത്തില്‍ ബിജെപിക്ക് ഒരു പങ്കിമില്ലെന്നും പ്രാര്‍ത്ഥനാ നിരാഹാര സമരം മാത്രമാണ് ബിജെപി ആഹ്വാനം ചെയ്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

sabarisura-1539777753.jpg -P

ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വളരെ സമാധാനപരമായാണ് സമരത്തിന് ആഹ്വാനം ചെയ്തത്.ശബരിമലയില്‍ കൂടിയ അയ്യപ്പ ഭക്തരുടെ ഉത്തരാവദിത്തം ബിജെപിക്കില്ല. അവരെല്ലാം ബിജെപിക്കാരാണെന്നാണ് എങ്ങനെ പറയാനാവും. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ബിജെപിക്കാരല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ തന്നെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിധി നടപ്പാക്കാന്‍ തിടുക്കം കൂട്ടുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+