കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പായിപ്പാട് സംഭവം സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയാണ് സൂചിപ്പിക്കുന്നതെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; ഇതര സംസ്ഥാന തൊഴിലാളികൾ പായിപ്പാട് കൂട്ടത്തോടെ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
കൊറോണ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നടപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്ന് കെ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം ചേരുന്നത് തുടക്കത്തിലെ തടയാൻ പൊലീസിനായില്ല.ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്നതല്ലാതെ ഫലത്തിൽ ഒന്നും നടക്കുന്നില്ല. സംസ്ഥാനമൊട്ടാകെ ഇത്തരം പ്രശ്നങ്ങൾ നിരവധിയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചെങ്കിലും സർക്കാർ ഇതിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങൾക്ക് പണം അനുവദിച്ചിട്ടില്ല.

ksurendran-0

ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ നിരവധിയാളുകൾ ലോക്ക് ഡൗണിന്റെ തുടക്കത്തിൽ തന്നെ കഷ്ടതയനുഭവിക്കുന്ന സാഹചര്യമാണുള്ളത്. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. എന്നാൽ പ്രായോഗികതലത്തിൽ അതൊന്നും നടപ്പിലാക്കിയില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

'കൊറോണ രണ്ട് ഇന്ത്യയെ കാണിച്ചുതരുന്നു. കണ്ണടച്ചിരുട്ടാക്കാത്തവർക്കെല്ലാം കാണാം'; രൂക്ഷ വിമർശനം'കൊറോണ രണ്ട് ഇന്ത്യയെ കാണിച്ചുതരുന്നു. കണ്ണടച്ചിരുട്ടാക്കാത്തവർക്കെല്ലാം കാണാം'; രൂക്ഷ വിമർശനം

അതിനിടെ നിരോധനാജ്ഞ ലംഘിച്ച് നൂറ് കണക്കിന് അതിഥി സംസ്ഥാന തൊഴിലാളികൾ പായിപ്പാട് നടത്തിയ പ്രതിഷേധം ആസൂത്രിതമാണെന്നാണ് പോലീസ് നിഗമനം. പ്രതിഷേധത്തിന്റെ ഉറവിടം കണ്ടെത്താനാണ് പോലീസ് നീക്കം. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കോട്ടയം എസ്പിക്ക് ചുമതല നൽകി. പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നിൽ ആരാണെന്ന് അറിയാമെന്ന് ജില്ലാ കളക്ടര്‍ സുധീര്‍ബാബു പ്രതികരിച്ചിരുന്നു.തൊഴിലാളികളുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അത് നമ്മള്‍ ചെയ്യും. അതിന് വിരുദ്ധമായി ആരെന്ത് ചെയ്താലും ശക്തമായ നടപടി ഉണ്ടാകും. വീട്ടുടമസ്ഥരായാലും ആരായാലും നടപടി ഉണ്ടാകുമെന്നും സുധീർ ബാബു പറഞ്ഞു.

ഇന്ന് രാവിലെയോടെയായിരുന്നു എല്ലാ വിലക്കുകളും ലംഘിച്ച് തൊഴിലാളികൾ ചങ്ങനാശ്ശേരി പായിപ്പാട് ടൗണിൽ സംഘടിച്ച് പശ്ചിംമ ബംഗാളിലേക്ക് തിരികെ മടങ്ങുന്നതിനായി വാഹനം ആവശ്യപ്പെട്ട ഇവര്‍ ദേശീയപാത ഉപരോധിച്ചു. എകദേശം മുവായിരത്തിലേറെ വരുന്ന തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം.

പായിപ്പാട് സംഭവം ആസൂത്രിതം? പ്രേരിപ്പിച്ചതാരാണെന്ന് അറിയാമെന്ന് കളക്ടര്‍, സംശയിച്ച് മന്ത്രിയുംപായിപ്പാട് സംഭവം ആസൂത്രിതം? പ്രേരിപ്പിച്ചതാരാണെന്ന് അറിയാമെന്ന് കളക്ടര്‍, സംശയിച്ച് മന്ത്രിയും

 'കൊറോണ രണ്ട് ഇന്ത്യയെ കാണിച്ചുതരുന്നു. കണ്ണടച്ചിരുട്ടാക്കാത്തവർക്കെല്ലാം കാണാം'; രൂക്ഷ വിമർശനം 'കൊറോണ രണ്ട് ഇന്ത്യയെ കാണിച്ചുതരുന്നു. കണ്ണടച്ചിരുട്ടാക്കാത്തവർക്കെല്ലാം കാണാം'; രൂക്ഷ വിമർശനം

English summary
K Surendran about Payippad issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X