കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ പരിഗണിച്ചില്ല; കാരണം വിശദമാക്കി കെ സുരേന്ദ്രന്‍

Google Oneindia Malayalam News

പത്തനംതിട്ട: അഭ്യൂഹള്‍ക്കെല്ലാം വിരാമമിട്ട് ഇന്നലയോടെ ബിജെപിയും ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കോന്നിയില്‍ കെ സുരേന്ദ്രന് സീറ്റ് ലഭിച്ചതും വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന് സീറ്റ് നിഷേധിക്കപ്പെട്ടതുമാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ ശ്രദ്ധേയമായ ഘടകങ്ങള്‍.

പാര്‍ട്ടി വലിയ വിജയ പ്രതീക്ഷ പങ്കുവെക്കുന്ന വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിക്കപ്പെട്ടിരുന്നു. കുമ്മനത്തിനായി മണ്ഡലം-ജില്ലാ-സംസ്ഥാന കമ്മറ്റികള്‍ രംഗത്ത് എത്തുകയും ചെയ്തു. പര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കുമ്മനവും അറിയിച്ചു. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം.

ഗ്രൂപ്പിസമല്ല

ഗ്രൂപ്പിസമല്ല

ഇതോടെ കുമ്മനത്തിന് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നീല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണെന്ന പ്രചരണം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നു. എന്നാല്‍ കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാത്തതിന് പിന്നില്‍ ഗ്രൂപ്പിസമല്ലെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്.

പാര്‍ട്ടി തീരുമാനം അംഗീകരിക്കും

പാര്‍ട്ടി തീരുമാനം അംഗീകരിക്കും

ഗ്രൂപ്പിസമാണെന്ന ആരോപണം ശരിയല്ല, വട്ടിയൂര്‍ക്കാവില്‍ യുവസ്ഥനാര്‍ത്ഥി മത്സരിക്കുന്നതിന് അതിന്‍റേതായ സാഹചര്യങ്ങള്‍ ഉണ്ട്. വട്ടിയൂര്‍ക്കാവിലടക്കം എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുമെന്നും എസ് സുരേഷിന്‍റെ വിജയത്തിനായി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറാണെന്ന് കുമ്മനവും ഇന്നലെ അറിയിച്ചിരുന്നു.

കോന്നിയില്‍ പ്രതീക്ഷിക്കുന്നത്

കോന്നിയില്‍ പ്രതീക്ഷിക്കുന്നത്

ശക്തമായ മത്സരമാണ് കോന്നിയില്‍ പ്രതീക്ഷിക്കുന്നത്. വോട്ടര്‍മാര്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണ പ്രചരിപ്പിച്ചത് കൊണ്ടാണ് പരാജയം നേരിടേണ്ടി വന്നത്. നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയാവില്ലെന്ന പ്രചരണം സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് പ്രതികൂലമായി. ബിജെപിയെ ആയിരുന്നു വിജയിപ്പിക്കേണ്ടെന്ന ചിന്ത തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങള്‍ക്ക് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് തികച്ചും അനുകൂലം

ബിജെപിക്ക് തികച്ചും അനുകൂലം

ബിജെപിക്ക് തികച്ചും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ച സ്വീകാര്യത ഇപ്പോഴും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ മൂന്ന് മുന്നണികള്‍ക്കും കിട്ടിയ വോട്ടുകള്‍ തമ്മില്‍ വലിയ അന്തരമില്ല. ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപിക്ക് അനുകൂല സാഹചര്യമാണ് ഉള്ളതെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രത്യേക താല്‍പര്യം

പ്രത്യേക താല്‍പര്യം

അതേസമയം, ബിജെപിക്കായി സുരേന്ദ്രന്‍ രംഗത്ത് എത്തിയതോടെ ഒക്ടോബര്‍ 21 ന് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമായി കോന്നി മാറി. ആര്‍എസ്എസായിരുന്നു കോന്നിയില്‍ ബിജെപിയെ രംഗത്ത് ഇറക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കാഴ്ച്ച വെച്ച മുന്നേറ്റമാണ് തീരുമാനത്തില്‍ നിര്‍ണ്ണായകമായത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ‍ഡിഎയ്ക്കു ലഭിച്ച വോട്ടിനേക്കാൾ 28,284 വോട്ടുകളുടെ വർധനവാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ കെ സുരേന്ദ്രന്‍ നേടിയത്.യുഡിഎഫിന് 3,813 വോട്ടിന്റെയും എൽഡിഎഫിന് 1,562 വോട്ടിന്റെയും കുറവും. കഴിഞ്ഞ തവണ യുഡിഎഫിന് 53,480 വോട്ടും എൽഡിഎഫിന് 46,946 വോട്ടും ലഭിച്ചപ്പോള്‍ ഇത്തവണ യുഡിഎഫിന് 49,667 വോട്ടും എൽഡിഎഫിന് 45,384 വോട്ടുമായിരുന്നു ലഭിച്ചത്

ഭീമ-കൊറേഗാവ് കേസ്: ഗൗതം നവ്​ലഖയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് പരിഗണിച്ചില്ലഭീമ-കൊറേഗാവ് കേസ്: ഗൗതം നവ്​ലഖയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് പരിഗണിച്ചില്ല

English summary
k surendran about vattiyoorkavu candidate rumores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X