കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെല്ലുവിളി ഏറ്റെടുത്ത് കെ സുരേന്ദ്രൻ! സ്ഥലവും സമയവും പിണറായിക്ക് പറയാം... ഞങ്ങൾ റെഡി...

ഇതിനു പിന്നാലെ കേരളത്തിന്റെ വെല്ലുവിളിയിൽ നിന്ന് അമിത് ഷാ ഒളിച്ചോടിയെന്നും പിണറായി പരിഹസിച്ചു.

Google Oneindia Malayalam News

Recommended Video

cmsvideo
പിണറായിയുടെ വെല്ലുവിളിക്ക് മറുപടിയുമായി കെ സുരേന്ദ്രന്‍ | Oneindia Malayalam

തിരുവനന്തപുരം: കേരളത്തിന്റെ വികസനകാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദത്തിന് ബിജെപി തയ്യാറാണെന്ന് കെ സുരേന്ദ്രൻ. സംവാദത്തിനുള്ള സമയവും സ്ഥലവും പിണറായിക്ക് നിശ്ചയിക്കാമെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സോളാർ ചൂടിനിടെ കോൺഗ്രസിലെ യുവ എംഎൽഎയ്ക്കെതിരെയും ആരോപണം! ബഹ്റൈനിൽ സംഭവിച്ചത്...സോളാർ ചൂടിനിടെ കോൺഗ്രസിലെ യുവ എംഎൽഎയ്ക്കെതിരെയും ആരോപണം! ബഹ്റൈനിൽ സംഭവിച്ചത്...

16കാരിയുമായി കറങ്ങാൻ പോയ 27കാരൻ പെട്ടത് ഇങ്ങനെ! ലോഡ്ജിൽ വെച്ച് പെൺകുട്ടിക്ക് ബ്ലീഡിങ്, പിന്നെ എല്ലാം16കാരിയുമായി കറങ്ങാൻ പോയ 27കാരൻ പെട്ടത് ഇങ്ങനെ! ലോഡ്ജിൽ വെച്ച് പെൺകുട്ടിക്ക് ബ്ലീഡിങ്, പിന്നെ എല്ലാം

വികസനത്തിന്റെയും ദാരിദ്ര്യ നിർമ്മാർജനത്തിന്റെയും കാര്യത്തിൽ ബിജെപിയുമായി ഏറ്റുമുട്ടാനുണ്ടോ എന്ന് ദേശീയ അദ്ധ്യക്ഷന് അമിത് ഷാ സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. അമിത് ഷായ്ക്ക് മറുപടിയായാണ് വികസനകാര്യത്തിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഇതിനു പിന്നാലെ കേരളത്തിന്റെ വെല്ലുവിളിയിൽ നിന്ന് അമിത് ഷാ ഒളിച്ചോടിയെന്നും പിണറായി പരിഹസിച്ചു. ഇതിനെല്ലാം മറുപടിയായാണ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയനോട് സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-

പീഡനക്കേസുകളിലും വധക്കേസുകളിലും പ്രതിഭാഗം വക്കീൽ! പക്ഷേ, ആളൂർ ഇതുവരെ വിവാഹം കഴിച്ചില്ല, അതിനു കാരണംപീഡനക്കേസുകളിലും വധക്കേസുകളിലും പ്രതിഭാഗം വക്കീൽ! പക്ഷേ, ആളൂർ ഇതുവരെ വിവാഹം കഴിച്ചില്ല, അതിനു കാരണം

 തുറന്ന സംവാദത്തിന്...

തുറന്ന സംവാദത്തിന്...

വികസനത്തിൻറെ കേരളാമോഡൽ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നത്. കേരളം വികസനത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നിൽക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിന് ബി. ജെ. പി ഒരുക്കമാണ്.

ചർച്ച നടത്താം...

ചർച്ച നടത്താം...

പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഉൾപ്പെടെ ഏതു രംഗത്തും. സിപിഎം തന്നെ നടത്തിയ വികസന പഠനവേദികളിലെ രേഖകളും ശാസ്ത്രസാഹിത്യപരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ പഠനങ്ങളും അടക്കം ഏതു രേഖകളും ഉദ്ധരിച്ചുതന്നെ നമുക്കു ചർച്ച നടത്താം.

 ചർച്ചാ വിഷയമാക്കാം...

ചർച്ചാ വിഷയമാക്കാം...

കൃഷി, വ്യവസായം, ഐ. ടി, ടൂറിസം തുടങ്ങി ഏതു മേഖലയും ചർച്ചാ വിഷയമാക്കാമെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

എവിടെയെത്തി...

എവിടെയെത്തി...

പ്രകൃതി ഇതുപോലെ കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം ഇതുപോലെ മഴലഭിക്കുന്ന ഒരു നാട് നാൽപ്പത്തിനാലു നദികളുള്ള നാട് എങ്ങനെ ഈ നിലയിലായി? നമ്മുടെ നെല്ലും നാളീകേരവും കയറും നാണ്യവിളകളും എവിടെയെത്തി എന്നു നമുക്കു നോക്കാം.

ഖജനാവിന്...

ഖജനാവിന്...

പ്രവാസികൾ അധ്വാനിച്ചുണ്ടാക്കി ഇവിടെ നിക്ഷേപിക്കുന്ന ഭണ്ഡാരം കൊണ്ടത്താഴപ്പഷ്ണി കഴിക്കുന്ന കേരളം കേന്ദ്രം അധികം തരുന്നതും കൂട്ടി ശംപളവും പെൻഷനും കൊടുത്തുകഴിഞ്ഞാൽ പിന്നെ പൂട്ടിപ്പോകുന്ന ഖജനാവിനു കാവലിരിക്കുന്ന സമ്പദ്ഘടന ഉൾപ്പെടെ എല്ലാം ചർച്ച ചെയ്യാം.

വർത്തമാന കേരളം...

വർത്തമാന കേരളം...

സാമൂഹ്യസുരക്ഷാരംഗത്ത് ചരിത്രപരമായ കാരണങ്ങളാൽ നാം നേടിയ പലതും തങ്ങളുടെ അക്കൗണ്ടിൽപ്പെടുത്തി മേനി പറയുന്നവർ വർത്തമാനകേരളം എവിടെ നിൽക്കുന്നു എന്ന വസ്തുത കൂടി ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഈ സംവാദം നിമിത്തമാവും.

പിണറായിക്ക് പറയാം...

പിണറായിക്ക് പറയാം...

സംവാദത്തിനുള്ള സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങൾ റെഡി.

മധ്യസ്ഥനാക്കാം...

മധ്യസ്ഥനാക്കാം...

സംവാദത്തിന് താങ്കൾക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മധ്യസ്ഥനായും വെക്കാമെന്നും പറഞ്ഞാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
k surendran accepts pinarayi's challenge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X