ശബരിമലയില്‍ 52 കാരിയെ അക്രമിച്ച സംഭവം.. കെ സുരേന്ദ്രനെ വീണ്ടും അറസ്റ്റ് ചെയ്തു
ശബരിമലയില്‍ 52 കാരിയെ ആക്രമിച്ച സംഭവത്തില്‍
കെ സുരേന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.റാന്നി പോലീസ് കൊട്ടാരക്കര സബ് ജയിലില്‍ എത്തിയാണ് സുരേന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചിത്തിര ആട്ടപൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് വെച്ച് തൃശ്ശൂര്‍ സ്വദേശിനി ലളിതയ്ക്കെതിരെ നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്.സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പായ 120(ബി) ചുമത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
പോലീസ് നിയന്ത്രണം മറികടന്ന് ശബരിമലയില്‍ എത്തിയതിന് അറസ്റ്റിലായ സുരേന്ദ്രനെ കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്. ശബരിമല ഉള്‍പ്പെടുന്ന റാന്നിതാലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത്. 20000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം എന്നീ ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.അതിന് പിന്നാലെയാണ് സുരേന്ദ്രനെ അടുത്ത കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications